ബാറ്റു കൊണ്ട് നായകന്മാർ പട നയിച്ച ആവേശപ്പോരിൽ അന്തിമ ജയം പിടിച്ചെടുത്ത് സഞ്ജു സാംസണിന്റെ രാജസ്ഥാൻ റോയൽസ്. 194 റൺസ് വിജയലക്ഷ്യം തേടി ബാറ്റുവീശിയ ലഖ്‌നൗ സൂപ്പർ ജയന്റ്സിന്റെ മറുപടി 173/6 ൽ ഒതുങ്ങി. 20 റൺസിനായിരുന്നു രാജസ്ഥാന്റെ ജയം.
രാജസ്ഥാൻ റോയൽസിനെതിരെ മുന്നേറ്റ നിര തകർന്നപ്പോഴും എതിർപാളയത്തിലേക്ക് പോര് നയിച്ചത് ക്യാപ്റ്റൻ കൂൾ രാഹുലായിരുന്നു. 44 പന്തിൽ നിന്ന് 58 റൺസാണ് താരം അടിച്ചെടുത്തത്. സന്ദീപ് ശർമ്മയാണ് രാഹുലിനെ മടക്കിയത്.
14ാം ഓവറിൽ രവിചന്ദ്രൻ അശ്വിനെ തിരിച്ചുവിളിച്ച സഞ്ജുവിന്റെ തീരുമാനമാണ് കളിയിൽ വഴിത്തിരിവുണ്ടാക്കിയത്. ഓവറിൽ 7 റൺസ് മാത്രമാണ് അശ്വിൻ വിട്ടുനൽകിയത്.18ാം ഓവറും അശ്വിനെ തന്നെ വിശ്വസിച്ച് ഏൽപ്പിച്ച നായകന് പ്രത്യുപകാരമായി വെറും നാല് റൺസ് മാത്രം വഴങ്ങി സ്റ്റോയ്നിസിന്റെ വിക്കറ്റും ലെജന്ററി സ്പിന്നർ തിരികെ നൽകി.
19ാം ഓവർ എറിഞ്ഞ സന്ദീപ് ശർമ്മയും 11 റൺസ് മാത്രമാണ് ഈ ഓവറിൽ വഴങ്ങിയത്. അവസാന ഓവർ എറിഞ്ഞ ആവേശ് ഖാൻ ആറ് റൺസ് മാത്രം വിട്ടുനൽകി രാജസ്ഥാന് ജയം സമ്മാനിച്ചു.
പുതിയ സീസണിൽ വരവറിയിച്ച് വെസ്റ്റ് ഇൻഡീസിന്റെ നിക്കൊളാസ് പൂരനും (41പന്തിൽ 64 റൺസ്) തകർപ്പൻ ബാറ്റിങ് പുറത്തെടുത്തു. 30 പന്തിൽ നിന്ന് അർധ സെഞ്ചുറി തികച്ച ലഖ്‌നൗ താരം ആറാം വിക്കറ്റിൽ നായകൻ കെ.എൽ. രാഹുലിനൊപ്പം തകർപ്പൻ ബാറ്റിങ്ങാണ് പുറത്തെടുത്തത്. ലഖ്‌നൗ അനായാസ ജയം നേടുമെന്ന് തോന്നിച്ച ഘട്ടത്തിൽ സ്പിന്നർമാരെ തിരികെ വിളിച്ച് സഞ്ജു കളി തിരിക്കുകയായിരുന്നു.
രാജസ്ഥാൻ ഉയർത്തിയ 194 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന ലഖ്‌നൗ സൂപ്പർ ജയന്റ്സിനായി, കെ.എൽ. രാഹുലും നിക്കൊളാസ് പൂരനും അർധ സെഞ്ചുറികൾ നേടി ജയപ്രതീക്ഷ സമ്മാനിച്ചിരുന്നു. 165 സ്ട്രൈക്ക് റേറ്റിലാണ് പൂരൻ ബാറ്റു വീശിയത്. ലഖ്‌നൗവിനായി കൂടുതൽ സിക്സുകൾ പറത്തിയത് അദ്ദേഹമായിരുന്നു.
Ash Anna when you need him most! 🔥 pic.twitter.com/xGFg9PLszF
— Rajasthan Royals (@rajasthanroyals) March 24, 2024
നാല് സിക്സുകളും നാല് ഫോറുകളും ആ ബാറ്റിൽ നിന്ന് പിറന്നു. ലഖ്‌നൗ നിരയിൽ ദീപക് ഹൂഡയും തിളങ്ങി. രണ്ട് സിക്സും രണ്ട് ഫോറും സഹിതം 13 പന്തിൽ നിന്ന് 26 റൺസെടുത്ത ഹൂഡയെ യുസ്വേന്ദ്ര ചഹലാണ് മടക്കിയത്.
B&B from the Royals FBU reporting! 🔥 pic.twitter.com/9GNvYToa46
— Rajasthan Royals (@rajasthanroyals) March 24, 2024
Read More
- ഐപിഎൽ മത്സരങ്ങൾ എപ്പോൾ, എവിടെ കാണാം?
- ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞ് എംഎസ് ധോണി
- എല്ലിസ് പെറി, സോഫി മോളിനക്സ്; ഇക്കൊല്ലം ബാംഗ്ലൂരിന് കപ്പ് സമ്മാനിച്ചത് ‘ഓസീസ് ഫയർ പവർ’
- ‘പന്തെറിയുന്ന കൈയ്യിൽ തീപിടിച്ചു’; ക്രിക്കറ്റ് ഉപേക്ഷിക്കാനും ആലോചിച്ചിരുന്നതായി സിറാജ്
- പന്ത് ‘ഫിറ്റാ’; ഐപിഎൽ കളിക്കാൻ പൂർണ്ണസജ്ജൻ; പുറത്തായത് ഈ ഇന്ത്യൻ താരങ്ങൾ