RR vs LSG LIVE Score, IPL 2024: ഐപിഎൽ 17ാം സീസണിലെ നാലാം മത്സരത്തിൽ സഞ്ജു സാംസണിന്റെ രാജസ്ഥാൻ റോയൽസ് ഇന്ന് ലഖ്‌നൗ സൂപ്പർ ജയന്റ്സിനെ നേരിടുകയാണ്. ക്യാപ്റ്റനായി അരങ്ങേറിയ ആദ്യ സീസണിലെ മികവ് കഴിഞ്ഞ സീസണിൽ സഞ്ജുവിന്റെ ടീമിന് പുറത്തെടുക്കാനായിട്ടില്ല. ഈ ക്ഷീണം മാറ്റാനാകും കുമാർ സംഗക്കാരയുടെ കുട്ടികൾ ശ്രമിക്കുക. കഴിഞ്ഞ തവണത്തേക്കാൾ മികച്ച ടീമാണ് ഇക്കുറി രാജസ്ഥാൻ റോയൽസ് എന്ന് നിസംശയം പറയാം.
ETA: Reached 💗🚍 pic.twitter.com/0XlQWzqh3D
— Rajasthan Royals (@rajasthanroyals) March 24, 2024
- ഓസീസിന്റെ യുവ സ്പിന്നറായ ആദം സാമ്പ നേരത്തെ ടൂർണമെന്റിൽ നിന്ന് പിൻവാങ്ങിയതും, പേസർ പ്രസിദ്ധ് കൃഷ്ണ പരിക്കേറ്റ് പിന്മാറിയതും രാജസ്ഥാൻ നിരയിൽ ചില പ്രശ്നങ്ങൾ സൃഷ്ടിക്കും. പ്രസിദ്ധിന് പകരമെത്തുന്നത് രഞ്ജി ട്രോഫിയിൽ മുംബൈയെ ചാമ്പ്യന്മാരാക്കിയ തനുഷ് കോട്ടിയാനാണ്. കുറഞ്ഞ മത്സര പരിചയം അദ്ദേഹത്തിന് മുന്നിൽ വെല്ലുവിളിയാകുമോയെന്ന് കണ്ടറിയണം.
Happy, #RoyalsFamily? 🔥💗 pic.twitter.com/eluhEw0aFp
— Rajasthan Royals (@rajasthanroyals) March 24, 2024
2. ഓപ്പണിങ്ങിൽ മിന്നുന്ന ഫോമിലുള്ള യശസ്വി ജെയ്സ്വാളിനൊപ്പം ഇംഗ്ലണ്ട് താരം ജോസ് ബട് ലറാണുള്ളത്. 2022ലെ ഐപിഎൽ സീസണിലെ പ്രതാപകാല ഫോമിന്റെ അടുത്തെങ്ങും അദ്ദേഹമില്ല. താരം കഴിഞ്ഞ സീസണിന്റെ ആദ്യത്തെ ചില മത്സരങ്ങളിൽ മാത്രമെ തിളങ്ങിയിരുന്നുള്ളൂ. ബട്ലറുടെ ഫോമിനെ ആശ്രയിച്ചിരിക്കും റോയൽസിന്റെ പ്രയാണം.
63. 64. Ball 1. HALLA BOL! 🔥 pic.twitter.com/QvCBlayMuf
— Rajasthan Royals (@rajasthanroyals) March 24, 2024
3. മൂന്നാമനായെത്തുന്ന സഞ്ജു സാംസണും കഴിഞ്ഞ സീസണിൽ ഫോമിന്റെ നിഴൽ മാത്രമായിരുന്നു. മെല്ലെപ്പോക്ക് ടീമിന് ഗുണം ചെയ്യുന്നില്ല. സ്ട്രൈക്ക് റേറ്റ് കൂട്ടാൻ ശ്രമിക്കുമ്പോൾ വിക്കറ്റ് അലക്ഷ്യമായി വലിച്ചെറിയുന്നതാണ് മറ്റൊരു സ്ഥിരം കാഴ്ച. താരം ഫോമിലേക്കുയർന്നാൽ അത് രാജസ്ഥാന്റെ മിഡിൽ ഓർഡറിന് നൽകുന്ന ഊർജ്ജം വലുതാണ്.
In his Pink era, officially. 💗 pic.twitter.com/zKFyAnqiCP
— Rajasthan Royals (@rajasthanroyals) March 24, 2024
4. വാലറ്റത്ത് ഷിമ്രൺ ഹെറ്റ്മെയറിന്റെ റോൾ നിർണായകമാണ്. കഴിഞ്ഞ ഐപിഎൽ സീസണിൽ പേരിനൊരു നല്ല ഇന്നിങ്സ് പോലും ഹെറ്റിയുടെ ബാറ്റിൽ നിന്ന് പിറന്നിട്ടില്ല. ഫോമിലായാൽ താരം അതിവേഗം സ്കോർ ഉയർത്തുന്ന മികച്ചൊരു ഫിനിഷറാണ്. പുതിയ സീസണിൽ റോവ്മാൻ പവലിന്റെ സാന്നിദ്ധ്യം ഹെറ്റ്മെയറുടെ ജോലി കുറച്ചുകൂടി എളുപ്പമാക്കും. കഴിഞ്ഞ തവണ കൊണ്ടുവന്ന ജേസൺ ഹോൾഡർ നനഞ്ഞ പടക്കമായിരുന്നു.
Muskuraiye, aap Jaipur mein hai 😍 pic.twitter.com/8vPcj3YD59
— Rajasthan Royals (@rajasthanroyals) March 24, 2024
5. അശ്വിൻ-യുസ്വേന്ദ്ര ചഹൽ സ്പിൻ ജോഡിയാണ് ബൗളിങ്ങില്‍ നിർണായക ചുമതല വഹിക്കുന്നത്. അശ്വിനും ചഹലും റൺസ് ഏറെ വഴങ്ങുന്നുവെന്നതാണ് പ്രധാന പ്രശ്നം. 2022ൽ ഈ സഖ്യം എതിർ ടീമുകൾക്ക് സൃഷ്ടിച്ച തലവേദന ഇക്കുറി ആവർത്തിക്കാനാകുമോ എന്നാണ് സംഗക്കാരയും ടീമും പ്രതീക്ഷയോടെ കാത്തിരിക്കുന്നത്.
Read More
- ഐപിഎൽ മത്സരങ്ങൾ എപ്പോൾ, എവിടെ കാണാം?
- ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞ് എംഎസ് ധോണി
- എല്ലിസ് പെറി, സോഫി മോളിനക്സ്; ഇക്കൊല്ലം ബാംഗ്ലൂരിന് കപ്പ് സമ്മാനിച്ചത് ‘ഓസീസ് ഫയർ പവർ’
- ‘പന്തെറിയുന്ന കൈയ്യിൽ തീപിടിച്ചു’; ക്രിക്കറ്റ് ഉപേക്ഷിക്കാനും ആലോചിച്ചിരുന്നതായി സിറാജ്
- പന്ത് ‘ഫിറ്റാ’; ഐപിഎൽ കളിക്കാൻ പൂർണ്ണസജ്ജൻ; പുറത്തായത് ഈ ഇന്ത്യൻ താരങ്ങൾ