കളിക്കളത്തിലും പുറത്തും രൂക്ഷവിമർശനം നേരിടുന്ന മുംബൈ ഇന്ത്യൻസ് നായകൻ ഹാർദിക് പാണ്ഡ്യയേയും ടീമിനേയും പിന്തുണച്ച് ഇന്ത്യൻ സ്പിൻ ഇതിഹാസം രവിചന്ദ്രൻ അശ്വിൻ രംഗത്ത്. ഈ സീസണിൽ രോഹിത് ശർമ്മയെ ക്യാപ്ടൻ സ്ഥാനത്ത് നിന്നു മാറ്റിയാണ് പണ്ഡ്യയെ മുംബൈ നായകനാക്കി അവതരിപ്പിച്ചത്. ഇതിന് പിന്നാലെ കളിച്ച രണ്ട് മത്സരങ്ങളും മുംബൈ തോറ്റിരുന്നു. ഗുജറാത്തിലും ഹൈദരാബാദിലും കളിക്കളത്തിൽ വച്ച് നായകനെ ആരാധകർ കൂക്കി വിളിക്കുന്ന സാഹചര്യമുണ്ടായിരുന്നു.
ഇതിനിടയിലാണ് അശ്വിൻ മുംബൈ ഇന്ത്യൻസിനെ പിന്തുണച്ച് രംഗത്തെത്തിയത്. ഇന്ത്യൻ ടീമിലെ ഇതിഹാസ താരങ്ങളെ ഉദാഹരണമായി ചൂണ്ടിക്കാട്ടിയാണ് അശ്വിൻ മുംബൈ മാനേജ്മെന്റ് തീരുമാനത്തെ ന്യായീകരിക്കുന്നത്. സച്ചിനും ഗാംഗുലിയുമെല്ലാം ധോണിക്ക് കീഴിൽ ഇന്ത്യൻ ടീമിൽ കളിച്ചിട്ടുള്ള കാര്യവും അശ്വിൻ ഉദാഹരണമായി ചൂണ്ടിക്കാട്ടി.
“നിങ്ങൾക്ക് ഒരു കളിക്കാരനെ ഇഷ്ടമല്ലെങ്കിൽ കൂക്കി വിളിക്കുകയാണെന്ന് ഒരു ടീം മാനേജ്മെന്റ് എന്തിന് വിശദീകരണം നൽകണം? ഇത് മുമ്പൊരിക്കലും സംഭവിച്ചിട്ടില്ലെന്ന പോലെയാണ് ചിലർ കാര്യങ്ങളെ അവതരിപ്പിക്കുന്നത്. സച്ചിൻ ഗാംഗുലിയുടെ ക്യാപ്റ്റൻസിക്ക് കീഴിലാണ് കളിച്ചത്. ഇരുവരും രാഹുൽ ദ്രാവിഡിന്റെ ക്യാപ്ടൻസിയിലും കളിച്ചിട്ടുണ്ട്. ഈ മൂന്ന് പേരും കുംബ്ലെയുടെ ക്യാപ്റ്റൻസിക്ക് കീഴിൽ കളിച്ചിട്ടുണ്ട്. ഇവരെല്ലാം ധോണിക്ക് കീഴിലും കളിച്ചിട്ടുണ്ട്. അവർ എം.എസിന് കീഴിലായിരുന്നപ്പോൾ ഈ കളിക്കാരെല്ലാം ലോകക്രിക്കറ്റിലെ വമ്പന്മാരായിരുന്നു,” അശ്വിൻ ചൂണ്ടിക്കാട്ടി.
Ravi Ashwin said, “if you don’t like a player and boo a player, why should a team come out to issue a clarification? We act like this has not happened before. Sachin played under Ganguly’s captaincy, these two have both played under Rahul Dravid. These three have played under… pic.twitter.com/Et3fM779IM
— Mufaddal Vohra (@mufaddal_vohra) March 30, 2024
നേരത്തെ സമൂഹ മാധ്യമങ്ങളിൽ ഹാർദിക് പാണ്ഡ്യയേയും മുംബൈ ഇന്ത്യൻസിനേയും പിന്തുണച്ച് നിരവധി സോഷ്യൽ മീഡിയ ക്യാമ്പെയ്നുകൾ പ്രത്യക്ഷപ്പെട്ടിരുന്നു. രോഹിത് ശർമ്മയുടെ ഫാൻസ് ദേഷ്യം കാണിക്കേണ്ടത് മുംബൈ ഇന്ത്യൻസ് മാനേജ്മെന്റിനോട് ആണെന്നും ഹാർദിക് പാണ്ഡ്യയെ വെറുതെവിടണമെന്നും സോഷ്യൽ മീഡിയയിൽ ചിലർ ആവശ്യപ്പെട്ടു. താരത്തിന്റെ ഭാര്യയ്ക്ക് നേരെ ബലാത്സംഗ ഭീഷണി ഉൾപ്പെടെയുള്ള അതിരൂക്ഷമായ തോതിലുള്ള ടോക്സിക്ക് വിമർശനങ്ങളാണ് ഉണ്ടാകുന്നതെന്നും ഇക്കൂട്ടർ ചൂണ്ടിക്കാട്ടി.
Read More
- വിമർശനം അതിരുകടക്കുന്നു; ഹാർദിക് പാണ്ഡ്യയെ പിന്തുണച്ച് ആരാധകർ
- ഐപിഎൽ മത്സരങ്ങൾ എപ്പോൾ, എവിടെ കാണാം?
- ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞ് എംഎസ് ധോണി
- എല്ലിസ് പെറി, സോഫി മോളിനക്സ്; ഇക്കൊല്ലം ബാംഗ്ലൂരിന് കപ്പ് സമ്മാനിച്ചത് ‘ഓസീസ് ഫയർ പവർ’
- ‘പന്തെറിയുന്ന കൈയ്യിൽ തീപിടിച്ചു’; ക്രിക്കറ്റ് ഉപേക്ഷിക്കാനും ആലോചിച്ചിരുന്നതായി സിറാജ്
- പന്ത് ‘ഫിറ്റാ’; ഐപിഎൽ കളിക്കാൻ പൂർണ്ണസജ്ജൻ; പുറത്തായത് ഈ ഇന്ത്യൻ താരങ്ങൾ