ഐപിഎല്ലിൽ കഴിഞ്ഞ മത്സരത്തിൽ മുംബൈ ഇന്ത്യൻസിനെതിരെ 277 റൺസടിച്ച് കൂട്ടിയ ഓറഞ്ച് ആർമിയെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ 162 റൺസിൽ എറിഞ്ഞൊതുക്കി മാസ്സ് കാട്ടി ഗുജറാത്ത് ടൈറ്റൻസ്. കൂറ്റനടിക്കാരെയെല്ലാം അതിവേഗം റണ്ണടിച്ച് കൂട്ടാൻ അനുവദിക്കാതെയാണ് ശുഭ്മൻ ഗില്ലിന്റെ ടീം കുറഞ്ഞ സ്കോറിൽ ചുരുട്ടിക്കെട്ടിയത്.
മൂന്ന് വിക്കറ്റെടുത്ത മോഹിത് ശർമ്മയുടെ നേതൃത്വത്തിലാണ് ഗുജറാത്ത് ബൗളർമാർ മികവ് കാട്ടിയത്. റാഷിദ് ഖാൻ ഉൾപ്പെടെയുള്ള സ്പിന്നർമാരും മികച്ച പ്രകടനമാണ് നടത്തിയത്. 3 മത്സരങ്ങളിൽ നിന്ന് 6 വിക്കറ്റുമായി വിക്കറ്റ് വേട്ടക്കാരിൽ ചെന്നൈയുടെ മുസ്തഫിസുർ റഹ്മാനൊപ്പം ഒന്നാം സ്ഥാനം പങ്കിടാനും മോഹിത്തിനായി.
ഈ മത്സരത്തിന് മുമ്പ് രണ്ട് മത്സരങ്ങളിൽ നിന്ന് 3 വിക്കറ്റോടെ 16ാം സ്ഥാനത്തായിരുന്നു മോഹിത് ശർമ്മ ഉണ്ടായിരുന്നത്. നാലോവറിൽ 25 റൺസ് മാത്രം വിട്ടുനൽകിയാണ് മോഹിത് നിർണായകമായ 3 വിക്കറ്റുകൾ പിഴുതെടുത്തത്. കഴിഞ്ഞ മത്സരത്തിലെ കൂറ്റനടിക്കാരൻ അഭിഷേക് ശർമ്മ (29), ഷഹബാസ് അഹമ്മദ് (22), വാഷിങ്ടൺ സുന്ദർ (0) എന്നിവരെയാണ് മോഹിത് ശർമ്മ പുറത്താക്കിയത്.
2022ലെ ഐപിഎൽ ലേലത്തിൽ വാങ്ങാനാളില്ലാതെ പോയ താരമാണ് മോഹിത് മോഹിത് ശർമ്മ. മുൻ ചെന്നൈ സൂപ്പർ കിങ്സ് താരമായിരുന്ന മോഹിത്തിനെ നെറ്റ് ബൗളറായാണ് ഗുജറാത്ത് ആദ്യം വിളിപ്പിച്ചത്. എന്നാൽ പന്തേറിലെ കണിശതയും വിക്കറ്റെടുക്കാനുള്ള ശേഷിയും തിരിച്ചറിഞ്ഞ ഗുജറാത്തിന്റെ മുഖ്യ പരിശീലകൻ ആശിഷ് നെഹ്റ അദ്ദേഹത്തിന് ആദ്യ ഇലവനിൽ അവസരം നൽകുകയായിരുന്നു.
കിട്ടിയ അവസരം മുതലെടുത്ത് സ്ഥിരതയാർന്ന പ്രകടനം നടത്തിയ മോഹിത് അക്കൊല്ലം വിക്കറ്റ് വേട്ടക്കാരുടെ പട്ടികയിൽ പർപ്പിൾ ക്യാപ്പിനായി മത്സരിച്ചവരുടെ പട്ടികയിൽ പ്രധാനിയായിരുന്നു. അക്കൊല്ലം ഫൈനലിൽ രാജസ്ഥാൻ റോയൽസിനെ തോൽപ്പിച്ച് ഗുജറാത്ത് ടൈറ്റൻസിനെ ഐപിഎൽ ജേതാക്കളാക്കാനും താരത്തിനായിരുന്നു.
Read More
- ഐപിഎൽ മത്സരങ്ങൾ എപ്പോൾ, എവിടെ കാണാം?
- ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞ് എംഎസ് ധോണി
- എല്ലിസ് പെറി, സോഫി മോളിനക്സ്; ഇക്കൊല്ലം ബാംഗ്ലൂരിന് കപ്പ് സമ്മാനിച്ചത് ‘ഓസീസ് ഫയർ പവർ’
- ‘പന്തെറിയുന്ന കൈയ്യിൽ തീപിടിച്ചു’; ക്രിക്കറ്റ് ഉപേക്ഷിക്കാനും ആലോചിച്ചിരുന്നതായി സിറാജ്
- പന്ത് ‘ഫിറ്റാ’; ഐപിഎൽ കളിക്കാൻ പൂർണ്ണസജ്ജൻ; പുറത്തായത് ഈ ഇന്ത്യൻ താരങ്ങൾ