പരുക്കിന്റെ പിടിയിൽ നിന്ന് മുക്തനായെങ്കിലും ഐപിഎല്ലിൽ വിക്കറ്റ് കീപ്പറായി കളിക്കരുതെന്നാണ് ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയിലെ ഡോക്ടർമാർ കെ.എൽ. രാഹുലിനോട് നിർദ്ദേശിച്ചിരുന്നത്. സമീപകാലത്തായി നിരന്തരം പരിക്കുകളുടെ പിടിയിലായിരുന്നു ഈ ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റർ.
എന്നാൽ, രാജസ്ഥാൻ റോയൽസിനെതിരായ മത്സരത്തിൽ വിക്കറ്റ് കീപ്പറായെത്തി ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ് കെ.എൽ. രാഹുൽ. കഴിഞ്ഞ കുറേ വർഷങ്ങളായി പരുക്കുകൾ എന്റെ സന്തത സഹചാരിയായി മാറിയിരിക്കുകയാണെന്ന് രാഹുൽ ടോസ് ഇടാനെത്തിയപ്പോൾ സഞ്ജയ് മഞ്ജരേക്കറോട് പറഞ്ഞിരുന്നു. ലോകകപ്പിന് മുന്നോടിയായി ഐപിഎല്ലിൽ വലിയ റിസ്ക്കാണ് രാഹുൽ എടുത്തിരിക്കുന്നത്.
Naveen-ul-Haq arrives in IPL 2024 with a bang, claiming the big wicket of Jos Buttler for the Lucknow Super Giants!
📸: Jio Cinema pic.twitter.com/0Kzig9XmUm
— CricTracker (@Cricketracker) March 24, 2024
അതേസമയം, ജോസ് ബട്ലറുടെ ക്യാച്ചെടുത്ത രീതി ശ്രദ്ധേയമായിരുന്നു. പരിക്കിന്റെ ലാഞ്ജനയൊന്നും പ്രകടിപ്പിക്കാതെയാണ് രാഹുൽ കീപ്പ് ചെയ്യുന്നത്. അഫ്ഗാനി പേസർ നവീൻ ഉൾ ഹഖ് എറിഞ്ഞ രണ്ടാം ഓവറിലെ അവസാന പന്തിലാണ് ബട്ലർ പുറത്തായത്. താഴ്ന്നു വന്നൊരു പന്ത് ബാറ്റിന്റെ എഡ്ജിൽ തട്ടി വിക്കറ്റ് കീപ്പർക്ക് അനായാസമായൊരു ക്യാച്ച് സമ്മാനിക്കുകയായിരുന്നു. രാഹുൽ വലതു വശത്തേക്ക് ഡൈവ് ചെയ്താണ് പന്ത് കൈപ്പിടിയിലൊതുക്കിയത്.
KL Rahul describes his injuries over the past few years as his closest allies. pic.twitter.com/sidc3IDFgt
— CricTracker (@Cricketracker) March 24, 2024
ടി20 ലോകകപ്പിലേക്ക് വലിയ വെല്ലുവിളിയാണ് രാഹുൽ നേരിടുന്നത്. വെറും ബാറ്റർ എന്ന നിലയിൽ മാത്രം ഇന്ത്യൻ ടീമിലിടം നേടാൻ സാധിക്കില്ലെന്ന് രാഹുൽ മനസിലാക്കിയിട്ടുണ്ട്. സഞ്ജു സാംസൺ, ധ്രുവ് ജുറേൽ, ഇഷാൻ കിഷൻ, ദിനേശ് കാർത്തിക് തുടങ്ങി വലിയൊരു നിര തന്നെ ടീമിൽ സ്ഥാനം കാത്തുനിൽപ്പുണ്ട്.
Read More
- ഐപിഎൽ മത്സരങ്ങൾ എപ്പോൾ, എവിടെ കാണാം?
- ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞ് എംഎസ് ധോണി
- എല്ലിസ് പെറി, സോഫി മോളിനക്സ്; ഇക്കൊല്ലം ബാംഗ്ലൂരിന് കപ്പ് സമ്മാനിച്ചത് ‘ഓസീസ് ഫയർ പവർ’
- ‘പന്തെറിയുന്ന കൈയ്യിൽ തീപിടിച്ചു’; ക്രിക്കറ്റ് ഉപേക്ഷിക്കാനും ആലോചിച്ചിരുന്നതായി സിറാജ്
- പന്ത് ‘ഫിറ്റാ’; ഐപിഎൽ കളിക്കാൻ പൂർണ്ണസജ്ജൻ; പുറത്തായത് ഈ ഇന്ത്യൻ താരങ്ങൾ