ഐപിഎല്ലിൽ ഡൽഹി ക്യാപിറ്റൽസിനായി തന്റെ നൂറാം മത്സരമാണ് ഡൽഹി ക്യാപിറ്റൽസ് നായകൻ റിഷഭ് പന്ത് വ്യാഴാഴ്ച കളിച്ചത്. തുടക്കത്തിൽ രാജസ്ഥാൻ റോയൽസിനെ വെള്ളം കുടിപ്പിച്ചത് ഡൽഹി ക്യാപിറ്റൽസ് നായകന്റെ തകർപ്പൻ തന്ത്രം.
രാജസ്ഥാൻ റോയൽസ് പവർപ്ലേയിൽ അടിച്ചുകൂട്ടുന്ന റൺസിന്റെ ഒഴുക്ക് തടയാനുറപ്പിച്ചായിരുന്നു ഇന്ത്യൻ പേസർമാരായ ഖലീൽ അഹമ്മദിനേയും മുകേഷ് കുമാറിനേയും നായകൻ പന്തേൽപ്പിച്ചത്. അതിലൂടെ രാജസ്ഥാനെ സമ്മർദ്ദത്തിലേക്ക് തള്ളിയിടുകയും അതിലൂടെ വിക്കറ്റ് വീഴ്ത്താനുമാണ് റിഷഭ് പന്ത് പദ്ധതിയിട്ടത്.
Rishabh Pant has become the first-ever cricketer to play 1️⃣0️⃣0️⃣ matches for Delhi Capitals. 💙 pic.twitter.com/ILuNKRLOdY
— CricTracker (@Cricketracker) March 28, 2024
ടീമിന്റെ ഗെയിം പ്ലാൻ അനുസരിച്ച് മനോഹരമായാണ് പവർപ്ലേയിൽ ഖലീൽ അഹമ്മദും മുകേഷ് കുമാറും പന്തെറിഞ്ഞത്. യശസ്വി ജെയ്സ്വാളിനെ അപ്രതീക്ഷിതമായൊരു ഇൻസ്വിങ്ങറിലൂടെയാണ് മുകേഷ് കുമാർ ഞെട്ടിച്ചത്.
Mukesh Kumar draws the first blood for Delhi Capitals!
Dangerous Yashasvi Jaiswal walks back to the pavilion after scoring 5 runs on the board.
📸: Jio Cinema pic.twitter.com/zDcYvCFJLb
— CricTracker (@Cricketracker) March 28, 2024
അടുത്തിടെ ഇന്ത്യൻ ദേശീയ ടീമിലിടം നേടിയ പേസർ തന്റെ ആദ്യ ഓവറിലാണ് ജെയ്സ്വാളിനെ വീഴ്ത്തിയത്. എന്നാൽ താരത്തിന്റെ രണ്ടാമത്തെ ഓവറിൽ മൂന്ന് ഫോറുകളുമായി സഞ്ജു അപകടഭീതി പരത്തിയെങ്കിലും, ആറാമത്തെ ഓവറിൽ രണ്ടാമത്തെ വിക്കറ്റുമായി ഖലീൽ അഹമ്മദ് തിരിച്ചടിച്ചു.
Delhi Capitals won the toss & chose to bowl first against Rajasthan Royals.
Whom you are rooting for?
📸 : Jio Cinema pic.twitter.com/e51Ylln3f4
— CricTracker (@Cricketracker) March 28, 2024
ആദ്യ മൂന്നോവറിൽ ഖലീൽ അഹമ്മദ് വെറും 9 റൺസ് മാത്രമാണ് വഴങ്ങിയത്. ബൌൺസറുകളും നന്നായി പരീക്ഷിക്കാൻ അവർക്കായി. ഓപ്പണറായി കളിക്കാനിറങ്ങിട്ടും തുടർച്ചയായ രണ്ടാം മത്സരത്തിലും ആത്മവിശ്വാസത്തോടെ ബാറ്റ് വീശാൻ ജോസ് ബട്ലർക്ക് സാധിച്ചിരുന്നില്ല.
റൺറേറ്റ് താഴ്ന്നതോടെ രാജസ്ഥാൻ താരങ്ങൾ ആശയക്കുഴപ്പത്തിലായി. ഈ അവസരം മുതലെടുത്ത് കുൽദീപ് യാദവിനെ പന്തേൽപ്പിച്ച റിഷഭ് പന്തിന് പിഴച്ചില്ല.
Kuldeep Yadav strikes in his first over.
A struggling innings from Jos Buttler comes to an end.
📸: Jio Cinema pic.twitter.com/02YpA9qU1o
— CricTracker (@Cricketracker) March 28, 2024
ചൈനാമാനെ റിവേഴ്സ് സ്വീപ്പ് ചെയ്യാൻ ശ്രമിച്ച ബട്ലർ അനാവശ്യമായി വിക്കറ്റ് വലിച്ചെറിയുകയായിരുന്നു. തുടർച്ചയായ രണ്ടാം സീസണിലും ഫോമിലേക്ക് ഉയരാൻ ബട്‌ലറിന് സാധിച്ചിട്ടില്ല.
Jos Buttler hasn’t had a great outing with the bat in his last five IPL innings. pic.twitter.com/XmajImeo20
— CricTracker (@Cricketracker) March 28, 2024
പിന്നീട് പന്തെറിയാനെത്തിയ അക്സർ പട്ടേലും തന്റെ ഭാഗം ഗംഭീരമാക്കി. നാലോവറിൽ 21 റൺസ് മാത്രമാണ് താരം വിട്ടുനൽകിയത്. പന്തിന്റെ ഗെയിം പ്ലാൻ തകിടം മറിക്കാനെത്തിയ ആർ അശ്വിനേയും പുറത്താക്കി അക്സർ കരുത്തുകാട്ടി. ആൻറിച്ച് നോർട്ടെ മാത്രമാണ് അധികം റൺസ് വിട്ടുനൽകിയത്. അത് അശ്വിന്റെ പ്രത്യാക്രമണത്തിൽ ആയിരുന്നുവെന്ന് പ്രത്യേകം ഓർക്കണം.
Read More
- ഐപിഎൽ മത്സരങ്ങൾ എപ്പോൾ, എവിടെ കാണാം?
- ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞ് എംഎസ് ധോണി
- എല്ലിസ് പെറി, സോഫി മോളിനക്സ്; ഇക്കൊല്ലം ബാംഗ്ലൂരിന് കപ്പ് സമ്മാനിച്ചത് ‘ഓസീസ് ഫയർ പവർ’
- ‘പന്തെറിയുന്ന കൈയ്യിൽ തീപിടിച്ചു’; ക്രിക്കറ്റ് ഉപേക്ഷിക്കാനും ആലോചിച്ചിരുന്നതായി സിറാജ്
- പന്ത് ‘ഫിറ്റാ’; ഐപിഎൽ കളിക്കാൻ പൂർണ്ണസജ്ജൻ; പുറത്തായത് ഈ ഇന്ത്യൻ താരങ്ങൾ