പേരുകേട്ട രാജസ്ഥാൻ റോയൽസിന്റെ മുൻനിര തകർന്നപ്പോഴും ഇതൊന്നും കൂസാതെ ക്രീസിലേക്ക് വന്നതാണ് വാലറ്റക്കാരനായ രവിചന്ദ്രൻ അശ്വിൻ. അപ്പോൾ 7.2 ഓവറിൽ 36-3 എന്ന നിലയിൽ പതറുകയായിരുന്നു ടീം. യശസ്വി ജെയ്സ്വാൾ (5), ജോസ് ബട്ലർ (11), സഞ്ജു സാംസൺ (15) എന്നിവരുടെ വിക്കറ്റുകളാണ് അതുവരെ നഷ്ടമായിരുന്നത്.
ഖലീൽ അഹമ്മദ്, മുകേഷ് കുമാർ, കുൽദീപ് യാദവ് എന്നിവരെല്ലാം തിളങ്ങി നിൽക്കുന്ന സമയത്താണ് അശ്വിൻ ക്രീസിലെത്തുന്നത്. പിന്നീട് മൂന്ന് സിക്സറുകൾ പറത്തി പ്രതിരോധത്തിലായിരുന്ന ടീമിനെ അതിവേഗം ഡ്രൈവിങ് സീറ്റിലിരുത്താൻ അശ്വിന്റെ ഇന്നിങ്സ് സഹായിച്ചു. 19 പന്തിൽ 29 റൺസാണ് അശ്വിൻ പറത്തിയത്. കുൽദീപിനേയും നോർട്ടെയേയും വരെ സിക്സറിന് പറത്തിയാണ് അശ്വിൻ തന്റെ ബാറ്റിന്റെ ചൂട് ഡൽഹി ബോളർമാർക്ക് കാണിച്ചുകൊടുത്തത്.
14ാം ഓവറിൽ അക്സർ പട്ടേലിന്റെ പന്തിൽ സ്റ്റബ്സിന് ക്യാച്ച് സമ്മാനിച്ച് മടങ്ങുമ്പോഴേക്കും കളിയിൽ ഡൽഹിയുടെ മേധാവിത്തം അയഞ്ഞിരുന്നു. ഇതോടെ റിയാൻ പരാഗിന്റെ മേലിൽ നിന്നും സ്ട്രോക്ക് പ്ലേ കളിക്കുന്നതിനുള്ള സമ്മർദ്ദവും ഒഴിഞ്ഞിരുന്നു. പിന്നീടാണ് ടൂർണമെന്റിലെ മനോഹരമായൊരു ബാറ്റിങ് പ്രകടനം കാണികൾക്ക് കാണാനായത്.
Innings Break!
An unbeaten 84*(45) from Riyan Parag powers @rajasthanroyals to 185/5 🔥🔥
Will it be enough for @DelhiCapitals? Find out 🔜
Scorecard ▶️ https://t.co/gSsTvJeK8v#TATAIPL | #RRvDC pic.twitter.com/C9j2pPtLhN
— IndianPremierLeague (@IPL) March 28, 2024
ആദ്യ 26 പന്തിൽ നിന്ന് 26 റൺസാണ് പരാഗ് നേടിയത്. എന്നാൽ അവസാന ഓവറുകളിൽ താരം വിശ്വരൂപം തന്നെ പുറത്തെടുത്തു. 305 സ്ട്രൈക്ക് റേറ്റിൽ 19 പന്തിൽ നിന്ന് 58 റൺസാണ് താരം വാരിയത്. ഒടുവിൽ കളി അവസാനിക്കുമ്പോൾ ടീമിനെ 185/5 റൺസ് നേടിക്കൊടുക്കാൻ പരാഗിന് സാധിച്ചു. 45 പന്തിൽ നിന്ന് 84 റൺസുമായി റിയാൻ പരാഗ് പുറത്താകാതെ നിന്നു.
നോർട്ടെ എറിഞ്ഞ അവസാന ഓവറിൽ രണ്ട് സിക്സും മൂന്ന് ഫോറുകളും സഹിതം 25 റൺസാണ് താരം അടിച്ചെടുത്തത്. 4 4 6 4 6 1 എന്നതായിരുന്നു ഈ ഓവറിലെ കണക്കുകൾ. അവിശ്വസനീയമായ സ്ട്രോക്ക് പ്ലേയാണ് പരാഗ് ഈ ഓവറിൽ പുറത്തെടുത്തത്.
Drop a 💗 if you loved this! pic.twitter.com/zCpGPufqUO
— Rajasthan Royals (@rajasthanroyals) March 28, 2024
മത്സരം പൂർത്തിയായപ്പോൾ ഡൽഹി താരങ്ങൾ തിരിച്ചറിഞ്ഞിരുന്നു മത്സരം തങ്ങളുടെ കയ്യിൽ നിന്ന് വഴുതിപ്പോയെന്ന്. റിഷഭ് പന്തിന്റെ മുഖഭാവത്തിൽ നിന്നും ഇത് വായിച്ചെടുക്കാമായിരുന്നു.
Read More
- ഐപിഎൽ മത്സരങ്ങൾ എപ്പോൾ, എവിടെ കാണാം?
- ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞ് എംഎസ് ധോണി
- എല്ലിസ് പെറി, സോഫി മോളിനക്സ്; ഇക്കൊല്ലം ബാംഗ്ലൂരിന് കപ്പ് സമ്മാനിച്ചത് ‘ഓസീസ് ഫയർ പവർ’
- ‘പന്തെറിയുന്ന കൈയ്യിൽ തീപിടിച്ചു’; ക്രിക്കറ്റ് ഉപേക്ഷിക്കാനും ആലോചിച്ചിരുന്നതായി സിറാജ്
- പന്ത് ‘ഫിറ്റാ’; ഐപിഎൽ കളിക്കാൻ പൂർണ്ണസജ്ജൻ; പുറത്തായത് ഈ ഇന്ത്യൻ താരങ്ങൾ