ഐപിഎൽ 2024ലെ ആദ്യ സെഞ്ചുറി നേടി റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ ഓപ്പണറായ വിരാട് കോഹ്ലി. രാജസ്ഥാന്‍ റോയല്‍സിനെതിരായ മത്സരത്തിലാണ് കോഹ്‌ലി ആര്‍സിബിക്ക് വേണ്ടി മൂന്നക്കം തികച്ചത്. 67 പന്തില്‍ നിന്നാണ് താരം സെഞ്ചുറി നേടിയത്. ഐപിഎൽ ചരിത്രത്തിലെ എട്ടാം ശതകമാണ് കോഹ്ലി തികച്ചത്.
ഐപിഎല്ലിൽ 7500 റൺസെന്ന നാഴികക്കല്ലും കോഹ്ലി പിന്നിട്ടു. 242 മത്സരങ്ങളിൽ നിന്നാണ് കോഹ്ലി ഈ നേട്ടം പിന്നിട്ടത്. ഐപിഎല്ലിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ താരവും വിരാടാണ്. ശിഖർ ധവാൻ (6755), ഡേവിഡ് വാർണർ (6545), രോഹിത് ശർമ്മ (6280), സുരേഷ് റെയ്ന (5528) എന്നിവരാണ് ആദ്യ അഞ്ച് സ്ഥാനങ്ങളിൽ.
ഡുപ്ലെസിക്കൊപ്പം ആറാമത്തെ സെഞ്ചുറി റൺസ് കൂട്ടുകെട്ടും കോഹ്ലി ഇന്ന് പടുത്തുയർത്തി. സവായ് മാന്‍ സിങ് സ്റ്റേഡിയത്തിലെ അങ്കത്തില്‍ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യേണ്ടി വന്ന ബെംഗളൂരു നിശ്ചിത 20 ഓവറില്‍ 3 വിക്കറ്റ് നഷ്ടത്തില്‍ 183 റണ്‍സാണ് എടുത്തത്. പേസർമാർ തുടക്കത്തിലെ അടി വാങ്ങിയപ്പോള്‍ സ്പിന്നർമാരെ ഇറക്കിയുള്ള ക്യാപ്റ്റന്‍ സഞ്ജു സാംസൺ പയറ്റിയ മറുതന്ത്രമാണ് 200 അനായാസം കടക്കേണ്ടിയിരുന്ന ബെംഗളൂരുവിന് പിന്നോട്ടടിച്ചത്.
എട്ടാം ഐപിഎല്‍ സെഞ്ചുറി നേടിയ കോഹ്ലി 72 പന്തില്‍ 113 റണ്‍സുമായി പുറത്താവാതെ നിന്നു. ആദ്യ രണ്ടോവറില്‍ 26 വഴങ്ങിയ പേസർ ആന്ദ്രേ ബർഗർ അടുത്ത രണ്ടോവറില്‍ എട്ട് മാത്രം വിട്ടുകൊടുത്തതും നിർണായകമായി.
Read More
- ഐപിഎൽ മത്സരങ്ങൾ എപ്പോൾ, എവിടെ കാണാം?
- ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞ് എംഎസ് ധോണി
- എല്ലിസ് പെറി, സോഫി മോളിനക്സ്; ഇക്കൊല്ലം ബാംഗ്ലൂരിന് കപ്പ് സമ്മാനിച്ചത് ‘ഓസീസ് ഫയർ പവർ’
- ‘പന്തെറിയുന്ന കൈയ്യിൽ തീപിടിച്ചു’; ക്രിക്കറ്റ് ഉപേക്ഷിക്കാനും ആലോചിച്ചിരുന്നതായി സിറാജ്
- പന്ത് ‘ഫിറ്റാ’; ഐപിഎൽ കളിക്കാൻ പൂർണ്ണസജ്ജൻ; പുറത്തായത് ഈ ഇന്ത്യൻ താരങ്ങൾ