വാളെടുത്തവരെല്ലാം വെളിച്ചപ്പാടാകുന്ന അപൂർവ്വം സാഹചര്യങ്ങളേ ഐപിഎൽ ചരിത്രത്തിൽ കാണാറുള്ളൂ. അത്തരത്തിലൊരു ഐപിഎൽ മത്സരമാണ് ഇന്ന് ഹൈദരാബാദിലെ ഉപ്പൽ സ്റ്റേഡിയത്തിലെ പിച്ചിൽ കാണാനായത്. ഇന്ത്യൻ പിച്ചുകളിൽ അടിച്ചുതകർക്കുന്ന ട്രാവിസ് ഹെഡ്ഡാണ് വെടിക്കെട്ടിന് ആദ്യം തിരികൊളുത്തിയത്.
18 പന്തിൽ ഫിഫ്റ്റി നേടിയ ഹെഡ്ഡ് 24 പന്തിൽ നിന്ന് 62 റൺസുമായി പുറത്താകുമ്പോൾ, 7.5 ഓവറിൽ സൺറൈസേഴ്സിന്റെ സ്കോർ ബോർഡിൽ 113/2 എന്നതായിരുന്നു സ്കോർനില. ഹൈദരാബാദിലെ മൊട്ടേരയിൽ ഓസീസ് ഓപ്പണർ നേടിയത് 3 സിക്സും 9 ഫോറുമാണ്.
Innings Break!
It’s a record smashing evening in Hyderabad and @mipaltan need to break another to clinch a win!
Chase coming up shortly ⌛️
Scorecard ▶️ https://t.co/oi6mgyCP5s#TATAIPL | #SRHvMI pic.twitter.com/JQgFaT2Hdt
— IndianPremierLeague (@IPL) March 27, 2024
ഹെഡ്ഡ് കൊളുത്തിയ പന്തമേറ്റു വാങ്ങിയ അഭിഷേക് ശർമ്മയുടേതായിരുന്നു അടുത്ത ഊഴം. 23 പന്തിൽ 63 റൺസുമായി താരം പിന്നീട് അരങ്ങുവാഴുന്നതാണ് കണ്ടത്. മൊട്ടേരയിൽ ഏഴ് സിക്സും 3 ഫോറും താരം പറത്തി. 11ാം ഓവറിലെ അവസാന പന്തിൽ അഭിഷേക് പുറത്താകുമ്പോൾ ഹൈദരാബാദിന്റെ സ്കോർ ബോർഡിൽ 161/3 റൺസ് പിറന്നിരുന്നു.
Carnage from Orange army in Hyderabad. pic.twitter.com/0B27IKNW2L
— CricTracker (@Cricketracker) March 27, 2024
വെടിക്കെട്ട് തീർന്നെന്ന് കരുതിയിരുന്നവർക്ക് തെറ്റി, ഐപിഎല്ലിലെ ഏറ്റവുമുയർന്ന ടീം സ്കോർ നേടിയാണ് ദക്ഷിണാഫ്രിക്കൻ താരം ഹെൻറിക് ക്ലാസൻ ടീമിന്റെ കളി തീർത്തത്. 34 പന്തിൽ നിന്ന് 80 റൺസുമായി ക്ലാസൻ പുറത്താകാതെ നിന്നു. ഏഴ് സിക്സും നാല് ഫോറും താരം പറത്തി.
That’s pure destruction from SRH batters 🙌 pic.twitter.com/5E2L9a2Azj
— CricTracker (@Cricketracker) March 27, 2024
28 പന്തിൽ 42 റൺസുമായി ദക്ഷിണാഫ്രിക്കൻ താരമായ എയ്ഡൻ മാർക്രമും ഉറച്ച പിന്തുണയേകി. 13 പന്തിൽ 11 റൺസുമായി പുറത്തായ മായങ്ക് അഗർവാൾ മാത്രമാണ് ബാറ്റിങ്ങ് നിരയിൽ നിരാശപ്പെടുത്തിയത്.
Read More
- ഐപിഎൽ മത്സരങ്ങൾ എപ്പോൾ, എവിടെ കാണാം?
- ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞ് എംഎസ് ധോണി
- എല്ലിസ് പെറി, സോഫി മോളിനക്സ്; ഇക്കൊല്ലം ബാംഗ്ലൂരിന് കപ്പ് സമ്മാനിച്ചത് ‘ഓസീസ് ഫയർ പവർ’
- ‘പന്തെറിയുന്ന കൈയ്യിൽ തീപിടിച്ചു’; ക്രിക്കറ്റ് ഉപേക്ഷിക്കാനും ആലോചിച്ചിരുന്നതായി സിറാജ്
- പന്ത് ‘ഫിറ്റാ’; ഐപിഎൽ കളിക്കാൻ പൂർണ്ണസജ്ജൻ; പുറത്തായത് ഈ ഇന്ത്യൻ താരങ്ങൾ