സമൂഹ മാധ്യമങ്ങളിൽ ഹാർദിക് പാണ്ഡ്യയേയും മുംബൈ ഇന്ത്യൻസിനേയും പിന്തുണച്ച് നിരവധി സോഷ്യൽ മീഡിയ ക്യാമ്പെയ്നുകൾ പ്രത്യക്ഷപ്പെടുന്നു. ‘നേഷൻ സപ്പോർട്ട് ഹാർദിക്’ (NATION SUPPORTS HARDIK)എന്ന പേരിലും, ‘വി ലവ് യൂ ഹാർദിക്’ (WE LOVE YOU HARDIK) എന്ന പേരിലുമാണ് മുംബൈ നായകന്റെ ആരാധകർ ക്യാമ്പെയ്നുകൾ നടത്തുന്നത്. സൺറൈസേഴ്സ് ഹൈദരാബാദിനെതിരായ മത്സരത്തിൽ മുംബൈ പൊരുതി തോറ്റിരുന്നു.
Why Rohit Sharma Is Not Taking Any Stand When Hardik Pandya Is Booed ???
Have Seen Virat Taking Stand Many Times.
Why Can’t Rohit Come In Support For His Captain ? pic.twitter.com/k5s9OYR4t3
— Vaibhav Bhola 🇮🇳 (@VibhuBhola) March 28, 2024
ഐപിഎൽ ചരിത്രത്തിലെ ഏറ്റവുമുയർന്ന സ്കോറായ 277 റൺസ് പടുത്തുയർത്തിയാണ് ഹൈദരാബാദ് ഹാർദിക് പാണ്ഡ്യ നയിച്ച മുംബൈ ഇന്ത്യൻസിനെ നാണിപ്പിച്ചത്. 278 റൺസ് വിജയലക്ഷ്യം തേടി ബാറ്റുവീശിയ മുംബൈ 5 വിക്കറ്റ് നഷ്ടത്തിൽ 246 റൺസെടുത്ത് മികച്ച പോരാട്ടവീര്യവും പറത്തെടുത്തു. 31 റൺസിനായിരുന്നു ‘ദൈവത്തിന്റെ പോരാളികൾ’ തോറ്റത്.
മത്സരത്തിൽ ഹാർദിക് പാണ്ഡ്യ ബാറ്റു ചെയ്ത രീതിയും വിമർശനവിധേയമായി. മുൻ ഇന്ത്യൻ താരം ഇർഫാൻ പത്താനാണ് പാണ്ഡ്യയുടെ സ്ട്രൈക്ക് റേറ്റിനെ വിമർശിച്ചത്. മുഴുവൻ ടീമും 200ന് മുകളിൽ സ്ട്രൈക്ക് റേറ്റുമായി കളിക്കുമ്പോൾ, നായകന് മാത്രം 120 സ്ട്രൈക്ക് റേറ്റുമായി തുഴയാനാകില്ലെന്നായിരുന്നു പത്താന്റെ വിമർശനം. 20 പന്തുകളിൽ നിന്ന് പാണ്ഡ്യയ്ക്ക് 24 റൺസെടുക്കാനേ സാധിച്ചുള്ളൂ. ടീം 31 റൺസിനാണ് തോറ്റത് എന്നത് ഇവിടെ ശ്രദ്ധേയമാണ്.
Things for which Rohit Sharma is responsible :
– Hardik Pandya poor run in batting
– Hardik pandya poor bowling
– not bowling jasprit Bumrah in powerplay
– People hating Hardik Pandya
– People chanting “Rohit Rohit”So many responsibilities for one man Rohit Sharma 😭😭 pic.twitter.com/mV8SBVTJXH
— ᴘʀᴀᴛʜᴍᴇsʜ⁴⁵ (@45Fan_Prathmesh) March 28, 2024
മത്സര ശേഷം സഹതാരങ്ങളെല്ലാം നിരാശരായി കാണപ്പെട്ടപ്പോൾ ഹാർദിക് മാത്രം സന്തോഷത്തോടെ ചിരിച്ചും കളിച്ചും നടക്കുന്നതിനേയും സോഷ്യൽ മീഡിയയിൽ ചിലർ വിമർശിച്ചു. മത്സര ശേഷം ആകാശ് അംബാനിയുമായും ഹാർദ്ദിക് ചർച്ച നടത്തിയിരുന്നു.
You did negative trends for him , We are here to support second biggest superstar of India after Kohli.
NATION SUPPORTS HARDIK pic.twitter.com/GV0wORt0tV
— Kohlified. (@123perthclassic) March 28, 2024
അതേസമയം, രോഹിത് ശർമ്മയുടെ ഫാൻസ് ദേഷ്യം കാണിക്കേണ്ടത് മുംബൈ ഇന്ത്യൻസ് മാനേജ്മെന്റിനോട് ആണെന്നും ഹാർദിക് പാണ്ഡ്യയെ വെറുതെവിടണമെന്നും സോഷ്യൽ മീഡിയയിൽ ചിലർ ആവശ്യപ്പെട്ടു.
Unnecessary hatred towards this gem of a person.
People can’t handle his aura as they don’t have any of it.WE LOVE YOU HARDIK PANDYA
NATION SUPPORTS HARDIK PANDYApic.twitter.com/5hKKngEiPG— RG (@sigmahumein) March 28, 2024
താരത്തിന്റെ ഭാര്യയ്ക്ക് നേരെ ബലാത്സംഗ ഭീഷണി ഉൾപ്പെടെയുള്ള ടോക്സിക്ക് വിമർശനമാണ് ഉണ്ടാകുന്നതെന്നും ഇക്കൂട്ടർ ചൂണ്ടിക്കാട്ടി.
Read More
- ഐപിഎൽ മത്സരങ്ങൾ എപ്പോൾ, എവിടെ കാണാം?
- ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞ് എംഎസ് ധോണി
- എല്ലിസ് പെറി, സോഫി മോളിനക്സ്; ഇക്കൊല്ലം ബാംഗ്ലൂരിന് കപ്പ് സമ്മാനിച്ചത് ‘ഓസീസ് ഫയർ പവർ’
- ‘പന്തെറിയുന്ന കൈയ്യിൽ തീപിടിച്ചു’; ക്രിക്കറ്റ് ഉപേക്ഷിക്കാനും ആലോചിച്ചിരുന്നതായി സിറാജ്
- പന്ത് ‘ഫിറ്റാ’; ഐപിഎൽ കളിക്കാൻ പൂർണ്ണസജ്ജൻ; പുറത്തായത് ഈ ഇന്ത്യൻ താരങ്ങൾ