IPL 2024, Most Sixes Alert: രാജ്യമാകെ വേനൽച്ചൂടിൽ ഉരുകുമ്പോഴും ഐപിഎല്ലിൽ ഇക്കൊല്ലം റൺമഴ പെയ്യുകയാണ്. പ്രധാനമായും സിക്സറുകളുടെ പെരുമഴയാണ് ഈ സീസണിൽ കാണാനാകുന്നത്. സിക്സറുകളുടെ കുത്തൊഴുക്കിൽ ഇക്കുറി പുതിയ ഐപിഎൽ റെക്കോർഡും പിറന്നുകഴിഞ്ഞു. എപ്രിൽ നാല് വ്യാഴാഴ്ച വരെ 17 മത്സരങ്ങളാണ് ഐപിഎല്ലില്‍ നടന്നത്.
അത്ഭുതകരമെന്ന് പറയട്ടെ 2024 ഐപിഎല്‍ സീസണിൽ ഇതുവരെ 312 സിക്സറുകളാണ് ഇതുവരെ പിറന്നിരിക്കുന്നത്. ഇത് സർവ്വകാല റെക്കോർഡാണ്. 2023ൽ മുൻ സീസണിൽ നേടിയ 259 സിക്സറുകളായിരുന്നു ഇതുവരെയുള്ള മികച്ച കണക്കുകൾ. 2020ൽ 258 സിക്സുകളും, 2018ലും 2022ലും 245 സിക്സുകളും വീതമാണ് 17 മത്സരങ്ങളിൽ നിന്ന് പിറന്നത്.
This IPL season has already witnessed 312 sixes in just 17 matches, the most ever.
How many more sixes are expected by the end of the season? pic.twitter.com/gXgd3brHdS
— CricTracker (@Cricketracker) April 5, 2024
ഇതുവരെയുള്ള സീസണുകളിൽ വച്ച് തുടക്കത്തിലേ ഏറ്റവും കൂടുതൽ സിക്സുകൾ പിറന്ന സീസണായതിന് പിന്നിൽ വമ്പനടിക്കാരുടെ സാന്നിധ്യം തന്നെയാണുള്ളത്. വിദേശ താരങ്ങളെ അപേക്ഷിച്ച് ഇന്ത്യൻ താരങ്ങൾ കൂടുതൽ ആക്രമണോത്സുകത കാണിക്കാൻ തുടങ്ങിയതിനും 2024 സാക്ഷ്യം വഹിച്ചു.
സൺറൈസേഴ്സിന്റെ അഭിഷേക് ശർമ്മ, രാജസ്ഥാൻ റോയൽസിന്റെ യശസ്വി ജെയ്സ്വാൾ, സഞ്ജു സാംസൺ, റിയാൻ പരാഗ്, പഞ്ചാബിന്റെ പ്രഭ് സിമ്രൻ സിങ്, ശശാങ്ക് സിങ്, അശുതോഷ് ശർമ്മ, റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിന്റെ ദിനേഷ് കാർത്തിക്, കൊൽക്കത്തയുടെ റിങ്കു സിങ് തുടങ്ങി വെടിക്കെട്ട് വീരന്മാരെല്ലാം മികച്ച ഫോമിലാണുള്ളത്.
Mohit Sharma tops the purple cap leaderboard, while Virat Kohli maintains his position at the helm of the orange cap leaderboard. pic.twitter.com/wlKPUhmLIC
— CricTracker (@Cricketracker) April 4, 2024
കാര്യമിങ്ങനെ പോകുകയാണെങ്കിൽ ഈ സീസണിന്റെ അവസാനം ആകെ സിക്സുകളുടെ എണ്ണം നോക്കുമ്പോൾ ക്രിക്കറ്റ് പ്രേമികളെല്ലാം അത്ഭുതപ്പെടുമെന്നതിൽ സംശയമൊന്നും വേണ്ട. വിദേശ താരങ്ങളിൽ ഹെൻറിച് ക്ലാസനാണ് ഏറ്റവും കൂടുതൽ സിക്സറുകൾ അടിച്ചുകൂട്ടിയത്. വെറും മൂന്ന് മത്സരങ്ങളിൽ നിന്ന് 219.73 സ്ട്രൈക്ക് റേറ്റിൽ 17 സിക്സുകളാണ് ഹൈദരാബാദ് താരം അടിച്ചുപറത്തിയത്.
Some new stars are emerging in IPL this season.
Who has impressed you so far? Tell us in the comments below ✍️
📸: IPL/BCCI pic.twitter.com/GWozz06qje
— CricTracker (@Cricketracker) April 4, 2024
രണ്ടാം സ്ഥാനത്ത് 12 സിക്സുകളുമായി രാജസ്ഥാൻ റോയൽസിന്റെ റിയാൻ പരാഗ് (160.17), ലഖ്നൌവിന്റെ നിക്കൊളാസ് പൂരൻ (175.90), കൊൽക്കത്തയുടെ സുനിൽ നരേൻ (206.15) എന്നിവരാണുള്ളത്. മൂന്ന് മത്സരങ്ങളിൽ നിന്ന് 200 സ്ട്രൈക്ക് റേറ്റിൽ 11 സിക്സുകൾ പറത്തിയ അഭിഷേക് ശർമ്മയാണ് തൊട്ടുപിന്നിൽ.
Master and the Blaster 🇮🇳 pic.twitter.com/BYam0M8k88
— Rajasthan Royals (@rajasthanroyals) April 2, 2024
ആന്ദ്രെ റസ്സൽ (10), തിലക് വർമ്മ (9), റിഷഭ് പന്ത് (9), ഡേവിഡ് വാർണർ (9), വിരാട് കോഹ്ലി (8), ഡീകോക്ക് (7), ദിനേഷ് കാർത്തിക് (7), സഞ്ജു സാംസൺ (6), ശിവം ദുബെ (6), രചിൻ രവീന്ദ്ര (6), ലിയാം ലിവിങ്സ്റ്റൺ (6 എന്നിങ്ങനെയാണ് വമ്പനടിക്കാരുടെ പട്ടിക നീളുന്നത്.
Read More
- ഐപിഎൽ മത്സരങ്ങൾ എപ്പോൾ, എവിടെ കാണാം?
- ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞ് എംഎസ് ധോണി
- എല്ലിസ് പെറി, സോഫി മോളിനക്സ്; ഇക്കൊല്ലം ബാംഗ്ലൂരിന് കപ്പ് സമ്മാനിച്ചത് ‘ഓസീസ് ഫയർ പവർ’
- ‘പന്തെറിയുന്ന കൈയ്യിൽ തീപിടിച്ചു’; ക്രിക്കറ്റ് ഉപേക്ഷിക്കാനും ആലോചിച്ചിരുന്നതായി സിറാജ്
- പന്ത് ‘ഫിറ്റാ’; ഐപിഎൽ കളിക്കാൻ പൂർണ്ണസജ്ജൻ; പുറത്തായത് ഈ ഇന്ത്യൻ താരങ്ങൾ