CSK vs GT Live Score IPL 2024: പതിനേഴാമത് ഐപിഎൽ സീസണിലെ ഏറ്റവും ഉയർന്ന സ്കോർ അടിച്ചെടുത്ത് ധോണിയുടെ ചെന്നൈ സൂപ്പർ കിങ്സ്. ഇതാദ്യമായാണ് 200ന് മുകളിലൊരു സ്കോർ ടൂർണമെന്റിൽ ഏതെങ്കിലും ടീം നേടുന്നത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ ചെന്നൈ രചിൻ രവീന്ദ്ര (46), റുതുരാജ് ഗെയ്ക്ക്വാദ് (46), ശിവം ദുബെ (51), ഡാരിൽ മിച്ചൽ (24) എന്നിവരുടെ മികവിലാണ് മികച്ച സ്കോർ കണ്ടെത്തിയത്.
പവർ പ്ലേയിൽ രചിൻ രവീന്ദ്രയുടെ വെടിക്കെട്ട് കണ്ടാണ് മത്സരം തുടങ്ങിയത്. 230 സ്ട്രൈക്ക് റേറ്റിലാണ് കീവീസ് ഓപ്പണർ തകർത്തടിച്ചത്. മൂന്ന് സിക്സും ആറും ഫോറുകളും സഹിതമാണ് രചിൻ 46റൺസെടുത്തത്. പതുക്കെ താളം കണ്ടെത്തിയ ക്യാപ്റ്റൻ റുതുരാജ് ഗെയ്ക്ക്വാദും പിന്നീട് കത്തിക്കയറുന്ന കാഴ്ചയാണ് കണ്ടത്.
ഇതിന് ശേഷമാണ് ശിവം ദുബെയുടെ വെടിക്കെട്ട് തുടങ്ങിയത്. നേരിട്ട ആദ്യ പന്ത് തന്നെ സിക്സർ പറത്തിയാണ് താരം തുടങ്ങിയത്. അഞ്ച് കൂറ്റൻ സിക്സറുകളും രണ്ട് ഫോറും സഹിതം 51 റൺസാണ് ദുബെ അടിച്ചെടുത്തത്. 22 പന്തിൽ നിന്ന് ഫിഫ്റ്റി നേടിയ ശിവം ദുബെ തൊട്ടടുത്ത പന്തിൽ പുറത്തായി. ദുബെ പുറത്തായ ശേഷമെത്തിയ യുവതാരം സമീർ റിസ്വിയും തകർപ്പൻ പ്രകടനമാണ് കാഴ്ചവച്ചത്. റാഷിദ് ഖാന്റെ ഒരോവറിൽ നിന്ന് രണ്ട് സിക്സറുകൾ സഹിതം 14 റൺസാണ് താരം വാരിയത്.
ഡാരിൽ മിച്ചൽ സ്ട്രൈക്ക് കൈമാറുന്നതിലാണ് കൂടുതൽ ശ്രദ്ധ നൽകിയത്. ഒടുവിൽ അവസാന പന്തിൽ ഇല്ലാത്ത റണ്ണിനോടി റണ്ണൌട്ടാകുകയും ചെയ്തു. ഡ്രസിങ്ങ് റൂമിൽ ബാറ്റിങ്ങിന് തയ്യാറെടുത്ത് നിൽക്കുന്ന ധോണിയെ ഓരോ തവണ സ്ക്രീനിൽ കാണിക്കുമ്പോഴും ചെപ്പോക്കിൽ തിങ്ങിനിറഞ്ഞ ചെന്നൈ ഫാൻസിന്റെ മഞ്ഞക്കടൽ ആർത്തുവിളിക്കുന്നുണ്ടായിരുന്നു.
Read More
- ഐപിഎൽ മത്സരങ്ങൾ എപ്പോൾ, എവിടെ കാണാം?
- ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞ് എംഎസ് ധോണി
- എല്ലിസ് പെറി, സോഫി മോളിനക്സ്; ഇക്കൊല്ലം ബാംഗ്ലൂരിന് കപ്പ് സമ്മാനിച്ചത് ‘ഓസീസ് ഫയർ പവർ’
- ‘പന്തെറിയുന്ന കൈയ്യിൽ തീപിടിച്ചു’; ക്രിക്കറ്റ് ഉപേക്ഷിക്കാനും ആലോചിച്ചിരുന്നതായി സിറാജ്
- പന്ത് ‘ഫിറ്റാ’; ഐപിഎൽ കളിക്കാൻ പൂർണ്ണസജ്ജൻ; പുറത്തായത് ഈ ഇന്ത്യൻ താരങ്ങൾ