ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിൽ ക്യാപ്ടനായി എത്തിയ ശേഷം ഹാർദിക് പാണ്ഡ്യയ്ക്ക് കഷ്ടകാലമാണ്. രോഹിത് ശർമ്മയെ നായകസ്ഥാനത്ത് നിന്ന് മാറ്റിയതും ടീമിന് കൃത്യമായൊരു വിശദീകരണം നൽകാൻ സാധിക്കാത്തതുമെല്ലാം വലിയ വിവാദമായിരുന്നു.
ആദ്യ മൂന്ന് മത്സരങ്ങളിലും തന്റെ ടീം തോൽവി വഴങ്ങിയതും സ്വന്തം ഗ്രൌണ്ടിൽ പോലും കാണികൾ കൂകിവിളിച്ചതുമെല്ലാം പാണ്ഡ്യയ്ക്ക് വലിയ തിരിച്ചടിയായിരുന്നു. നായകനായി ചുമതലയേറ്റ ആദ്യ സീസണിൽ തന്നെ ഗുജറാത്ത് ടൈറ്റൻസിനെ ജേതാക്കളാക്കാൻ ഹാർദിക്കിന് സാധിച്ചിരുന്നു. കഴിഞ്ഞ വർഷവും ടീമിനെ ഫൈനലിൽ വരെയെത്തിക്കാൻ പണ്ഡ്യയ്ക്ക് സാധിച്ചിരുന്നു.
Hardik Pandya at the Somnath Temple. pic.twitter.com/s9DBvG6BiL
— Mufaddal Vohra (@mufaddal_vohra) April 5, 2024
എന്നാൽ ഇക്കുറി രോഹിത്തിനെ മാറ്റി മുംബൈ ഇന്ത്യൻസിന്റെ നായകനായതും കരിയറിലെ ഏറ്റവും കടുത്ത വിമർശനങ്ങളാണ് ഹാർദികിന് നേരിടേണ്ടി വന്നത്. ഒടുവിൽ പ്രശ്നങ്ങളിൽ നിന്ന് മുക്തി തേടി പ്രാർത്ഥനയുമായി ഗുജറാത്തിലെ സോമനാഥ ക്ഷേത്രത്തിൽ അഭയം തേടിയിരിക്കുകയാണ് അദ്ദേഹം.
Hardik Pandya offers prayers at Somnath Temple.
pic.twitter.com/hZNIVQ3MH3
— Johns. (@CricCrazyJohns) April 5, 2024
ക്ഷേത്രത്തിൽ പൂജാരിയുടെ കാർമ്മികത്വത്തിൽ പ്രത്യേക പൂജകളും താരം നടത്തി. ശിവക്ഷേത്രത്തിലെ ശിവലിംഗത്തിൽ പ്രത്യേക നിവേദ്യങ്ങൾ അർപ്പിച്ച ശേഷം ആരതിയും നടത്തിയ ശേഷമാണ് മടങ്ങിയത്. സോമനാഥ ക്ഷേത്രം ഗുജറാത്തിലെ സൌരാഷ്ട്രയിലാണുള്ളത്.
ഏപ്രിൽ ഏഴിന് ഡൽഹി ക്യാപിറ്റൽസുമായാണ് മുംബൈയുടെ അടുത്ത മത്സരം. ഇവിടേക്ക് പോകുന്നതിന് മുന്നോടിയായാണ് പാണ്ഡ്യ ഗുജറാത്തിലെത്തി പ്രത്യേക വഴിപാടുകൾ നടത്തി മടങ്ങിയതെന്ന് എഎൻഐ റിപ്പോർട്ട് ചെയ്തു.
Read More
- ഐപിഎൽ മത്സരങ്ങൾ എപ്പോൾ, എവിടെ കാണാം?
- ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞ് എംഎസ് ധോണി
- എല്ലിസ് പെറി, സോഫി മോളിനക്സ്; ഇക്കൊല്ലം ബാംഗ്ലൂരിന് കപ്പ് സമ്മാനിച്ചത് ‘ഓസീസ് ഫയർ പവർ’
- ‘പന്തെറിയുന്ന കൈയ്യിൽ തീപിടിച്ചു’; ക്രിക്കറ്റ് ഉപേക്ഷിക്കാനും ആലോചിച്ചിരുന്നതായി സിറാജ്
- പന്ത് ‘ഫിറ്റാ’; ഐപിഎൽ കളിക്കാൻ പൂർണ്ണസജ്ജൻ; പുറത്തായത് ഈ ഇന്ത്യൻ താരങ്ങൾ