ടി20 ക്രിക്കറ്റിലെ റാഷിദ് ഖാൻ്റെ അപ്രമാദിത്തം വാക്കുകൾ കൊണ്ട് വിവരിക്കാനാകുന്നതല്ല. താരത്തിനെതിരെ സിക്സറടിക്കുകയെന്ന ചിന്തയിലേ വേണ്ടാത്ത കാര്യമാണ്. മിക്കവാറും ബാറ്റർമാർ അദ്ദേഹത്തിന്റെ പന്തുകളെ ബഹുമാനിക്കാറാണ് പതിവ്. അന്താരാഷ്ട്ര ക്രിക്കറ്റിലായാലും ഐപിഎല്ലിലായാലും അതിന് വലിയ മാറ്റമൊന്നും ഉണ്ടാകാറില്ല.
Welcome to the IPL – Sameer Rizvi🔥
He starts his IPL career with a six against Rashid Khan!
📸: Jio Cinema pic.twitter.com/K8Ze5YueHV
— CricTracker (@Cricketracker) March 26, 2024
എന്നാൽ തന്റെ ഐപിഎൽ അരങ്ങേറ്റത്തിൽ വെറും 6 പന്തുകൾ നേരിട്ടൊരു യുവതാരം ചെന്നൈയുടെ സ്റ്റാറായി മാറുന്ന കാഴ്ചയാണ് കണ്ടത്. ഇത്തവണ ഐപിഎൽ താരലേലത്തിൽ അൺക്യാപ്ഡ് വിഭാഗത്തിൽ നിന്ന് ഏറ്റവും കൂടുതൽ പണം നൽകി ചെന്നൈ സൂപ്പർ കിങ്സ് റാഞ്ചിയ താരമാണിത്. ഉത്തർപ്രദേശിലെ മീററ്റ് സ്വദേശിയാണ് ഈ ഇരുപതുകാരൻ പയ്യൻ. വലങ്കയ്യൻ ബാറ്ററും വലങ്കയ്യൻ ഓഫ് ബ്രേക്ക് ബോളറുമാണ് താരം.
ടീമിലെ കൂറ്റനടിക്കാരൻ ശിവം ദുബെയുടെ വിക്കറ്റ് വീഴ്ത്തിയ സാക്ഷാൽ റാഷിദ് ഖാനെ ആദ്യ ഓവറിൽ നേരിടുകയെന്ന സാഹസത്തിനാണ് ചെക്കൻ മുതിർന്നത്. നേരിട്ട ആദ്യ പന്ത് തന്നെ ലെഗ് സൈഡിലെ ഗ്യാലറിയിൽ ഇരമ്പിയാർക്കുന്ന മഞ്ഞക്കടലിലേക്ക് പായിച്ചാണ് റിസ്വി ഞെട്ടിച്ചത്.
Remember the name – Sameer Rizvi🔥pic.twitter.com/QrvcSmFu1f
— CricTracker (@Cricketracker) March 26, 2024
റാഷിദ് ഖാൻ എറിഞ്ഞ 19ാം ഓവറിലെ അവസാന പന്ത് കൂടി അതിർത്തി കടത്തി ചെക്കൻ മാസ്സ് കാട്ടി. പിന്നാലെ ചിരിയോടെ ഈ കാഴ്ച കണ്ടുനിൽക്കുന്ന ധോണിയുടെ ദൃശ്യം കൂടി ബിഗ് സ്ക്രീനിൽ കണ്ടതോടെ ആരാധകരും ആവേശത്തിലാറാടി.
റാഷിദ് ഖാനെ സിക്സറടിക്കാൻ പണ്ട് ഇതുപോലെ ആവേശം കാണിച്ചത് മലയാളികളുടെ പ്രിയതാരമായ റാഷിദ് ഖാനായിരുന്നു. ഐപിഎല്ലിൽ രാജസ്ഥാന് വേണ്ടി ഗുജറാത്തിനെതിരായ മത്സരത്തിലായിരുന്നു സഞ്ജു അടുത്തടുത്ത പന്തുകളിൽ ഹാട്രിക് സിക്സർ പറത്തി മാസ്സ് കാട്ടിയത്.
Read More
- ഐപിഎൽ മത്സരങ്ങൾ എപ്പോൾ, എവിടെ കാണാം?
- ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞ് എംഎസ് ധോണി
- എല്ലിസ് പെറി, സോഫി മോളിനക്സ്; ഇക്കൊല്ലം ബാംഗ്ലൂരിന് കപ്പ് സമ്മാനിച്ചത് ‘ഓസീസ് ഫയർ പവർ’
- ‘പന്തെറിയുന്ന കൈയ്യിൽ തീപിടിച്ചു’; ക്രിക്കറ്റ് ഉപേക്ഷിക്കാനും ആലോചിച്ചിരുന്നതായി സിറാജ്
- പന്ത് ‘ഫിറ്റാ’; ഐപിഎൽ കളിക്കാൻ പൂർണ്ണസജ്ജൻ; പുറത്തായത് ഈ ഇന്ത്യൻ താരങ്ങൾ