ഏപ്രിൽ രണ്ടിനാണ് ഇന്ത്യൻ കായിക ചരിത്രത്തിൽ ആദ്യമായി ഒരു കായിക മത്സരത്തിന്റെ തത്സമയ കമന്ററി ആംഗ്യ ഭാഷയിലൂടെ അവതരിപ്പിക്കപ്പെട്ടത്. റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവും ലഖ്നൌ സൂപ്പർ ജയന്റ്സും തമ്മിലുള്ള മത്സരത്തിനിടയിലാണ് സ്റ്റാർ സ്പോർട്സ് 3ൽ സൈൻ ലാംഗ്വേജുമായി കിഞ്ചൽ ഷാ പ്രത്യക്ഷപ്പെട്ടത്.
ബെംഗളൂരു എം. ചിന്നസ്വാമി സ്റ്റേഡിയത്തിലെ വിരാട് കോഹ്ലിയുടെ ബാറ്റിങ്ങിനിടയിലെ കിഞ്ചലിന്റെ അവതരണം ശ്രദ്ധേയമായിരുന്നു. വിരാട് കോഹ്ലി പുറത്തായതിന് പിന്നാലെ സ്റ്റേഡിയത്തിലെ 35,000ത്തോളം വരുന്ന കാണികളുടെ നിരാശ സൂചിപ്പിക്കുന്ന തരത്തിൽ, ആംഗ്യ ചലനങ്ങൾ കൊണ്ടും മുഖഭാവം കൊണ്ടും കിഞ്ചൽ സൂചിപ്പിച്ചത് ഒരു സൂചി വീണാൽ പോലും അറിയാവുന്ന തരത്തിൽ കാണികൾ നിശബ്ദരായി ഇരിക്കുന്നുവെന്നായിരുന്നു.
ഇന്ത്യയിലെ 63 ദശലക്ഷം ബധിരരെ ലക്ഷ്യമിട്ട് തത്സമയ കമൻ്ററി നൽകുന്ന സംഭവം സമാനതകളില്ലാത്തതായിരുന്നു. അവരിൽ പലരും ക്രിക്കറ്റ് പ്രേമികളാണ്. ഇന്ത്യയിലെ ഏതെങ്കിലും കായിക ഇനങ്ങളുടെ തത്സമയ കമൻ്ററിക്ക് ആംഗ്യഭാഷ ഉപയോഗിക്കുന്ന ആദ്യ സംഭവമാണിത്. മുംബൈ ആസ്ഥാനമായുള്ള ബ്രോഡ്‌കാസ്റ്റ് കമ്പനിയായ ഇന്ത്യ സൈനിങ് ഹാൻഡ്‌സുമായി (ISH)കൈകോർത്താണ് സ്റ്റാർ സ്‌പോർട്‌സ് 3 ഈ പുതിയ നീക്കം നടത്തിയത്. ഒരു ക്രിക്കറ്റ് മത്സരത്തിനിടെ ബധിര സമൂഹം ഒരിക്കലും അനുഭവിച്ചിട്ടില്ലാത്ത ഉൾക്കാഴ്ചകളാണ് സ്റ്റാർ സ്പോർട്സ് നൽകുന്നത്.
മുംബൈയിലെ മലബാർ ഹില്ലിലെ തൻ്റെ വീട്ടിൽ നിന്ന് ടെലിവിഷനിൽ ആംഗ്യഭാഷയോടൊപ്പം ക്രിക്കറ്റ് കാണുമ്പോൾ, ഇന്ത്യ സൈനിംഗ് ഹാൻഡ്‌സിൻ്റെ സ്ഥാപകനും സിഇഒയുമായ അലോക് കേജ്‌രിവാൾ ഏറെ ആവേശഭരിതനായിരുന്നു. തൻ്റെ 50 വർഷത്തെ ക്രിക്കറ്റ് കാണലിനിടെ ഇതാദ്യമായാണ് പുതുമയുള്ളൊരു അനുഭൂതി ലഭിക്കുന്നതെന്ന് അലോക് കേജ്‌രിവാൾ ദി ഇന്ത്യൻ എക്‌സ്‌പ്രസിനോട് പറഞ്ഞു.
“പണ്ടൊക്കെ ഒരു ക്രിക്കറ്റ് കളിക്കാരൻ സ്റ്റേഡിയത്തിലേക്ക് നടന്നുവരുമ്പോൾ അത് വളരെ വ്യത്യസ്തമായൊന്നും തോന്നിയില്ല. കളിക്കാരന്റെ മുൻകാല റെക്കോർഡ് എന്താണെന്നും, ഒരു ബൗളറുമായി അയാൾക്ക് എന്തെല്ലാം വൈരങ്ങളും ഏറ്റുമുട്ടൽ ചരിത്രങ്ങളുമുണ്ടെന്നും ഞാൻ കേട്ടിരുന്നില്ല. ധോണിയോ കോഹ്‌ലിയോ ഒരു സ്‌റ്റേഡിയത്തിൽ കയറിവരുമ്പോഴോ അവർ പുറത്താകുമ്പോഴോ ഉള്ള അന്തരീക്ഷം എന്താണെന്ന് എനിക്കറിയില്ലായിരുന്നു. ഇപ്പോൾ അവർ നടക്കുമ്പോഴുള്ള ബഹളവും ഗ്രൗണ്ടിലെ നിശബ്ദതയും എനിക്ക് അനുഭവപ്പെടുന്നു. മാത്രമല്ല, എല്ലാവരുമായും എനിക്ക് ക്രിക്കറ്റ് കാണാൻ കഴിയും. ഇതൊരു പുതിയ അനുഭവമാണ്. സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കും ഒപ്പം ഞങ്ങൾ തുല്യരായി ഇരുന്നു ക്രിക്കറ്റ് കാണുന്നുണ്ട്,” 62കാരനായ അലോക് കേജ്‌രിവാൾ പറഞ്ഞുനിർത്തി.
Read More
- ഐപിഎൽ മത്സരങ്ങൾ എപ്പോൾ, എവിടെ കാണാം?
- ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞ് എംഎസ് ധോണി
- എല്ലിസ് പെറി, സോഫി മോളിനക്സ്; ഇക്കൊല്ലം ബാംഗ്ലൂരിന് കപ്പ് സമ്മാനിച്ചത് ‘ഓസീസ് ഫയർ പവർ’
- ‘പന്തെറിയുന്ന കൈയ്യിൽ തീപിടിച്ചു’; ക്രിക്കറ്റ് ഉപേക്ഷിക്കാനും ആലോചിച്ചിരുന്നതായി സിറാജ്
- പന്ത് ‘ഫിറ്റാ’; ഐപിഎൽ കളിക്കാൻ പൂർണ്ണസജ്ജൻ; പുറത്തായത് ഈ ഇന്ത്യൻ താരങ്ങൾ