IPL 2024: ഐപിഎല്ലില്‍ മണിക്കൂറിൽ 156 കി.മീ വേഗത്തിൽ പന്തെറിഞ്ഞ് കമന്റേറ്റർമാരെ പോലും വിസ്മയിപ്പിച്ച് ലഖ്‌നൗ സൂപ്പർ ജയന്റ്സിന്റെ മായങ്ക് യാദവ്. 11 ഓവറിൽ വിക്കറ്റ് നഷ്ടമില്ലാതെ 102 എന്ന നിലയിൽ ജയത്തിലേക്ക് കുതിച്ച പഞ്ചാബ് കിങ്സിന്റെ മുന്നേറ്റത്തിന് സഡൻ ബ്രേക്കിട്ടത് മായങ്കിന്റെ മാജിക്കൽ സ്പെല്ലായിരുന്നു.
ᴍᴀxɪᴍᴜᴍꜱ x 2 💥
💯 runs partnership 🆙 for the #PBKS openers 👏
Who will provide #LSG the needed breakthrough? 🤔
Watch the match LIVE on @JioCinema and @StarSportsIndia 💻📱#TATAIPL | #LSGvPBKS | @PunjabKingsIPL pic.twitter.com/ZqukBx0tK0
— IndianPremierLeague (@IPL) March 30, 2024
ഫിഫ്റ്റിയിലേക്ക് കുതിച്ച ജോണി ബെയർസ്റ്റോ (42), കൂറ്റനടിക്കാരൻ പ്രഭ്സിമ്രൻ സിങ് (19), ജിതേഷ് ശർമ്മ (6) എന്നിവരെ പുറത്താക്കി ലഖ്‌നൗവിനെ മത്സരത്തിലേക്ക് ശക്തമായി തിരിച്ചുകൊണ്ടുവരാൻ അദ്ദേഹത്തിനായി. പരമാവധി മണിക്കൂറിൽ 𝟭𝟱𝟱.𝟴 കിലോമീറ്റർ വേഗത്തിലാണ് മായങ്ക് ഇന്നത്തെ ഐപിഎല്‍ മത്സരത്തിൽ പന്തെറിഞ്ഞത്.
നാലോവറിൽ 27 റൺസ് വഴങ്ങി മൂന്ന് വിക്കറ്റുകളാണ് അരങ്ങേറ്റ മത്സരത്തിൽ യുവതാരം വീഴത്തിയത്. ഇതോടെ മറ്റു ബോളർമാരും മത്സരത്തിൽ ആത്മവിശ്വാസത്തോടെ പന്തെറിയാനാരംഭിച്ചു. 50 പന്തിൽ 70 റൺസുമായി തിളങ്ങിയ ശിഖർ ധവാൻ പോലും മായങ്കിന്റെ തീപാറും പന്തുകൾക്ക് മുന്നിൽ വെട്ടി വിയർക്കുന്നതാണ് കണ്ടത്.
𝗦𝗽𝗲𝗲𝗱𝗼𝗺𝗲𝘁𝗲𝗿 goes 🔥
𝟭𝟱𝟱.𝟴 𝗸𝗺𝘀/𝗵𝗿 by Mayank Yadav 🥵
Relishing the raw and exciting pace of the debutant who now has 2️⃣ wickets to his name 🫡#PBKS require 71 from 36 delivers
Watch the match LIVE on @JioCinema and @StarSportsIndia 💻📱#TATAIPL |… pic.twitter.com/rELovBTYMz
— IndianPremierLeague (@IPL) March 30, 2024
നേരത്തെ ഹൈദരാബാദിനായി പന്തെറിഞ്ഞിരുന്ന ഉമ്രാൻ മാലിക്കിനെ ഓർമ്മിപ്പിക്കുന്ന തരത്തിലായിരുന്നു മായങ്കിന്റെ ഫാസ്റ്റ് ബോളിങ് പ്രകടനം. ജയത്തിലേക്ക് കുതിച്ച പഞ്ചാബിനെ തോൽവിയിലേക്ക് തള്ളിയിടാൻ പോന്ന പ്രകടനമായിരുന്നു ഇത്.
Shikhar Dhawan ✅
Sam Curran ✅✌️ in ✌ for Mohsin Khan #PBKS require 56 from 18
Follow the Match ▶️ https://t.co/HvctlP1bZb #TATAIPL | #LSGvPBKS | @LucknowIPL pic.twitter.com/5IINa7f746
— IndianPremierLeague (@IPL) March 30, 2024
മൊഹ്സിൻ ഖാനും രണ്ടു വിക്കറ്റുമായി തിളങ്ങി. അടുത്തടുത്ത പന്തുകളിൽ ശിഖർ ധവാനെയും സാം കറനെയും പുറത്താക്കി മൊഹ്സിൻ പഞ്ചാബിന്റെ ജയപ്രതീക്ഷകൾക്ക് കനത്ത തിരിച്ചടിയാണ് നൽകിയത്.
Read More
- വിമർശനം അതിരുകടക്കുന്നു; ഹാർദിക് പാണ്ഡ്യയെ പിന്തുണച്ച് ആരാധകർ
- ഐപിഎൽ മത്സരങ്ങൾ എപ്പോൾ, എവിടെ കാണാം?
- ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞ് എംഎസ് ധോണി
- എല്ലിസ് പെറി, സോഫി മോളിനക്സ്; ഇക്കൊല്ലം ബാംഗ്ലൂരിന് കപ്പ് സമ്മാനിച്ചത് ‘ഓസീസ് ഫയർ പവർ’
- ‘പന്തെറിയുന്ന കൈയ്യിൽ തീപിടിച്ചു’; ക്രിക്കറ്റ് ഉപേക്ഷിക്കാനും ആലോചിച്ചിരുന്നതായി സിറാജ്
- പന്ത് ‘ഫിറ്റാ’; ഐപിഎൽ കളിക്കാൻ പൂർണ്ണസജ്ജൻ; പുറത്തായത് ഈ ഇന്ത്യൻ താരങ്ങൾ