ചെന്നൈ സൂപ്പർ കിങ്സ് ജഴ്സിയിൽ വിക്കറ്റ് കീപ്പർ ബാറ്ററായി കളിക്കുകയാണ് പ്രായം 42ൽ എത്തിയ മഹേന്ദ്ര സിങ് ധോണി. ഗുജറാത്ത് ടൈറ്റൻസിനെതിരായ മത്സരത്തിൽ വിജയ് ശങ്കറെ പുറത്താക്കാനായി ധോണിയെടുത്ത ക്യാച്ചാണ് സമൂഹ മാധ്യമങ്ങളെ ഇളക്കി മറിച്ചിരിക്കുന്നത്.
ചെന്നൈയുടെ ഓൾറൌണ്ടറായ ഡാരിൽ മിച്ചൽ എറിഞ്ഞ എട്ടാമത്തെ ഓവറിലെ മൂന്നാമത്തെ പന്തിലാണ് ഈ അവിശ്വസനീയ ക്യാച്ച് പിറന്നത്. ചെന്നൈയുടെ ഹോം ഗ്രൌണ്ടായ ചെപ്പോക്കിലെ ആരാധകർ പോലും ധോണിയുടെ ഈ പ്രകടനത്തിന് എഴുന്നേറ്റ് നിന്ന് കയ്യടിച്ചു.
Still the safest hands behind the wickets 🧤 pic.twitter.com/xgL7kFFjZv
— CricTracker (@Cricketracker) March 26, 2024
വിജയ് ശങ്കറിന്റെ ബാറ്റിൽ എഡ്ജായി ഫസ്റ്റ് സ്ലിപ്പ് ലക്ഷ്യമാക്കി ബൗണ്ടറിയിലേക്ക് പോകാമായിരുന്ന പന്താണ് ധോണി വിന്റേജ് കാലത്തെ ഓർമ്മിപ്പിക്കുന്ന വിധത്തിൽ പറന്ന് ഡൈവ് ചെയ്തു ഗ്ലൗവിലൊതുക്കിയത്.
Age is just a number for THALA 🌟pic.twitter.com/r9hbtyV038
— CricTracker (@Cricketracker) March 26, 2024
“പറക്കും ധോണി, എന്തൊരു ക്യാച്ചാണിത്,” എന്നായിരുന്നു മുൻ ഇന്ത്യൻ താരം ഇർഫാൻ പത്താന്റെ ട്വീറ്റ്. ധോണിയുടെ ചിത്രവും അദ്ദേഹം പങ്കുവച്ചിരുന്നു.
സീസണിൽ ഇതേവരെ ധോണിക്ക് ബാറ്റ് ചെയ്യാൻ അവസരം ലഭിച്ചിട്ടില്ല. കഴിഞ്ഞ മത്സരത്തിലും ഒരു റണ്ണൌട്ടും രണ്ട് ക്യാച്ചുകളുമായി വിക്കറ്റിന് പിന്നിൽ ധോണി തിളങ്ങിയിരുന്നു. ആദ്യ മത്സരത്തിലും ധോണി പഴയ ഫ്ളെക്സിബിലിറ്റിയും റിയാക്ഷൻ ടൈമിങ്ങും തന്നെ പുറത്തെടുത്തിരുന്നു.
Read More
- ഐപിഎൽ മത്സരങ്ങൾ എപ്പോൾ, എവിടെ കാണാം?
- ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞ് എംഎസ് ധോണി
- എല്ലിസ് പെറി, സോഫി മോളിനക്സ്; ഇക്കൊല്ലം ബാംഗ്ലൂരിന് കപ്പ് സമ്മാനിച്ചത് ‘ഓസീസ് ഫയർ പവർ’
- ‘പന്തെറിയുന്ന കൈയ്യിൽ തീപിടിച്ചു’; ക്രിക്കറ്റ് ഉപേക്ഷിക്കാനും ആലോചിച്ചിരുന്നതായി സിറാജ്
- പന്ത് ‘ഫിറ്റാ’; ഐപിഎൽ കളിക്കാൻ പൂർണ്ണസജ്ജൻ; പുറത്തായത് ഈ ഇന്ത്യൻ താരങ്ങൾ