2024 ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിന്റെ ആദ്യ മത്സരം നടക്കുന്നത് ജയ്പൂരിലെ സവായ് മാൻസിങ് സ്റ്റേഡിയത്തിലാണ്. രാജസ്ഥാൻ്റെ പ്രിയപ്പെട്ട ഹോം ഗ്രൗണ്ടാണിത്. ആദ്യ മത്സരത്തിന് ഇറങ്ങുന്നതിന് മുമ്പേ സ്റ്റേഡിയത്തിലെ വിവിധ ജോലികളിൽ ഏർപ്പെടുന്ന സാധാരണക്കാരായ ജോലിക്കാരെ (ഗ്രൗണ്ട്‌സ്മാന്‍ സ്റ്റാഫ്) ആദരിച്ചിരിക്കുകയാണ് സഞ്ജു സാംസണിന്റെ നേതൃത്വത്തിലുള്ള താരങ്ങൾ.
ഞങ്ങളുടെ വീടിന്റെ കെയർ ടേക്കർമാർ ഞങ്ങളുടെ ഹീറോകളാണ്. ക്യാമറയ്ക്ക് പുറകിലെ യഥാർത്ഥ ഹീറോകൾ ഇവരാണെന്നാണ് രാജസ്ഥാൻ പറയുന്നത്. ഇവർക്ക് കൈനിറയെ സമ്മാനങ്ങളും നൽകിയാണ് ടീം ഇവരോടുള്ള നന്ദി പ്രകടിപ്പിച്ചത്.
From us, to the caretakers of our home – our heroes from behind the scenes. 💗👕 pic.twitter.com/5JA9oUtlJZ
— Rajasthan Royals (@rajasthanroyals) March 24, 2024
ക്യാപ്ടൻ സഞ്ജു സാംസൺ, ധ്രുവ് ജുറേൽ, യുസ്വേന്ദ്ര ചഹൽ എന്നിവർ ചേർന്നാണ് പാരിതോഷികങ്ങൾ കൈമാറിയത്. രാജസ്ഥാൻ റോയൽസ് കുടുംബത്തിന്റെ ഭാഗത്തു നിന്നുള്ള മികച്ച സമീപനമാണിതെന്ന് ആരാധകർ പോസ്റ്റിന് താഴെ കമന്റുകളിട്ടു.
എല്ലാവരോടും കുശലം പറയുന്നതും വിശേഷങ്ങൾ ചോദിച്ചുമൊക്കെ സന്തോഷിപ്പിച്ചാണ് സഞ്ജു ഇവർക്കൊപ്പം സമയം ചെലവിട്ടത്. ഇവർക്കൊപ്പം തോളിൽ കയ്യിട്ട് നിന്ന് ഗ്രൂപ്പ് ഫോട്ടോയ്ക്കും സഞ്ജു പോസ് ചെയ്തു. മറ്റു താരങ്ങൾ സൈഡിൽ നിന്നപ്പോൾ സ്റ്റേഡിയത്തിന്റെ കെയർ ടേക്കർമാർക്ക് നടുവിൽ ഇരുന്നാണ് സഞ്ജു ഫോട്ടോയ്ക്ക് പോസ് ചെയ്തത്. താര ജാഡകളൊന്നുമില്ലാത്ത സഞ്ജുവിനെയാണ് ഫോട്ടോയിൽ കാണാനാകുന്നത്.
Read More
- ഐപിഎൽ മത്സരങ്ങൾ എപ്പോൾ, എവിടെ കാണാം?
- ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞ് എംഎസ് ധോണി
- എല്ലിസ് പെറി, സോഫി മോളിനക്സ്; ഇക്കൊല്ലം ബാംഗ്ലൂരിന് കപ്പ് സമ്മാനിച്ചത് ‘ഓസീസ് ഫയർ പവർ’
- ‘പന്തെറിയുന്ന കൈയ്യിൽ തീപിടിച്ചു’; ക്രിക്കറ്റ് ഉപേക്ഷിക്കാനും ആലോചിച്ചിരുന്നതായി സിറാജ്
- പന്ത് ‘ഫിറ്റാ’; ഐപിഎൽ കളിക്കാൻ പൂർണ്ണസജ്ജൻ; പുറത്തായത് ഈ ഇന്ത്യൻ താരങ്ങൾ