KKR vs SRH Live score, IPL 2024: കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ഉയർത്തിയ കൂറ്റൻ സ്കോർ പിന്തുടർന്ന സൺറൈസേഴ്സ് ഹൈദരാബാദിന് മികച്ച തുടക്കമാണ് ഓപ്പണർമാർ സമ്മാനിച്ചത്. മായങ്ക് അഗർവാളും (32) അഭിഷേക് ശർമ്മയും (32) വെടിക്കെട്ട് തുടക്കം സമ്മാനിച്ചെങ്കിലും, മദ്ധ്യനിരയിൽ പിന്നീട് വന്നവർക്ക് ആർക്കും വലിയ കൂട്ടുകെട്ടുകൾ ഉയർത്താൻ കഴിയാതിരുന്നതാണ് തിരിച്ചടിയായത്.
ഹെൻറിച് ക്ലാസൻ (29 പന്തിൽ 63) മാത്രമാണ് വാലറ്റത്ത് അൽപ്പമെങ്കിലും മികവ് കാണിച്ചത്. 8 സിക്സറുകൾ അടങ്ങുന്നതായിരുന്നു ക്ലാസന്റെ വെടിക്കെട്ട് ഫിഫ്റ്റി. രാഹുൽ തിപാഠിക്കും (20) അബ്ദുൾ സമദിനും (16) സ്ട്രൈക്ക് റേറ്റ് ഉയർത്താൻ സാധിച്ചില്ല. 5 പന്തിൽ 16 റൺസുമായി ഷഹബാസ് നദീം അവസാന ഓവറുകളിൽ ആഞ്ഞടിക്കാൻ ശ്രമിച്ചെങ്കിലും ജയിക്കാൻ അത് മാത്രം മതിയായിരുന്നില്ല.
Plot Twist 🔁
Suyash Sharma’s 𝙎𝙥𝙚𝙣𝙙𝙞𝙙 𝙍𝙪𝙣𝙣𝙞𝙣𝙜 𝘾𝙖𝙩𝙘𝙝 dismisses Heinrich Klaasen 😮
Scorecard ▶️https://t.co/xjNjyPa8V4 #TATAIPL | #KKRvSRH pic.twitter.com/IX16oecZkd
— IndianPremierLeague (@IPL) March 23, 2024
അവസാന ഓവർ എറിഞ്ഞ ഹർഷിത് റാണ വെറും എട്ട് റൺസ് മാത്രം വഴങ്ങി രണ്ടു വിക്കറ്റെടുത്തതാണ് കളി തിരിച്ചത്. അവസാന ആറ് പന്തിൽ 13 റൺസ് മാത്രം മതിയായിരുന്നു ഹൈദരാബാദിന് ജയിക്കാൻ. സ്ട്രൈക്ക് ലഭിച്ച നദീമിന് കളി അനുകൂലമാക്കാനായില്ല. സ്ലോ ബോളിൽ ക്ലാസനും വിക്കറ്റ് കളഞ്ഞതോടെ മത്സരത്തിൽ കെകെആർ പിടിമുറുക്കിയിരുന്നു.
Last over finishes 😬
6 runs required from 3 deliveries
Can #SRH pull this off? https://t.co/GGkxmqtS4d
— IndianPremierLeague (@IPL) March 23, 2024
വിക്കറ്റുകൾ കയ്യിലുണ്ടായിട്ടും മദ്ധ്യ ഓവറുകളിൽ സ്ട്രൈക്ക് റേറ്റ് ഉയർത്താൻ സൺറൈസേഴ്സിന് സാധിച്ചില്ല. എന്നാൽ ക്ലാസന്റെ അവസാന ഓവറുകളിലെ വെടിക്കെട്ട് പ്രകടനം അവർക്ക് ആശ്വസിക്കാൻ വക നൽകുന്നുണ്ട്. കൊൽക്കത്തയെ സംബന്ധിച്ചും നിരാശപ്പെടുത്തുന്ന ഘടകമായി നിന്നത് ഫീൽഞ്ഞർമാരുടെ ചോരുന്ന കൈകളാണ്.
