ഗുജറാത്ത് ടൈറ്റൻസിനെതിരായ മത്സരത്തിന് മുന്നോടിയായി നടന്ന പരിശീലന സെഷനിടെ സ്പിൻ ബോളിങ് പരിശീലിച്ച് ചെന്നൈ സൂപ്പർ കിങ്സിന്റെ മുൻ നായകൻ എം.എസ്. ധോണി. ബാറ്റർമാർക്ക് പന്തെറിഞ്ഞ് നൽകുന്ന ധോണിയെ സഹതാരങ്ങൾ ആവേശത്തോടെ നോക്കി നിൽക്കുന്ന ചിത്രമാണ് പുറത്തുവന്നത്.
ഇതിന് പിന്നാലെ ഗുജറാത്ത് താരങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് ആരാധകർ. ധോണി ഇതുവരെ കൈവയ്ക്കാത്ത ഒരു മേഖലയിൽ കൂടി കൈവച്ചിരിക്കുകയാണെന്നും ഗുജറാത്തിന്റെ ബാറ്റർമാർ സൂക്ഷിക്കുന്നത് നല്ലതാണെന്നുമാണ് ചിത്രത്തിന് താഴെ ഒരു സിഎസ് കെ ആരാധകൻ കമന്റ് ചെയ്തിരിക്കുന്നത്.
ആർസിബിക്കെതിരായ മത്സരത്തിൽ ബാറ്റ് ചെയ്യാനെത്തിയില്ലെങ്കിലും വിക്കറ്റിന് പിന്നിൽ തകർപ്പൻ പ്രകടനമാണ് ധോണി കാഴ്ചവച്ചത്. വിക്കറ്റ് കീപ്പറായ ധോണി ഒരു റണ്ണൗട്ടും രണ്ട് തകർപ്പൻ ക്യാച്ചുകളും സ്വന്തം പേരിലാക്കിയിരുന്നു. ക്യാപ്റ്റൻസിയിൽ നിന്ന് ഒഴിഞ്ഞെങ്കിലും ടീമിന് ആവശ്യമുള്ള ഘട്ടങ്ങളിലെല്ലാം റുതുരാജ് സിങ്ങിന് വേണ്ട നിർദ്ദേശങ്ങളും ഫീൽഡിങ് ക്രമീകരണും ധോണി നേരിട്ട് ചെയ്തിരുന്നു.
Be prepared @gujarat_titans 😁
📸: @StarSportsIndia pic.twitter.com/P0MHRibQWH
— CricTracker (@Cricketracker) March 26, 2024
ആദ്യ മത്സരത്തിൽ നേടിയ തകർപ്പൻ ജയം, ഗുജറാത്തിനെതിരായ രണ്ടാം മത്സരത്തിലും ആവർത്തിക്കാനാകുമെന്ന ഉറച്ച വിശ്വാസത്തിലാണ് ധോണിയും കൂട്ടരും. ക്യാപ്റ്റനായെത്തിയ ആദ്യ മത്സരത്തിൽ റുതുരാജ് മികച്ച പ്രകടനമാണ് കാഴ്ചവച്ചത്.
Read More
- ഐപിഎൽ മത്സരങ്ങൾ എപ്പോൾ, എവിടെ കാണാം?
- അനുഷ്കയ്ക്ക് ഒന്നിലേറെ ഫ്ലൈയിങ് കിസ്സ്; ക്യൂട്ട് എക്സ്പ്രഷനുകളുമായി കോഹ്ലി, വീഡിയോ
- ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞ് എംഎസ് ധോണി
- എല്ലിസ് പെറി, സോഫി മോളിനക്സ്; ഇക്കൊല്ലം ബാംഗ്ലൂരിന് കപ്പ് സമ്മാനിച്ചത് ‘ഓസീസ് ഫയർ പവർ’
- ‘പന്തെറിയുന്ന കൈയ്യിൽ തീപിടിച്ചു’; ക്രിക്കറ്റ് ഉപേക്ഷിക്കാനും ആലോചിച്ചിരുന്നതായി സിറാജ്
- പന്ത് ‘ഫിറ്റാ’; ഐപിഎൽ കളിക്കാൻ പൂർണ്ണസജ്ജൻ; പുറത്തായത് ഈ ഇന്ത്യൻ താരങ്ങൾ