ജയത്തിലേക്ക് കുതിച്ച പഞ്ചാബ് കിങ്സിനെ തകർപ്പൻ ബോളിങ്ങുമായി തളച്ച് ലഖ്‌നൗ സൂപ്പർ ജയന്റ്സ്. 200 റൺസ് വിജയലക്ഷ്യവുമായി ബാറ്റിങ്ങ് ആരംഭിച്ച പഞ്ചാബിന് നിശ്ചിത ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 178 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. 21 റൺസിന്റെ ജയമാണ് നിക്കൊളാസ് പൂരൻ നയിച്ച ലഖ്‌നൗ നേടിയത്.
Shikhar Dhawan plays a commendable innings, yet falls short of seeing his team through to victory💔 pic.twitter.com/45JsAHZBrl
— CricTracker (@Cricketracker) March 30, 2024
പഞ്ചാബ് ഒരു ഘട്ടത്തിൽ 102/0 എന്ന നിലയിൽ അനായാസം ജയത്തിലേക്ക് കുതിച്ചതാണ്. എന്നാൽ അരങ്ങേറ്റക്കാരൻ മായങ്ക് യാദവിന്റെ മാജിക്കൽ സ്പെല്ലും മൊഹ്സിൻ ഖാന്റെ ഇരട്ട ആഘാതവും കൂടിയായപ്പോൾ നിശ്ചിത ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 178 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ.
Mayank Yadav has arrived in the IPL🔥 pic.twitter.com/9s5pZEgUNr
— CricTracker (@Cricketracker) March 30, 2024
നേരത്തെ ഹൈദരാബാദിനായി പന്തെറിഞ്ഞിരുന്ന ഉമ്രാൻ മാലിക്കിനെ ഓർമ്മിപ്പിക്കുന്ന തരത്തിലായിരുന്നു മായങ്കിന്റെ ഫാസ്റ്റ് ബോളിങ് പ്രകടനം. ജയത്തിലേക്ക് കുതിച്ച പഞ്ചാബിനെ തോൽവിയിലേക്ക് തള്ളിയിടാൻ പോന്ന പ്രകടനമായിരുന്നു ഇത്. മൊഹ്സിൻ ഖാനും രണ്ടു വിക്കറ്റുമായി തിളങ്ങി. അടുത്തടുത്ത പന്തുകളിൽ ശിഖർ ധവാനെയും സാം കറനെയും പുറത്താക്കി മൊഹ്സിൻ പഞ്ചാബിന്റെ ജയപ്രതീക്ഷകൾക്ക് കനത്ത തിരിച്ചടിയാണ് നൽകിയത്.
Mayank Yadav clocks 155.8 km/h in his debut match for Lucknow🚀🔥
Pace 🥵
📸: Jio Cinema pic.twitter.com/TpqwYAE0Nf
— CricTracker (@Cricketracker) March 30, 2024
ഫിഫ്റ്റിയിലേക്ക് കുതിച്ച ജോണി ബെയർസ്റ്റോ (42), കൂറ്റനടിക്കാരൻ പ്രഭ്സിമ്രൻ സിങ് (19), ജിതേഷ് ശർമ്മ (6) എന്നിവരെ പുറത്താക്കി ലഖ്‌നൗവിനെ മത്സരത്തിലേക്ക് ശക്തമായി തിരിച്ചുകൊണ്ടുവരാൻ അദ്ദേഹത്തിനായി. പരമാവധി മണിക്കൂറിൽ 155.8 കി.മീ വേഗത്തിൽ വേഗത്തിലാണ് മായങ്ക് ഇന്ന് ഐപിഎല്ലില്‍ പന്തെറിഞ്ഞത്.
𝑾𝑯𝑨𝑻 𝑨 𝑫𝑬𝑩𝑼𝑻 – Mayank Yadav🔥🥵 pic.twitter.com/j9dZZdyVIU
— CricTracker (@Cricketracker) March 30, 2024
മൊഹ്സിൻ ഖാനും രണ്ടു വിക്കറ്റുമായി തിളങ്ങി. അടുത്തടുത്ത പന്തുകളിൽ ശിഖർ ധവാനെയും സാം കറനെയും പുറത്താക്കി മൊഹ്സിൻ പഞ്ചാബിന്റെ ജയപ്രതീക്ഷകൾക്ക് കനത്ത തിരിച്ചടിയാണ് നൽകിയത്.
Read More
- വിമർശനം അതിരുകടക്കുന്നു; ഹാർദിക് പാണ്ഡ്യയെ പിന്തുണച്ച് ആരാധകർ
- ഐപിഎൽ മത്സരങ്ങൾ എപ്പോൾ, എവിടെ കാണാം?
- ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞ് എംഎസ് ധോണി
- എല്ലിസ് പെറി, സോഫി മോളിനക്സ്; ഇക്കൊല്ലം ബാംഗ്ലൂരിന് കപ്പ് സമ്മാനിച്ചത് ‘ഓസീസ് ഫയർ പവർ’
- ‘പന്തെറിയുന്ന കൈയ്യിൽ തീപിടിച്ചു’; ക്രിക്കറ്റ് ഉപേക്ഷിക്കാനും ആലോചിച്ചിരുന്നതായി സിറാജ്
- പന്ത് ‘ഫിറ്റാ’; ഐപിഎൽ കളിക്കാൻ പൂർണ്ണസജ്ജൻ; പുറത്തായത് ഈ ഇന്ത്യൻ താരങ്ങൾ