നിസാരമായ നിരവധി ക്യാച്ചുകൾ കൊൽക്കത്ത താരങ്ങൾ നിലത്തിടുന്ന കാഴ്ച ദയനീയമായിരുന്നു. ഇത് അവസാന ഘട്ടത്തിൽ തിരിച്ചടിക്കാൻ ഹൈദരാബാദിന് ഊർജ്ജം സമ്മാനിച്ചെന്ന് വേണം കരുതാൻ. എങ്കിലും ഭാഗ്യം ഹർഷിത് റാണയുടെ രൂപത്തിൽ അവരെ തുണച്ചു. റാണ മൂന്നും റസ്സൽ രണ്ടു വിക്കറ്റെടുത്തു.
Heinrich Klaasen with 2️⃣ maximums 💥
With 4️⃣ overs to go, #SRH need plenty of these
Watch the match LIVE on @JioCinema and @StarSportsIndia 💻📱
Follow the match ▶️ https://t.co/xjNjyPa8V4 #TATAIPL | #KKRvSRH pic.twitter.com/9shCsI1kTa
— IndianPremierLeague (@IPL) March 23, 2024
ആന്ദ്രെ റസ്സൽ നടത്തിയ വെടിക്കെട്ട് ബാറ്റിങ്ങാണ് 17ാമത് ഐപിഎൽ സീസണിലെ ഏറ്റവുമുയർന്ന സ്കോർ അടിച്ചെടുക്കാൻ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ സഹായിച്ചത്. ഏഴ് വിക്കറ്റ് നഷ്ടത്തിലാണ് കെകെആർ 208 റൺസ് അടിച്ചെടുത്തത്. 20 പന്തിൽ നിന്ന് അർധസെഞ്ചുറി തികച്ച റസ്സൽ, 25 പന്തിൽ നിന്ന് 64 റൺസുമായി പുറത്താകാതെ നിന്നു. ഏഴ് കൂറ്റൻ സിക്സറുകളും മൂന്ന് തകർപ്പൻ ഫോറുകളും ഉൾപ്പെട്ടതായിരുന്നു വിൻഡീസ് താരത്തിന്റെ ഇന്നിങ്സ്. ഫിലിപ് സോൾട്ടിന്റെ (40 പന്തിൽ 54) കരുത്തിൽ മികച്ച തുടക്കമാണ് കെകെആറിന് ലഭിച്ചത്.
എന്നാൽ, നടരാജനും മായങ്ക് മാർക്കണ്ഡേയും പന്തെറിയാനെത്തിയതോടെ ഒരറ്റത്ത് വിക്കറ്റുകൾ കൊഴിഞ്ഞുകൊണ്ടിരുന്നു. പിന്നീട് വാലറ്റത്ത് രമൺദീപ് സിങ് (17 പന്തിൽ 35) റിങ്കു സിങ് (15 പന്തിൽ 23) എന്നിവരുടെ പിന്തുണയോടെയാണ് റസ്സൽ ആറാടിയത്. രമൺദീപും നാല് സിക്സറുകൾ പറത്തി. കൊൽക്കത്തയുടെ മത്സരം കാണാൻ ഉടമയായ ഷാരൂഖ് ഖാനും ഈഡൻ ഗാർഡൻസ് സ്റ്റേഡിയത്തിൽ എത്തിയിരുന്നു. ഷാരൂഖിനെ സാക്ഷിയാക്കിയായിരുന്നു റസ്സൽ ബാറ്റിങ്ങ് വെടിക്കെട്ട് പുറത്തെടുത്തത്.
Read More
- ഐപിഎൽ മത്സരങ്ങൾ എപ്പോൾ, എവിടെ കാണാം?
- ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞ് എംഎസ് ധോണി
- എല്ലിസ് പെറി, സോഫി മോളിനക്സ്; ഇക്കൊല്ലം ബാംഗ്ലൂരിന് കപ്പ് സമ്മാനിച്ചത് ‘ഓസീസ് ഫയർ പവർ’
- ‘പന്തെറിയുന്ന കൈയ്യിൽ തീപിടിച്ചു’; ക്രിക്കറ്റ് ഉപേക്ഷിക്കാനും ആലോചിച്ചിരുന്നതായി സിറാജ്
- പന്ത് ‘ഫിറ്റാ’; ഐപിഎൽ കളിക്കാൻ പൂർണ്ണസജ്ജൻ; പുറത്തായത് ഈ ഇന്ത്യൻ താരങ്ങൾ