RCB vs RR live Score, IPL 2024: ഐപിഎല്ലിലെ പിങ്ക് പ്രോമിസ് മാച്ചിന് മുന്നോടിയായി നടന്ന ടോസിടൽ ചടങ്ങിനായി എത്തിയത് രാജസ്ഥാനിലെ വനിതാ സോളാർ എൻജിനീയറായ താവ്രി ദേവിയാണ്. തനത് രാജസ്ഥാനി വേഷത്തിലാണ് താവ്രി പിച്ചിന് നടുവിലേക്ക് നടന്നെത്തിയത്. കൈയ്യിൽ ഒരു സോളാർ ലാമ്പും ചെറിയൊരു സോളാർ പാനലും അവർ കൈയ്യിൽ കരുതിയിരുന്നു.
ടോസിന് മുന്നോടിയായി നടന്ന ചടങ്ങിൽ കമന്റേറ്ററായ സഞ്ജയ് മഞ്ജരേക്കർ അവരെ കളിക്കാർക്കും കാണികൾക്ക് മുന്നിൽ പരിചയപ്പെടുത്തി. പിന്നീട് രാജസ്ഥാൻ നായകൻ സഞ്ജു സാംസൺ എതിർ ടീമിന്റെ നായകനായ ഫാഫ് ഡുപ്ലെസിക്ക് സോളാർ ലാമ്പ് സമ്മാനമായി നൽകി. പിന്നീട് താവ്രി ദേവി സഞ്ജുവിന് കൈയ്യിൽ കരുതിയ സോളാർ പാനൽ സമ്മാനിച്ചു. സ്വതസിദ്ധമായ നിറഞ്ഞ ചിരിയോടെ സഞ്ജു പുരസ്കാരം ഏറ്റുവാങ്ങി.
നീലയും മഞ്ഞയും കറുപ്പും കൂടിക്കലർന്ന ഉടുപ്പും, രാജസ്ഥാൻ്റെ പിങ്ക് ടീഷർട്ടും പിങ്ക് നിറത്തിലുള്ള ശിരോവസ്ത്രവും ധരിച്ചാണ് അവർ ചടങ്ങിൽ പങ്കെടുത്തത്. ആദ്യം കുറച്ച് സമ്മർദ്ദത്തിലായിരുന്ന താവ്രി ദേവി പിന്നീട് ഇരു നായകന്മാർക്കുമൊപ്പം ഫോട്ടോയ്ക്കും പോസ് ചെയ്തു. നിറഞ്ഞ പുഞ്ചിരിയോടെയും ആത്മവിശ്വാസത്തോടെയുമാണ് അവർ ഗ്രൗണ്ടില്‍ നിന്നത്.
പിന്നീട് രാജസ്ഥാൻ നായകനായ സഞ്ജു സാംസണാണ് ടോസ് ഇട്ടത്. ടോസിന്റെ ആനുകൂല്യം നേടിയ രാജസ്ഥാൻ നായകൻ ആദ്യം ഫീൽഡിങ് തിരഞ്ഞെടുത്തു. എന്നാൽ ആർസിബിക്ക് മികച്ച തുടക്കമാണ് ഓപ്പണർമാരായ വിരാട് കോഹ്ലിയും ഡുപ്ലെസിയും ചേർന്ന് സമ്മാനിച്ചത്.
Read More
- ഐപിഎൽ മത്സരങ്ങൾ എപ്പോൾ, എവിടെ കാണാം?
- ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞ് എംഎസ് ധോണി
- എല്ലിസ് പെറി, സോഫി മോളിനക്സ്; ഇക്കൊല്ലം ബാംഗ്ലൂരിന് കപ്പ് സമ്മാനിച്ചത് ‘ഓസീസ് ഫയർ പവർ’
- ‘പന്തെറിയുന്ന കൈയ്യിൽ തീപിടിച്ചു’; ക്രിക്കറ്റ് ഉപേക്ഷിക്കാനും ആലോചിച്ചിരുന്നതായി സിറാജ്
- പന്ത് ‘ഫിറ്റാ’; ഐപിഎൽ കളിക്കാൻ പൂർണ്ണസജ്ജൻ; പുറത്തായത് ഈ ഇന്ത്യൻ താരങ്ങൾ