റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു താരം വിരാട് കോഹ്ലിയാണ് ഐപിഎല്ലിലെ ഓറഞ്ച് ക്യാപിനായുള്ള പോരാട്ടത്തിൽ മുന്നിലുള്ളത്. മൂന്ന് മത്സരങ്ങൾ കളിച്ച വിരാട് കോഹ്ലി 181 റൺസാണ് നേടിയത്. 141.40 ആണ് കോഹ്ലിയുടെ സ്ട്രൈക്ക് റേറ്റ്. രണ്ട് അർധസെഞ്ചുറികളാണ് കോഹ്ലി ഇതുവരെ നേടിയത്. 7 സിക്സും 15 ഫോറുകളും ഇതുവരെ പറത്തി. ബാറ്റിങ് ആവറേജ് 90.50 ആണ്.
Virat Kohli averages 261 in his last 3 innings at the Chinnaswamy with a strike rate of 154.4 🤯
He’s him. 🙇♂️#PlayBold #ನಮ್ಮRCB #IPL2024 @imVkohli pic.twitter.com/Ic3SgFpEIJ
— Royal Challengers Bengaluru (@RCBTweets) March 31, 2024
സൺറൈസേഴ്സ് ഹൈദരാബാദിന്റെ ദക്ഷിണാഫ്രിക്കൻ മദ്ധ്യനിര ബാറ്ററാണ് ഹെൻറിച് ക്ലാസൻ. രണ്ട് മത്സരങ്ങളിൽ നിന്ന് 143 റൺസാണ് താരത്തിന്റെ സമ്പാദ്യം. 227ന് മുകളിലാണ് സ്ട്രൈക്ക് റേറ്റ്. ഇതുവരെ 15 സിക്സറുകളും നാല് ഫോറും പറത്തി. ബാറ്റിങ് ആവറേജ് 143 ആണ്.
Heinrich Klaasen dismissed for 24 in 13 balls.
Rashid Khan does the magic for GT. pic.twitter.com/RhHUhgjiEG
— Mufaddal Vohra (@mufaddal_vohra) March 31, 2024
137 റൺസുമായി പഞ്ചാബ് കിങ്സ് നായകൻ ശിഖർ ധവാനാണ് മൂന്നാമത്. മൂന്ന് മത്സരങ്ങളിൽ നിന്ന് 133 ആണ് ധവാന്റെ സ്ട്രൈക്ക് റേറ്റ്. ഇതുവരെ 16 ഫോറും നാല് സിക്സുമാണ് പറത്തിയത്. ബാറ്റിങ്ങ് ആവറേജ് 133 മാത്രമാണ്.
Drop a 🧡 if you can’t wait to watch mana Klaas in action today 👇🔥 pic.twitter.com/NNYGcI15Y7
— SunRisers Hyderabad (@SunRisers) March 31, 2024
രണ്ട് മാച്ചുകൾ കളിച്ച രാജസ്ഥാൻ റോയൽസിന്റെ 22കാരൻ യുവതാരം റിയാൻ പരാഗാണ് 127 റൺസുമായി നാലാം സ്ഥാനത്തുള്ളത്. താരത്തിന്റെ സ്ട്രൈക്ക് റേറ്റ് 171.62 ആണ്. 9 സിക്സും 8 ഫോറും നേടി. 127 ആണ് ബാറ്റിങ് ആവറേജ്.
Hetman. Hypeman. Same thing! 🫡💗 pic.twitter.com/EFnyLfbYuW
— Rajasthan Royals (@rajasthanroyals) March 29, 2024
രണ്ട് മാച്ചുകൾ കളിച്ച് 106 റൺസുമായി അഞ്ചാം സ്ഥാനത്തുള്ളത് ലഖ്നൌ സൂപ്പർ ജയന്റ്സ് നായകൻ നിക്കൊളാസ് പൂരനാണ്. 170.96 സ്ട്രൈക്ക് റേറ്റുമായി താരം ബാറ്റ് വീശിയിട്ടുണ്ട്. 106 ആണ് ബാറ്റിങ് ആവറേജ്.
Your Sunday blockbuster ft. Sanju Chetta and Riyan ParAAG! 🔥🍿 pic.twitter.com/cmZQ6OJcU9
— Rajasthan Royals (@rajasthanroyals) March 24, 2024
ആറാം സ്ഥാനത്ത് മലയാളികളുടെ പ്രിയതാരം സഞ്ജു സാംസണാണ്. രണ്ട് മാച്ചുകളിൽ നിന്ന് 97 റൺസാണ് സഞ്ജുവിന്റെ നേട്ടം. 146.96 ആണ് സ്ട്രൈക്ക് റേറ്റ്. ബാറ്റിങ്ങ് ആവറേജ് 97 തന്നെയാണ്. ആറ് സിക്സും ആറും ഫോറും ഇതുവരെ പറത്തി.
Read More
- ഐപിഎൽ മത്സരങ്ങൾ എപ്പോൾ, എവിടെ കാണാം?
- ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞ് എംഎസ് ധോണി
- എല്ലിസ് പെറി, സോഫി മോളിനക്സ്; ഇക്കൊല്ലം ബാംഗ്ലൂരിന് കപ്പ് സമ്മാനിച്ചത് ‘ഓസീസ് ഫയർ പവർ’
- ‘പന്തെറിയുന്ന കൈയ്യിൽ തീപിടിച്ചു’; ക്രിക്കറ്റ് ഉപേക്ഷിക്കാനും ആലോചിച്ചിരുന്നതായി സിറാജ്
- പന്ത് ‘ഫിറ്റാ’; ഐപിഎൽ കളിക്കാൻ പൂർണ്ണസജ്ജൻ; പുറത്തായത് ഈ ഇന്ത്യൻ താരങ്ങൾ