കോഹ്ലി ടി20 ലോകകപ്പ് ക്രിക്കറ്റ് കളിക്കില്ലെന്ന റിപ്പോർട്ടുകളാണ് താൻ ജീവിതത്തിൽ കേട്ട ഏറ്റവും വലിയ മണ്ടത്തരമെന്ന് മുൻ ഓസ്ട്രേലിയൻ നായകൻ ആരോൺ ഫിഞ്ച്. ടി20 ലോകകപ്പ് ഉൾപ്പെടെ ഐസിസിയുടെ ഏത് ഫോർമാറ്റിലുള്ള ടൂർണമെന്റായാലും കോഹ്ലി വാർത്തകളുടെ ശ്രദ്ധാ കേന്ദ്രമാകുന്നത് എങ്ങനെയാണെന്ന് ഞാൻ പലപ്പോഴും അത്ഭുതപ്പെടാറുണ്ടെന്നും ഫിഞ്ച് പറഞ്ഞു.
“ശരിക്കും കോഹ്ലിക്ക് ടീമിലിടം ലഭിക്കാതിരിക്കാൻ മാത്രം സമ്മർദ്ദം ഇന്ത്യൻ ടീമിലുണ്ടോ? എന്നാൽ അതാണ് ഞാൻ എന്റെ ജീവിതത്തിൽ കേട്ട ഏറ്റ വലിയ മണ്ടത്തരം. വൈറ്റ് ബോൾ ക്രിക്കറ്റിൽ ഞാൻ കണ്ടതിൽ വച്ച് ഏറ്റവും മികച്ച താരം വിരാട് കോഹ്ലിയാണ്,” ഓസീസ് താരം പറഞ്ഞു.
“അദ്ദേഹത്തിന്റെ സ്ട്രൈക്ക് റേറ്റ് 140-160 ഒക്കെ ആണെങ്കിൽ അതിലെന്താണ് കുഴപ്പം? കളിയിൽ ചിലപ്പോൾ സാഹചര്യങ്ങൾക്കൊത്ത് ശ്രദ്ധിച്ച് കളിക്കേണ്ടതായി വരും. അപ്പോൾ അങ്ങനെ കളിക്കാനേ തരമുള്ളൂ. അത്തരം സാഹചര്യങ്ങളിൽ ഉയർന്ന സ്ട്രൈക്ക് റേറ്റ് നിർബന്ധമൊന്നുമില്ല,” ഫിഞ്ച് കൂട്ടിച്ചേർത്തു.
Aaron Finch and Callum Ferguson talking about on Virat Kohli and what a reply by these two who questioning on King Kohli’s place for T20 World Cup.
– KING KOHLI, THE GREATEST…!!!!! 🐐 pic.twitter.com/5iYYCzrsMK
— CricSpot (@CricSpot_dc) March 27, 2024
ടി20 ഫോർമാറ്റിൽ വിൻഡീസ് വെടിക്കെട്ട് ബാറ്റർ ക്രിസ് ഗെയ്‌ലിനേക്കാൾ മികച്ച ബാറ്റിങ് സ്ട്രൈക്ക് റേറ്റാണ് കോഹ്ലിയുടേതെന്ന് മറക്കാനാകില്ല. 109 ടി20 മത്സരങ്ങളിൽ കോഹ്ലി ഇന്ത്യൻ ജഴ്സിയണിഞ്ഞപ്പോൾ അതിൽ 70 മത്സരങ്ങളിലും ഇന്ത്യ ജയിച്ചിരുന്നു. 109 ടി20 മത്സരങ്ങളിൽ നിന്ന് 67.33 ശരാശരിയിൽ 2828 റൺസ് കോഹ്ലി നേടിയിട്ടുണ്ട്. 15 തവണ അദ്ദേഹം കളിയിലെ കേമനുമായി.
കോഹ്ലി ഇപ്പോഴും സമാനതകളില്ലാത്ത ചേസ് മാസ്റ്ററാണ്. സ്കോർ പിന്തുടരുമ്പോൾ താരത്തിന്റെ ശരാശരി 71.85 ആയി ഉയരുന്നതും ശ്രദ്ധേയമാണ്. ടി20യിൽ നിലവിൽ കോഹ്ലിയുടെ സ്ട്രൈക്ക് റേറ്റ് 137 ആണ്. കഴിഞ്ഞ ദിവസത്തെ ഐപിഎൽ മത്സരത്തിൽ കോഹ്ലിയുടെ സ്ട്രൈക്ക് റേറ്റ് 160നോട് അടുത്തായിരുന്നു.
Read More
- ഐപിഎൽ മത്സരങ്ങൾ എപ്പോൾ, എവിടെ കാണാം?
- ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞ് എംഎസ് ധോണി
- എല്ലിസ് പെറി, സോഫി മോളിനക്സ്; ഇക്കൊല്ലം ബാംഗ്ലൂരിന് കപ്പ് സമ്മാനിച്ചത് ‘ഓസീസ് ഫയർ പവർ’
- ‘പന്തെറിയുന്ന കൈയ്യിൽ തീപിടിച്ചു’; ക്രിക്കറ്റ് ഉപേക്ഷിക്കാനും ആലോചിച്ചിരുന്നതായി സിറാജ്
- പന്ത് ‘ഫിറ്റാ’; ഐപിഎൽ കളിക്കാൻ പൂർണ്ണസജ്ജൻ; പുറത്തായത് ഈ ഇന്ത്യൻ താരങ്ങൾ