രാജസ്ഥാൻ റോയൽസിനെതിരായ ഐപിഎൽ മത്സരത്തിന്റെ ടോസിങ്ങിനായി മുംബൈ ഇന്ത്യൻസ് നായകൻ ഹാർദിക് പാണ്ഡ്യ ഗ്രൌണ്ടിലേക്ക് ഇറങ്ങുമ്പോൾ സ്റ്റേഡിയത്തിൽ നിന്നുയർന്നത് “രോഹിത്… രോഹിത്…” ആർപ്പുവിളികൾ. ഐപിഎല്ലിൽ ഇതുവരെയുള്ളതിൽ വച്ച് ഏറ്റവും വലിയ കൂവലാണ് ഹാർദിക്കിനും മുംബൈ ഇന്ത്യൻസ് ടീമിനും നേരെ ഉയർന്നത്.
Huge boo for Hardik Pandya during toss.
Wankhede crowd at top. pic.twitter.com/xoERAGJxvN
— Vishal. (@SPORTYVISHAL) April 1, 2024
ഹാർദികിനെ ടോസിടാനായി കമന്റേറ്ററായ സഞ്ജയ് മഞ്ജരേക്കർ ക്ഷണിക്കുന്നതിനിടെയാണ് ടീമിനെയാകെ നാണംകെടുത്തുന്ന സമീപനം ഹോം ഗ്രൗണ്ടിലെ കാണികളുടെ ഭാഗത്തു നിന്നുണ്ടായത്. ഇടയ്ക്ക് നല്ല രീതിയിൽ പെരുമാറൂ (behave)എന്ന് സഞ്ജയ് കാണികളോട് അഭ്യർത്ഥിക്കുന്നതും കേൾക്കാമായിരുന്നു.
Sanjay Manjrekar at the toss:
“Big round of applause to Mumbai Indians captain Hardik Pandya and behave” to Wankhede crowd
pic.twitter.com/lIIhZjKgeS— ICT Fan (@Delphy06) April 1, 2024
ഐപിഎല്ലിന്റെ 17ാമത് സീസണിൽ ആദ്യമായാണ് മുംബൈയുടെ സ്വന്തം ഹോം ഗ്രൗണ്ടായ വാംഖഡെയിൽ ഒരു മത്സരം നടക്കുന്നത്.
Huge cheer for Rohit Sharma outside the Wankhede stadium. 🔥pic.twitter.com/L9orlUv7NG
— Johns. (@CricCrazyJohns) April 1, 2024
മുംബൈയുടെ ബസ് വരുന്ന വഴിയിലും കാണികൾ രോഹിത്തിനായി ആർപ്പുവിളിക്കുകയും ഹാർദിക്കിനെ കൂക്കി വിളിക്കുകയും ചെയ്തു. രോഹിത്തിന് പിന്തുണയർപ്പിച്ച് കാണികൾ കൊണ്ടുവന്ന ബാനറുകൾ അകത്തേക്ക് കയറ്റുന്നില്ലെന്നും കാണികളിൽ ചിലർ സോഷ്യൽ മീഡിയയിലൂടെ ആരോപിച്ചു. എന്നാൽ ഇത്തരത്തിലൊരു വിലക്കും ഏർപ്പെടുത്തില്ലെന്ന് സ്റ്റേഡിയം അധികൃതർ കഴിഞ്ഞ ദിവസം തന്നെ വ്യക്തമാക്കിയിരുന്നു.
Officials are not allowing Rohit Sharma’s posters in Wankhede Stadium.
Wtf is this ??? pic.twitter.com/YOsW8uoN4V
— Vishal. (@SPORTYVISHAL) April 1, 2024
വലിച്ചെറിഞ്ഞ രോഹിത് അനൂകൂല പോസ്റ്ററുകൾ ഗ്രൌണ്ടിന് വെളിയിൽ കൂട്ടിയിട്ടതിന്റെ ചിത്രങ്ങളും പുറത്തുവരുന്നുണ്ട്. രോഹിത് ശർമ്മയെ അനുകൂലിച്ച് നിരവധി പേർ സോഷ്യൽ മീഡിയയിൽ കമന്റിടുന്നുണ്ട്. അതേസമയം, മത്സരത്തിന്റെ രണ്ടാം ഓവറിൽ തന്നെ ട്രെന്റ് ബോൾട്ട് രോഹിത് ശർമ്മയെ പൂജ്യത്തിന് പുറത്താക്കി.
Read More
- ഐപിഎൽ മത്സരങ്ങൾ എപ്പോൾ, എവിടെ കാണാം?
- ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞ് എംഎസ് ധോണി
- എല്ലിസ് പെറി, സോഫി മോളിനക്സ്; ഇക്കൊല്ലം ബാംഗ്ലൂരിന് കപ്പ് സമ്മാനിച്ചത് ‘ഓസീസ് ഫയർ പവർ’
- ‘പന്തെറിയുന്ന കൈയ്യിൽ തീപിടിച്ചു’; ക്രിക്കറ്റ് ഉപേക്ഷിക്കാനും ആലോചിച്ചിരുന്നതായി സിറാജ്
- പന്ത് ‘ഫിറ്റാ’; ഐപിഎൽ കളിക്കാൻ പൂർണ്ണസജ്ജൻ; പുറത്തായത് ഈ ഇന്ത്യൻ താരങ്ങൾ