സൺറൈസേഴ്സ് ഹൈദരാബാദിനെതിരായ ഐപിഎൽ മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്സ് ഇംപാക്ട് പ്ലേയറായി കൊണ്ടുവന്ന താരം ആദ്യ ഓവറിൽ വഴങ്ങിയത് 27 റൺസ്. ശിവം ദുബേയെ പിൻവലിച്ചാണ് താരത്തിന് അവസരം നൽകിയത്. ഇടങ്കയ്യൻ സ്വിങ്ങറായ മുകേഷ് ചൗധരിയാണ് ഹൈദരാബാദ് ഓപ്പണർ അഭിഷേക് ശർമ്മയുടെ ബാറ്റിന്റെ ചൂടറിഞ്ഞത്. മൂന്ന് സിക്സറും രണ്ട് ഫോറുകളും ഒരു നോബോളും അടക്കമാണ് അഭിഷേക് 27 റൺസ് വാരിയത്.
ആദ്യ പന്ത് തന്നെ ബൗണ്ടറി കടത്തിയാണ് അഭിഷേക് ഈ ഓവറിന് തുടക്കമിട്ടത്. രണ്ടാം പന്തിലും നാലാം പന്തിലും റൺസൊന്നും പിറന്നില്ല. എന്നാൽ ലെഗ് സൈഡിലെറിഞ്ഞ മൂന്നാമത്തെ പന്ത് സിക്സർ തൂക്കി അഭിഷേക് ഫോമിലാണെന്ന് തെളിയിച്ചു. അഞ്ചാമത്തെ പന്തിലും മനോഹരമായൊരു സിക്സർ പറത്തി അഭിഷേക് ഇംപാക്ട് പ്ലേയറുടെ താളം തെറ്റിച്ചു.
ഈ പന്ത് മുകേഷ് ഓവർ സ്റ്റെപ്പ് ചെയ്തതോടെ അമ്പയർ നോബോളും ഫ്രീ ഹിറ്റും ഒന്നിച്ചുവിളിച്ചു. ഫ്രീ ഹിറ്റ് പന്തും സിക്സർ പറത്തി അഭിഷേക് തകർത്തടിച്ചു. അവസാന പന്തിൽ ഫോർ കൂടി പറത്തിയാണ് പവർപ്ലേയിലെ രണ്ടാം ഓവർ അഭിഷേക് ശർമ്മ അവസാനിപ്പിച്ചത്.
ദീപക് ചഹർ എറിഞ്ഞ മൂന്നാമത്തെ ഓവറിലും സിക്സും ഫോറുമായി തുടങ്ങിയെങ്കിലും അഭിഷേകിനെ പുറത്താക്കി ചെന്നൈ സൂപ്പർ കിങ്സിനെ കളിയിലേക്ക് തിരിച്ചുകൊണ്ടുവന്നു. രവീന്ദ്ര ജഡേജയാണ് പിന്നിലേക്കോടി മനോഹരമായൊരു ക്യാച്ചിലൂടെ അഭിഷേകിനെ പുറത്താക്കിയത്.
Read More
- ഐപിഎൽ മത്സരങ്ങൾ എപ്പോൾ, എവിടെ കാണാം?
- ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞ് എംഎസ് ധോണി
- എല്ലിസ് പെറി, സോഫി മോളിനക്സ്; ഇക്കൊല്ലം ബാംഗ്ലൂരിന് കപ്പ് സമ്മാനിച്ചത് ‘ഓസീസ് ഫയർ പവർ’
- ‘പന്തെറിയുന്ന കൈയ്യിൽ തീപിടിച്ചു’; ക്രിക്കറ്റ് ഉപേക്ഷിക്കാനും ആലോചിച്ചിരുന്നതായി സിറാജ്
- പന്ത് ‘ഫിറ്റാ’; ഐപിഎൽ കളിക്കാൻ പൂർണ്ണസജ്ജൻ; പുറത്തായത് ഈ ഇന്ത്യൻ താരങ്ങൾ