ഉറുഗ്വേ താരം അഡ്രിയാൻ ലൂണ പരിക്കേറ്റ് പോയതിൽ പിന്നെ ബാസ്റ്റേഴ്സിന് കണ്ടകശനിയാണ്. ഒരു ജയം മാത്രമകലെയാണ് പ്ലേ ഓഫ് സാധ്യതകളുള്ളത്. എന്നാൽ തുടരൻ തോൽവികളിലൂടെ പോയിന്റ് നിലയിലെ തലപ്പത്ത് നിന്ന് താഴേക്ക് പതിച്ച് കൊണ്ടിരിക്കുകയാണ് ഇവാൻ വുകോമനോവിച്ചിന്റെ ടീം. ചുരുക്കിപ്പറഞ്ഞാൽ മഞ്ഞുമ്മൽ ബോയ്സിലെ സുഭാഷിന്റെ അവസ്ഥയിലാണ് കേരള ബ്ലാസ്റ്റേഴ്സ് ഇന്ന്.
പ്ലേ ഓഫിന് മുന്നോടിയായി ഐഎസ്എല്ലിൽ വിരലിലെണ്ണാവുന്ന മത്സരങ്ങൾ മാത്രമാണ് കേരള ബ്ലാസ്റ്റേഴ്സിന് ഇനി ശേഷിക്കുന്നത്. ഇന്ന് രാത്രി 7.30ന് ജംഷഡ്പൂർ എഫ്സിക്കെതിരെയാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം. ഈ മത്സരത്തിൽ ലൂണ കളിക്കുമോയെന്ന ചോദ്യത്തിന് കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ തന്നെ മറുപടിയും തന്നിട്ടുണ്ട്.
A season abundant with treasured moments at home!
Secure your seats for the final league game with the Yellow Army now
https://t.co/1A3OIOyyDC#KBFC #KeralaBlasters pic.twitter.com/8RMHTWHIxB
— Kerala Blasters FC (@KeralaBlasters) March 27, 2024
ലൂണ ജംഷദ്പൂരിനെതിരെ കളിക്കില്ലെന്നും ഇത്തരം മത്സരങ്ങൾ കളിക്കാൻ അദ്ദേഹം തയ്യാറായിട്ടില്ലെന്നും ഇവാൻ വ്യക്തമാക്കി. “ലൂണയുടെ തിരിച്ചു വരവിന്റെ കാര്യത്തിൽ ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ് ശരിയായ സമയം തിരഞ്ഞെടുക്കും. ലൂണയുടെ കാര്യത്തിൽ നമ്മൾ അതീവ ശ്രദ്ധാലുവായിരിക്കണം. അദ്ദേഹം ടീമിന് വളരെ പ്രധാനപ്പെട്ടതാണ്,” ഇവാൻ പറഞ്ഞു.
Reliving our away battles against Jamshedpur FC!
#JFCKBFC #KBFC #KeralaBlasters pic.twitter.com/pCQUK7YFXi
— Kerala Blasters FC (@KeralaBlasters) March 26, 2024
ലൂണ പ്ലേ ഓഫിന് മുമ്പ് ടീമിലേക്ക് മടങ്ങിവരുമെന്ന പ്രതീക്ഷയിലാണ് ഇപ്പോൾ മഞ്ഞപ്പട ആരാധകർ. നിലവിൽ ഐ.എസ്.എൽ പോയിന്റ് പട്ടികയിൽ അഞ്ചാമതാണ് കേരള ബ്ലാസ്റ്റേഴ്സ്. ജംഷഡ്പൂരിനെതിരെ നടക്കാനിരിക്കുന്ന മത്സരത്തിൽ വിജയം നേടാനായാൽ പ്ലേ ഓഫ് യോഗ്യത ഉറപ്പാക്കാൻ മഞ്ഞപ്പടയ്ക്ക് കഴിയും.
Throw
to when Luna stepped up and sealed all points against Jamshedpur FC at home!
Watch #ISL 2023-24 live on Sports 18, VH1 & JioCinema
https://t.co/E7aLZnuLvN#KBFC #KeralaBlasters pic.twitter.com/UDv9E0s5FF
— Kerala Blasters FC (@KeralaBlasters) March 29, 2024
ലൂണ പരിക്കേറ്റ് പുറത്തായത് കേരള ബ്ലാസ്റ്റേഴ്സിന് കനത്ത തിരിച്ചടിയായിരുന്നത്. ഡിസംബറിൽ പഞ്ചാബ് എഫ് സിക്കെതിരായ ഐഎസ്‌എൽ മത്സരത്തിന് മുമ്പാണ് ബ്ലാസ്റ്റേഴ്സ് നായകന് പരിക്കേറ്റത്. ശസ്ത്രക്രിയയ്ക്ക് വിധേയനായ താരം ഈ സീസണിൽ കളിച്ചേക്കില്ലെന്ന തരത്തിലുള്ള റിപ്പോർട്ടുകളാണ് ആദ്യം പുറത്തുവന്നത്.
എന്നാൽ മൂന്ന് മാസങ്ങൾക്കുള്ളിൽ പരിശീലനം പുനരാരംഭിച്ച് ലൂണ മലയാളി ആരാധകരെ ഞെട്ടിച്ചു. കഴിഞ്ഞയാഴ്ച പരിശീലനം ആരംഭിച്ച ലൂണ എന്ന് ബ്ലാസ്റ്റേഴ്സിനായി കളത്തിലേക്ക് ആഴ്ചകൾക്കകം തന്നെ തിരിച്ചെത്തുമെന്ന പ്രതീക്ഷ നൽകുന്നുണ്ട്. അതിനിടെ ലീഗ് ഘട്ടത്തിൽത്തന്നെ അദ്ദേഹത്തിന്റെ തിരിച്ചുവരവ് ഉണ്ടാകുമെന്നാണ് സൂചന.