ഐപിഎൽ 2024 സീസണിൽ തുടക്കം ഗംഭീരമാക്കി മലയാളികളുടെ പ്രിയതാരം സഞ്ജു സാംസൺ. പതിവിൽ നിന്ന് വിപരീതമായി അടിച്ചു തകർക്കാനുള്ള മൂഡിലായിരുന്നു സഞ്ജു. സീസണിന് മുന്നോടിയായി നടത്തിയ അഭിമുഖങ്ങളിലെല്ലാം ആദ്യ പന്ത് മുതൽ സിക്സറടിക്കാൻ ഒരുങ്ങിയാണ് താൻ കളിക്കാനെത്താറുള്ളതെന്ന് സഞ്ജു വ്യക്തമാക്കിയിരുന്നു.
52 പന്തിൽ നിന്ന് 82 റൺസാണ് സഞ്ജു അടിച്ചെടുത്തത്. രാജസ്ഥാൻ നിശ്ചിത 20 ഓവറിൽ നാല് വിക്കറ്റിന് 193 റൺസാണ് നേടിയത്. ലഖ്‌നൗ സൂപ്പർ ജയന്റ്സിനെതിരായ മത്സരത്തിലും താരത്തിന്റെ കളിയോടുള്ള സമീപനം വ്യത്യസ്തമായിരുന്നില്ല.
ആറ് കൂറ്റൻ സിക്സറുകളാണ് മലയാളി താരം പറത്തിയത്. 150ന് മുകളിൽ സ്ട്രൈക്ക് റേറ്റിലാണ് താരം തകർത്തടിച്ചത്. 33 പന്തിൽ നിന്നാണ് സഞ്ജുവിന്റെ 21ാമത്തെ ഐപിഎൽ അർധസെഞ്ചുറി പിറന്നത്. മൂന്ന് ഫോറുകളും ഇന്നിങ്സിൽ പിറന്നു.
2020 ഐപിഎൽ സീസൺ മുതൽ തന്റെ ആദ്യ മത്സരത്തിൽ ഫിഫ്റ്റി നേടുന്നത് സഞ്ജു സാംസൺ പതിവാക്കിയിരിക്കുകയാണ്. ഇക്കുറി രാജസ്ഥാനിലെ ഹോം ഗ്രൗണ്ടിലും മലയാളി താരം ഈ പതിവ് തുടർന്നു. 74, 119, 55, 55, 82 എന്നിങ്ങനെയാണ് സഞ്ജുവിന്റെ കഴിഞ്ഞ അഞ്ച് വർഷത്തെ ആദ്യ മത്സരങ്ങളിലെ പ്രകടനം.
ലഖ്‌നൗ സൂപ്പർ ജയന്റ്സിനായി നവീനുൾ ഹഖ്, മൊഹ്സിൻ ഖാൻ, ക്രുനാൽ പാണ്ഡ്യ തുടങ്ങിയ ബോളർമാരും മികച്ച രീതിയിലാണ് പന്തെറിഞ്ഞത്. അവസാന ഓവറുകളിൽ റണ്ണൊഴുക്ക് നിയന്ത്രിക്കാൻ അവർക്ക് സാധിച്ചിരുന്നു.
2020 മുതൽ സഞ്ജുവിന്റെ ആദ്യ IPL മത്സരങ്ങളിലെ പ്രകടനം:
74 (32) vs സിഎസ്കെ – 2020
119 (63) vs പഞ്ചാബ് കിങ്സ് – 2021
55 (27) vs സൺറൈസേഴേസ് ഹൈദരാബാദ് – 2022
55 (32) vs സൺറൈസേഴേസ് ഹൈദരാബാദ് – 2023
82*(33) vs ലഖ്നൌ സൂപ്പർ ജയന്റ്സ് – 2024
Read More
- ഐപിഎൽ മത്സരങ്ങൾ എപ്പോൾ, എവിടെ കാണാം?
- ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞ് എംഎസ് ധോണി
- എല്ലിസ് പെറി, സോഫി മോളിനക്സ്; ഇക്കൊല്ലം ബാംഗ്ലൂരിന് കപ്പ് സമ്മാനിച്ചത് ‘ഓസീസ് ഫയർ പവർ’
- ‘പന്തെറിയുന്ന കൈയ്യിൽ തീപിടിച്ചു’; ക്രിക്കറ്റ് ഉപേക്ഷിക്കാനും ആലോചിച്ചിരുന്നതായി സിറാജ്
- പന്ത് ‘ഫിറ്റാ’; ഐപിഎൽ കളിക്കാൻ പൂർണ്ണസജ്ജൻ; പുറത്തായത് ഈ ഇന്ത്യൻ താരങ്ങൾ