MI vs DC LIVE Score, IPL 2024: എം.എസ്. ധോണി കഴിഞ്ഞാൽ ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ ഏറ്റവും സൗമ്യനായ ക്രിക്കറ്റർമാരിൽ ഒരാളാണ് രാജസ്ഥാൻ റോയൽസ് ക്യാപ്ടനും മലയാളികളുടെ പ്രിയതാരവുമായ സഞ്ജു സാംസൺ. സ്വന്തം ടീമംഗങ്ങളോടുള്ള ക്യാപ്ടന്റെ ഇടപെടലുകളും കളിചിരികളും ഏറെ പ്രശംസ പിടിച്ചുപറ്റാറുണ്ട്. എന്നാൽ യഥാർത്ഥത്തിൽ കുട്ടിക്കാലത്ത് താനൊരു വികൃതിപ്പയ്യനായിരുന്നു എന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് സഞ്ജു.
പിതാവിന് ഡൽഹി പൊലീസിൽ സർവീസിലിരിക്കെ താനൊരു വികൃതി ചെക്കനായിരുന്നുവെന്ന് സഞ്ജു പറഞ്ഞു. “ഒരിക്കൽ സ്കൂളിൽ വച്ച് ഒരു ഫ്രീ പിരീഡ് ലഭിച്ചു. കളിക്കാൻ പൊയ്ക്കോട്ടെയെന്ന് താൻ വൈസ് പ്രിൻസിപ്പലിനോട് ചോദിച്ചു. അത് അനുവദിക്കപ്പെട്ടപ്പോൾ താൻ ആവേശഭരിതനായി. അത് ഞാൻ അപ്പോൾ തന്നെ തുള്ളിച്ചാടി ആഘോഷിക്കുകയും ചെയ്തു. എന്നാൽ ബഹളം വച്ചു എന്ന ഒറ്റക്കാരണത്തിന് പ്രിൻസിപ്പൽ എന്നെ അടിച്ചു,” സഞ്ജു ഓർത്തെടുത്തു.
സഞ്ജു സാംസൺ തിരുവനന്തപുരത്താണ് ജനിച്ചതെങ്കിലും ഡൽഹിയിരുന്നു അദ്ദേഹം കുട്ടിക്കാലം ചെലവഴിച്ചത്. ഡൽഹി പൊലീസിലെ ഉദ്യോഗസ്ഥനായിരുന്നു സഞ്ജുവിന്റെ പിതാവ്. ജോലിയിൽ നിന്ന് വിരമിച്ച ശേഷം സഞ്ജുവിന്റെ പിതാവ് കേരളത്തിലേക്ക് തിരികെയെത്തി.
സഞ്ജുവിന്റെ ലഘു ജീവചരിത്രം വായിക്കൂ
വിഴിഞ്ഞത്തെ ഒരു തീരദേശ ഗ്രാമമായ പുല്ലുവിളയിൽ ഒരു ലാറ്റിൻ കത്തോലിക്കാ കുടുംബത്തിൽ 1994 നവംബർ 11നാണ് സഞ്ജു ജനിച്ചത്. അദ്ദേഹത്തിന്റെ പിതാവ് സാംസൺ വിശ്വനാഥ് മുമ്പ് ഡൽഹിയിൽ പൊലീസ് കോൺസ്റ്റബിളും വിരമിച്ച ഫുട്‌ബോൾ കളിക്കാരനും പരിശീലകനുമാണ്. അമ്മ ലിജി വിശ്വനാഥ് ഒരു വീട്ടമ്മയാണ്. അദ്ദേഹത്തിന്റെ ജ്യേഷ്ഠൻ സാലി സാംസൺ ജൂനിയർ ക്രിക്കറ്റിൽ കേരളത്തെ പ്രതിനിധീകരിച്ചിട്ടുണ്ട്. നിലവിൽ എജിയുടെ ഓഫീസിൽ ജോലി ചെയ്യുന്നു.
ജിടിബി നഗറിലെ നോർത്ത് ഡൽഹി പൊലീസ് റെസിഡൻഷ്യൽ കോളനിയിലാണ് സഞ്ജു തന്റെ ബാല്യകാലം ചെലവഴിച്ചത്. ഡൽഹിയിലെ റോസറി സീനിയർ സെക്കണ്ടറി സ്‌കൂളിലാണ് താരം പഠിച്ചത്. ധ്രുവ് പാണ്ഡോവ് ട്രോഫിക്കുള്ള ഡൽഹി അണ്ടർ 13 ടീമിൽ സഞ്ജു എത്താതിരുന്നപ്പോഴാണ് അവന്റെ കരിയറിന് വേണ്ടി പിതാവ് ഡൽഹി പൊലീസ് സേനയിൽ നിന്ന് സ്വമേധയാ വിരമിച്ചു കേരളത്തിലേക്ക് താമസം മാറിയത്.
തിരുവനന്തപുരത്താണ് സഞ്ജുവും സഹോദരനും ക്രിക്കറ്റ് ജീവിതം തുടർന്നത്. നഗരത്തിലെ മാസ്റ്റേഴ്‌സ് ക്രിക്കറ്റ് ക്ലബ്ബിലാണ് ആദ്യം കളി പരിശീലിച്ചത്. പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളേജ് ഗ്രൗണ്ടിൽ ബിജു ജോർജിന്റെ കീഴിലുള്ള അക്കാദമിയിൽ ചേർന്നു. ഒപ്പം തിരുവനന്തപുരത്തെ സെന്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂളിൽ നിന്ന് ഹൈസ്കൂൾ പൂർത്തിയാക്കി. മാർ ഇവാനിയോസ് കോളേജിൽ നിന്നാണ് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദം നേടിയത്.
Read More
- ഐപിഎൽ മത്സരങ്ങൾ എപ്പോൾ, എവിടെ കാണാം?
- ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞ് എംഎസ് ധോണി
- എല്ലിസ് പെറി, സോഫി മോളിനക്സ്; ഇക്കൊല്ലം ബാംഗ്ലൂരിന് കപ്പ് സമ്മാനിച്ചത് ‘ഓസീസ് ഫയർ പവർ’
- ‘പന്തെറിയുന്ന കൈയ്യിൽ തീപിടിച്ചു’; ക്രിക്കറ്റ് ഉപേക്ഷിക്കാനും ആലോചിച്ചിരുന്നതായി സിറാജ്
- പന്ത് ‘ഫിറ്റാ’; ഐപിഎൽ കളിക്കാൻ പൂർണ്ണസജ്ജൻ; പുറത്തായത് ഈ ഇന്ത്യൻ താരങ്ങൾ