ക്രിക്കറ്റിന്റെ സൗന്ദര്യം എപ്പോഴും പ്രകടമാക്കുന്ന ഒരു മേഖല തന്നെയാണ് ഫാസ്റ്റ് ബൗളിങ്. കഴിവും പരിശീലനവും ഒരുപടി കുടുതലുണ്ടെങ്കിൽ മാത്രമേ ബാറ്റർമാരുടെ മുന്നിൽ ഒരു പേസർക്ക് അടിപതറാതെ പന്തെറിയാനാകു. സ്പീഡ് ഗൺ, പേസ് സ്പിയർഹെഡുകൾ എന്നും അറിയപ്പെടുന്ന പേസർമാർ, വേഗതയിലും കൃത്യതയിലും കളിയുടെ ആവേശം വാനോളം ഉയർത്തുന്നു. മികച്ച ഫോമിൽ പന്തെറിയുന്ന ഒരു പേസ് ബൗളർ ക്രിക്കറ്റ് മൈതാനത്ത് കാണേണ്ട കാഴ്ച തന്നെയാണ്.
ക്രിക്കറ്റ് ചരിത്രത്തിലെ എക്കാലത്തെയും വേഗതയേറിയ ബൗളർമാർ
മുൻ പാകിസ്ഥാൻ വലംകൈയ്യൻ ഫാസ്റ്റ് ബൗളർ ഷോയിബ് അക്തറാണ് ക്രിക്കറ്റ് ചരിത്രത്തിലെ എക്കാലത്തെയും വേഗതയേറിയ ബൗളർ. “റാവൽപിണ്ടി എക്സ്പ്രസ്” എന്ന് അറിയപ്പെടുന്ന അക്തർ, 2003 ക്രിക്കറ്റ് ലോകകപ്പിൽ ഇംഗ്ലണ്ടിനെതിരെ 161.3 km/h (100.2 mph) വേഗതയിലാണ് പന്തെറിഞ്ഞത്. അന്താരാഷ്ട്ര ക്രിക്കറ്റിൽ ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ളതിൽ വച്ച് ഏറ്റവും വേഗതയേറിയ പന്തായിരുന്നു ഇത്. ഷോൺ ടെയ്റ്റ്, ബ്രെറ്റ് ലീ, ജെഫ്രി തോംസൺ തുടങ്ങിയ താരങ്ങളാണ് അക്തറിന് പിന്നിലുള്ള വേഗക്കാർ.
ലോകത്തിലെ ഏറ്റവും വേഗതയേറിയ 10 ക്രിക്കറ്റ് ബൗളർമാർ
1. ഷോയിബ് അക്തർ: 161.3 km/hr (100.2 mph) രാജ്യം: പാകിസ്ഥാൻ
2. ഷോൺ ടെയ്റ്റ്: 161.1 km/hr (100.1 mph) രാജ്യം: ഓസ്ട്രേലിയ
3. ബ്രെറ്റ് ലീ: 161.1 km/hr (100.1 mph) രാജ്യം: ഓസ്ട്രേലിയ
4. ജെഫ്രി തോംസൺ: 160.6 km/hr (99.8 mph) രാജ്യം: ഓസ്ട്രേലിയ
5. മിച്ചൽ സ്റ്റാർക്ക്: 160.4 km/hr (99.7 mph) രാജ്യം: ഓസ്ട്രേലിയ
6. ആൻഡി റോബർട്ട്സ്: 159.5 km/hr (99.1 mph) രാജ്യം: വെസ്റ്റ് ഇൻഡീസ്
7. ഫിഡൽ എഡ്വേർഡ്സ്: 157.7 km/hr (97.9 mph) രാജ്യം: വെസ്റ്റ് ഇൻഡീസ്
8. മിച്ചൽ ജോൺസൺ: 156.8 km/hr (97.4 mph) രാജ്യം: ഓസ്ട്രേലിയ
9. മുഹമ്മദ് സാമി: 156.4 km/hr (97.1 mph) രാജ്യം: പാകിസ്ഥാൻ
10: ഷെയ്ൻ ബോണ്ട്: 156.4 km/hr (97.1 mph) രാജ്യം: ന്യൂസിലാന്റ്
ഇന്ത്യയിലെ ഏറ്റവും വേഗതയേറിയ ബൗളർ
ഹൈദരാബാദിൻ്റെ ഫാസ്റ്റ് ബൗളർ ഉമ്രാൻ മാലികാണ് ഇന്ത്യയിലെ ഏറ്റവും വേഗതയേറിയ ബൗളർ. 157 കി.മീ ആണ് ഉമ്രാന്റെ വേഗമേറിയ പന്ത്. ഐപിഎൽ 2024 സീസണിൽ 156.7 കി.മീ വേഗത്തിൽ പന്തെറിഞ്ഞ മയങ്ക് യാദവാണ് വേഗമേറിയ രണ്ടാമത്തെ ഇന്ത്യക്കാരൻ. ഇർഫാൻ പത്താൻ (153.7 കി.മീ), മുഹമ്മദ് ഷമി (153.3 കി.മീ), ജസ്പ്രീത് ബുമ്ര (153.26 കി.മീ) എന്നീ താരങ്ങളാണ് വേഗമേറിയ മറ്റു ഇന്ത്യൻ താരങ്ങൾ.