മുംബൈ ഇന്ത്യൻസിനെതിരായ മത്സരത്തിൽ ട്രാവിഡ് ഹെഡ്ഡിന്റേയും (62) അഭിഷേക് ശർമ്മയുടേയും (63) ഹെൻറിക് ക്ലാസന്റേയും (80) കൂറ്റനടികൾക്ക് പിന്നാലെ ഐപിഎൽ ചരിത്രത്തിലെ ഏറ്റവുമുയർന്ന ടീം സ്കോർ പടുത്തുയർത്തി സൺറൈസേഴ്സ് ഹൈദരാബാദ്.
𝗦𝗶𝗺𝗽𝗹𝘆 𝗯𝗿𝗶𝗹𝗹𝗶𝗮𝗻𝘁!
An all time IPL record now belongs to the @SunRisers 🧡
Scocrecard ▶️ https://t.co/oi6mgyCP5s#TATAIPL | #SRHvMI pic.twitter.com/eRQIYsLP5n
— IndianPremierLeague (@IPL) March 27, 2024
നേരത്തെ 2013ൽ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു ക്രിസ് ഗെയ്‌ലിന്റെ (175) കരുത്തിൽ അടിച്ചുകൂട്ടിയ 263/5 എന്ന സ്കോറാണ് ഇതോടെ രണ്ടാം സ്ഥാനത്തേക്ക് മാറിയത്.
Highest team totals in IPL:
- 277/3 – SRH vs MI, 2024 at Hyderabad
- 263/5 – RCB vs PWI, 2013 at Bengaluru
- 257/5 – LSG vs PBKS, 2023 at Mohali
- 248/3 – RCB vs GL, 2016 at Bengaluru
- 246/5 – CSK vs RR, 2010 at Chennai
ഐപിഎൽ ചരിത്രത്തിൽ പത്തോവറിൽ ഏറ്റവും കൂടുതൽ റൺസ് അടിച്ചു കൂട്ടുന്ന ടീമായി മാറി സൺറൈസേഴ്സ് ഹൈദരാബാദ്. 2021ൽ പത്തോവറിൽ 131/3 റൺസ് നേടിയ മുംബൈയുടെ റെക്കോർഡാണ് പഴങ്കഥയായത്.
ഐപിഎൽ ചരിത്രത്തിൽ അതിവേഗം 100 റൺസ് നേടുന്ന നാലാമത്തെ ക്ലബ്ബായും സൺറൈസേഴ്സ് ഹൈദരാബാദ് ഇന്ന് മാറി. 7 ഓവറിലാണ് ഹൈദരാബാദ് ഇന്ന് ടീം സ്കോർ നൂറ് കടന്നത്. 23 പന്തിൽ ഫിഫ്റ്റിയുമായി ക്ലാസനും അവസാന ഓവറുകളിൽ അഴിഞ്ഞാടി.
സൺറൈസേഴ്സ് ഹൈദരാബാദിന്റെ ചരിത്രത്തിൽ ഏറ്റവും ഉയർന്ന പവർ പ്ലേ സ്കോർ കൂടിയായിരുന്നു ഇന്ന് പിറന്നത്. ആദ്യ ആറോവറിൽ 81 റൺസാണ് ടീം വാരിയത്. 2017ൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ നേടിയ 79 റൺസായിരുന്നു ഇതുവരെയുള്ളതിൽ വച്ച് ഏറ്റവുമുയർന്ന സ്കോർ.
Highest team total in first 10 overs in IPL:
- 148/2 – SRH vs MI 2024
- 131/3 – MI vs SRH 2021
- 131/3 – PBKS vs SRH 2014
- 130/0 – Deccan Chargers vs MI 2008
- 129/0 – RCB vs PBKS 2016
- 128/0 – RCB vs PWI 2013
- 128/2 – LSG vs PBKS 2023
- 128/2 – CSK vs MI 2015
Read More
- ഐപിഎൽ മത്സരങ്ങൾ എപ്പോൾ, എവിടെ കാണാം?
- ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞ് എംഎസ് ധോണി
- എല്ലിസ് പെറി, സോഫി മോളിനക്സ്; ഇക്കൊല്ലം ബാംഗ്ലൂരിന് കപ്പ് സമ്മാനിച്ചത് ‘ഓസീസ് ഫയർ പവർ’
- ‘പന്തെറിയുന്ന കൈയ്യിൽ തീപിടിച്ചു’; ക്രിക്കറ്റ് ഉപേക്ഷിക്കാനും ആലോചിച്ചിരുന്നതായി സിറാജ്
- പന്ത് ‘ഫിറ്റാ’; ഐപിഎൽ കളിക്കാൻ പൂർണ്ണസജ്ജൻ; പുറത്തായത് ഈ ഇന്ത്യൻ താരങ്ങൾ