താൻ വീണ്ടും വംശീയാധിക്ഷേപത്തിന് ഇരയായതായി വെളിപ്പെടുത്തി വാർത്താസമ്മേളനത്തിനിടെ പൊട്ടിക്കരഞ്ഞ് ബ്രസീലിന്‍റെയും റയൽ മാഡ്രിഡിൻ്റെയും സൂപ്പർ സ്ട്രൈക്കറായ വിനീഷ്യസ് ജൂനിയർ. ചൊവ്വാഴ്ച സാൻ്റിയാഗോ ബെർണബ്യൂവിൽ സ്പെയിനിനെതിരായ അന്താരാഷ്ട്ര സൗഹൃദ മത്സരത്തിന് മുന്നോടിയായി നടന്ന വാർത്താസമ്മേളനത്തിലാണ് താരം വികാരാധീനനായി കാണപ്പെട്ടത്.
“എനിക്ക് ഫുട്ബോള്‍ കളിക്കാന്‍ മാത്രമാണ് ആഗ്രഹം. പക്ഷേ, മുന്നോട്ടുപോകുന്നത് കഠിനമായിരിക്കുന്നു. നിരന്തരം വംശീയ അധിക്ഷേപത്തിന് ഇരയാകേണ്ടി വരുന്നതിൽ സങ്കടമുണ്ട്. കളിക്കാനുള്ള താൽപര്യം കുറയുകയാണ്. എങ്കിലും ഞാൻ മൈതാനത്ത് തുടരും. സ്പെയിന്‍ വിടുകയെന്ന ചിന്ത ഒരിക്കലും എന്റെ മനസിലൂടെ കടന്നുപോയിട്ടില്ല,”
❤️🩹🇧🇷 Vinicius got emotional during the Brazil’s press conference after three questions about racism.
“I’m sorry. I just want to play football, do everything for my club and my family, never see black people suffering.pic.twitter.com/TVSj20vsCN
— Fabrizio Romano (@FabrizioRomano) March 25, 2024
“ഞാന്‍ അങ്ങനെ ചെയ്താല്‍ അവരുടെ ആഗ്രഹം നടപ്പാകും. വംശീയവാദികൾക്ക് എൻ്റെ മുഖം കാണുന്നത് തുടരാം. ഞാൻ ലോകത്തിലെ ഏറ്റവും മികച്ച ക്ലബ്ബ് വിടാൻ പോകുന്നില്ല. പ്രസിഡന്റും ക്ലബ്ബും എന്നെ പിന്തുണയ്ക്കുന്നതിനാൽ ഞാൻ വർണ്ണവെറിക്കെതിരെ ശക്തമായ നിലപാടുമായി തുടരും,” വിനീഷ്യസ് ജൂനിയർ പറഞ്ഞു.
🚨⚪️ Vinicius Jr: “I have never thought about leaving Spain, because that would be giving the racists what they want”.
“I’m not going to leave the best club in the world”.
“I’m going to remain firm and strong because the president and the club support me”. pic.twitter.com/fcUwU1luGp
— Fabrizio Romano (@FabrizioRomano) March 25, 2024
ആവർത്തിച്ചുള്ള വംശീയ അധിക്ഷേപങ്ങളെക്കുറിച്ചുള്ള ചോദ്യത്തിനായിരുന്നു വിങ്ങിപ്പൊട്ടിക്കൊണ്ടുള്ള വിനീഷ്യസിന്റെ മറുപടി. 2018 മുതല്‍ സ്പാനിഷ് വമ്പന്മാരായ റയലിന്റെ ഭാഗമാണ് വിനീഷ്യസ്. ടീമിലെത്തിയശേഷം കുറഞ്ഞത് 10 തവണയെങ്കിലും വംശീയ അധിക്ഷേപങ്ങള്‍ക്ക് വിനീഷ്യസ് ഇരയായിട്ടുണ്ടെന്നാണ് ലാ ലിഗ അറിയിക്കുന്നത്. പത്തോളം തവണ വിനീഷ്യസ് ലാലിഗ അച്ചടക്ക സമിതിക്ക് പരാതി നൽകിയിരുന്നു.
ഏറ്റവുമൊടുവിൽ ഇന്റർ മിലാനെതിരെ നടന്ന ചാമ്പ്യൻസ് ലീഗ് മത്സരത്തിലും ഗാലറിയിൽ നിന്ന് വംശീയ അധിക്ഷേപമുണ്ടായി. അത്‌ലറ്റിക്കോ മാഡ്രിഡിൻ്റേയും ബാഴ്സലോണയുടേയും ആരാധകർ വിനീഷ്യസിനെ വംശീയവും വിദ്വേഷപരവുമായ അധിക്ഷേപങ്ങൾക്ക് വിധേയമാക്കിയെന്ന് ആരോപിച്ച് റയൽ ഈ മാസം ആദ്യത്തിൽ സ്പാനിഷ് ലീഗ് അധികാരികൾക്ക് പരാതി നൽകിയിരുന്നു.
Read More
- ഐപിഎൽ മൈതാനത്തിറങ്ങിയ നായയെ ചവിട്ടിയ ജീവനക്കാർക്ക് രൂഷ വിമർശനം
- ചന്ദ്രനെ കണ്ട് അമ്പരന്ന് കുഞ്ഞാവ; കമന്റുമായി ‘നാസ’
- ‘ഗോമാതാവിന്റെ ബാക്ക് പോലുള്ള മുഖം’, യൂട്യൂബറെ പരിഹസിച്ച് അമല ഷാജിയുടെ അമ്മ, വിമർശിച്ച് സോഷ്യൽ മീഡിയ
- നിയമം എല്ലാവർക്കും ഒന്നാ ‘സാറേ;’ ഹെൽമെറ്റ് ധരിക്കാത്ത പൊലീസുകാർക്ക് രൂക്ഷ വിമർശനം; വീഡിയോ
- വീൽചെയറിൽ ഇരുന്ന ആരാധകനോട് എഴുന്നേൽക്കാൻ പറഞ്ഞു; പുലിവാലുപിടിച്ച് ഗായിക മഡോണ; പിന്നാലെ ക്ഷമാപണം
- ദേ ഇങ്ങോട്ടു നോക്കൂ, ഇതാ നിങ്ങൾടെ ഉണ്ണിയേട്ടൻ: മലയാളം പാട്ടുമായി കിലി പോൾ വീണ്ടും