ഹാർദിക് പാണ്ഡ്യയുടെ മുംബൈ ഇന്ത്യൻസിനെ വിറപ്പിച്ച് രാജസ്ഥാൻ റോയൽസിന്റെ പേസർമാർ. ന്യൂസിലൻഡിന്റെ പരിചയസമ്പന്നനായ പേസർ ട്രെന്റ് ബോൾട്ടും ദക്ഷിണാഫ്രിക്കൻ യുവപേസർ നാൻട്രെ ബർഗറുമാണ് മുംബൈയുടെ മുൻനിരയെ ആദ്യത്തെ അഞ്ചോവറിനകം കൂടാരം കയറ്റിയത്. രോഹിത് ശർമ്മ (0), നമൻ ധിർ (0), ഡിവാൾഡ് ബ്രൂവിസ്(0) എന്നിവരെയാണ് ട്രെന്റ് ബോൾട്ട് പുറത്താക്കിയത്.
Making a habit 😎
𝗧𝘄𝗶𝗻 strikes for Tent Boult in the very first over 👏👏
Follow the Match ▶️ https://t.co/XL2RWMFLbE#TATAIPL | #MIvRR | @rajasthanroyals pic.twitter.com/oQCPSfTHRd
— IndianPremierLeague (@IPL) April 1, 2024
ആദ്യ ഓവറിലെ അഞ്ചാം പന്തിലാണ് രോഹിത് ശർമ്മ പുറത്താകുന്നത്. ബോൾട്ട് എറിഞ്ഞ ഔട്ട് സ്വിങ്ങറിൽ ബാറ്റ് വച്ച രോഹിത്തിന് പിഴച്ചു പന്ത് നേരെ പോയത് രാജസ്ഥാൻ നായകൻ സഞ്ജുവിന്റെ കൈകളിലേക്കാണ്. തകർപ്പൻ ഡൈവിങ് ക്യാച്ചാണ് സഞ്ജു നേടിയത്. വലത്തേക്ക് ഡൈവ് ചെയ്തു അസാദ്ധ്യമെന്ന് തോന്നുന്നൊരു ക്യാച്ചാണ് സഞ്ജു പറന്നുപിടിച്ചത്. കമന്റേറ്റർമാരും സഞ്ജുവിനെ വാനോളം പുകഴ്ത്തുന്നുണ്ടായിരുന്നു.
തൊട്ടടുത്ത പന്തിൽ നമൻ ധിർ ലെഗ് ബിഫോറാക്കി ട്രെന്റ് ബോൾട്ട് മുംബൈയുടെ നട്ടെല്ലൂരുന്ന കാഴ്ചയാണ് കണ്ടത്. ആദ്യ ഓവറിൽ ഏറ്റവുമധികം വിക്കറ്റെടുത്ത ബോളർ എന്ന നേട്ടം (25 വിക്കറ്റ്) ഭുവനേശ്വർ കുമാറിനൊപ്പം പങ്കുവെക്കാനും ബോൾട്ടിനായി. 80 മത്സരങ്ങളിൽ നിന്നാണ് ഈ നേട്ടം അദ്ദേഹം സ്വന്തമാക്കിയത്. ഭുവിക്ക് 116 മത്സരം വേണ്ടി വന്നു ഈ നേട്ടത്തിലെത്താൻ.
ബോൾട്ട് തന്നെ എറിഞ്ഞ മൂന്നാം ഓവറിലാണ് ജൂനിയർ ഡിവില്ലിയേഴ്സ് എന്നറിയപ്പെടുന്ന ഡിവാൾഡ് ബ്രൂവിസ് പുറത്താകുന്നത്. ഓഫ് സൈഡിൽ ഫീൽഡ് നിന്നിരുന്ന നാൻട്രെ ബർഗറിന് ഒരു അനായാസ ക്യാച്ച് സമ്മാനിച്ചാണ് താരം മടങ്ങിയത്. ഇതോടെ 14/3 എന്ന നിലയിലേക്ക് മുംബൈ തകർന്നു.
.@rajasthanroyals’ Lethal Start 🔥
They run through #MI’s top order courtesy Trent Boult & Nandre Burger 👏
After 7 overs, it is 58/4
Watch the match LIVE on @JioCinema and @StarSportsIndia 💻📱#TATAIPL | #MIvRR pic.twitter.com/mEUocuD0EV
— IndianPremierLeague (@IPL) April 1, 2024
തൊട്ടടുത്ത ഊഴം ദക്ഷിണാഫ്രിക്കൻ യുവതാരത്തിന്റേതായിരുന്നു. നാലാം ഓവറിൽ തകർത്തടിക്കാൻ തുടങ്ങിയ ഇഷാൻ കിഷനെ തന്റേ പേസും ബൌൺസും കൊണ്ട് നിശബ്ദനാക്കിയാണ് ബർഗർ തനിരൂപം പുറത്തെടുത്തത്.
വിക്കറ്റ് കീപ്പർ സഞ്ജു സാംസന് ഒരു അനായാസ ക്യാച്ച് സമ്മാനിച്ചാണ് ഇഷാൻ മടങ്ങിയത്.
Read More
- ഐപിഎൽ മത്സരങ്ങൾ എപ്പോൾ, എവിടെ കാണാം?
- ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞ് എംഎസ് ധോണി
- എല്ലിസ് പെറി, സോഫി മോളിനക്സ്; ഇക്കൊല്ലം ബാംഗ്ലൂരിന് കപ്പ് സമ്മാനിച്ചത് ‘ഓസീസ് ഫയർ പവർ’
- ‘പന്തെറിയുന്ന കൈയ്യിൽ തീപിടിച്ചു’; ക്രിക്കറ്റ് ഉപേക്ഷിക്കാനും ആലോചിച്ചിരുന്നതായി സിറാജ്
- പന്ത് ‘ഫിറ്റാ’; ഐപിഎൽ കളിക്കാൻ പൂർണ്ണസജ്ജൻ; പുറത്തായത് ഈ ഇന്ത്യൻ താരങ്ങൾ