മുംബൈ: ഐപിഎൽ സീസണിൽ വിജയം നേടാൻ കഴിയാത്ത മുംബൈ ഇന്ത്യൻസ് മാനേജ്മെന്റിന് മുന്നറിയിപ്പുമായി മുൻ ഇന്ത്യൻ താരം മനോജ് തിവാരി രംഗത്ത്. മുംബൈ ഉടമകൾ ഇനി മടിച്ചുനിൽക്കരുതെന്നും രോഹിത് ശർമ്മയ്ക്ക് നായക സ്ഥാനം തിരികെ നൽകണമെന്നുമാണ് തിവാരിയുടെ നിർദ്ദേശം. അഞ്ച് ഐപിഎൽ കിരീടങ്ങൾ നേടിയ നായകനാണ് രോഹിത് ശർമ്മയെന്ന് മറക്കരുതെന്നും തിവാരി പറഞ്ഞു.
“ഒരു ക്യാപ്റ്റനെ മാറ്റുന്നത് വലിയ തീരുമാനമാണ്. ഹാർദിക്ക് പാണ്ഡ്യയുടെ കീഴിൽ മുംബൈയ്ക്ക് സീസണിൽ ഒരു പോയിന്റ് പോലും നേടാൻ കഴിഞ്ഞിട്ടില്ല. ടീമിനെ വിജയത്തിൽ എത്തിക്കുന്നതിൽ നായകന് വലിയ ചുമതലയുണ്ട്. ചിലപ്പോഴൊക്കെ മികച്ച നായകന് നിർഭാഗ്യം കൊണ്ട് തോൽക്കേണ്ടി വന്നേക്കാം. എന്നാൽ മുംബൈയിലെ സാഹചര്യം അങ്ങനെയല്ല. മുംബൈ നായകനായുള്ള ഹാർദിക്കിന്റെ പ്രകടനം മോശമാണ്,” മനോജ് തിവാരി വ്യക്തമാക്കി.
അതേസമയം, നായകനെ മാറ്റുന്ന കാര്യത്തിൽ മുംബൈ ഇന്ത്യൻസ് എന്തെങ്കിലും സൂചന നൽകിയിട്ടില്ല. രാജസ്ഥാനെതിരായ തോൽവിക്ക് ശേഷം മുംബൈ ഇന്ത്യൻസ് തിരിച്ചുവരുമെന്ന് മാത്രമാണ് മുംബൈ ഒഫീഷ്യൽ സോഷ്യൽ മീഡിയ പേജുകളിൽ കുറിച്ചിരിക്കുന്നത്. എപ്രിൽ ഏഴാം തീയതി ഡൽഹി ക്യാപിറ്റൽസിനെതിരെ ആണ് മുംബൈയുടെ അടുത്ത മത്സരം.
രാജസ്ഥാൻ റോയൽസിനെതിരായ ഐപിഎൽ മത്സരത്തിന്റെ ടോസിങ്ങിനായി മുംബൈ ഇന്ത്യൻസ് നായകൻ ഹാർദിക് പാണ്ഡ്യ ഗ്രൌണ്ടിലേക്ക് ഇറങ്ങുമ്പോൾ സ്റ്റേഡിയത്തിൽ നിന്നുയർന്നത് “രോഹിത്… രോഹിത്…” ആർപ്പുവിളികളായിരുന്നു. ഐപിഎൽ ചരിത്രത്തിൽ ഇതുവരെയുള്ളതിൽ വച്ച് ഏറ്റവും വലിയ കൂവലാണ് ഒരു ഹോം ടീം ക്യാപ്ടനെതിരെയും മാനേജ്മെന്റിന് നേരെയും ഉയർന്നത്.
Read More
- ഐപിഎൽ മത്സരങ്ങൾ എപ്പോൾ, എവിടെ കാണാം?
- ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞ് എംഎസ് ധോണി
- എല്ലിസ് പെറി, സോഫി മോളിനക്സ്; ഇക്കൊല്ലം ബാംഗ്ലൂരിന് കപ്പ് സമ്മാനിച്ചത് ‘ഓസീസ് ഫയർ പവർ’
- ‘പന്തെറിയുന്ന കൈയ്യിൽ തീപിടിച്ചു’; ക്രിക്കറ്റ് ഉപേക്ഷിക്കാനും ആലോചിച്ചിരുന്നതായി സിറാജ്
- പന്ത് ‘ഫിറ്റാ’; ഐപിഎൽ കളിക്കാൻ പൂർണ്ണസജ്ജൻ; പുറത്തായത് ഈ ഇന്ത്യൻ താരങ്ങൾ