PBKS vs DC Highlights IPL 2024: 17ാമത് ഐപിഎൽ സീസണിൽ ഇംഗ്ലീഷ് ബാറ്റർമാരുടെ കരുത്തിൽ പഞ്ചാബ് കിങ്സിന് ആശിച്ച ജയത്തുടക്കം. ആദ്യം ബാറ്റ് ചെയ്ത ഡൽഹി ക്യാപിറ്റൽസ് ഉയർത്തിയ 175 റൺസ് വിജയലക്ഷ്യം നാല് പന്ത് ബാക്കിനിൽക്കെ പഞ്ചാബ് മറികടന്നു.
അർധസെഞ്ചുറി നേടിയ സാം കറനും (47 പന്തിൽ 63) മികച്ച പിന്തുണ നൽകിയ ലിയാം ലിവിങ്സ്റ്റണും (21 പന്തിൽ 38) ചേർന്നാണ് ധവാന്റെ ടീമിന് മൂന്ന് പോയിന്റുകൾ സമ്മാനിച്ചത്. ശിഖർ ധവാൻ (22), പ്രഭ് സിമ്രൻ സിങ് (26) എന്നിവരും പിന്തുണയേകി.
Fine hitting tonight 🤩
Sam Curran and Liam Livingstone were at their best 🙌
Watch the match LIVE on @JioCinema and @StarSportsIndia 💻📱
Match Updates ▶️ https://t.co/ZhjY0W03bC #TATAIPL | #PBKSvDC pic.twitter.com/TNeuOKF9JN
— IndianPremierLeague (@IPL) March 23, 2024
സാം കറൻ ആറ് ഫോറും ഒരു സിക്സും പറത്തിയപ്പോൾ, ലിവിങ്സ്റ്റൺ മൂന്ന് സിക്സും രണ്ട് ഫോറും നേടി. ആദ്യ മത്സരം കാണാൻ പഞ്ചാബ് കിങ്സിന്റെ ഉടമ പ്രീതി സിന്റ ചണ്ഡീഗഡിലെ സ്റ്റേഡിയത്തിൽ എത്തിയിരുന്നു. മത്സരത്തിൽ സ്വന്തം ടീം വിജയിച്ചതിന് പിന്നാലെ ആരാധകർക്കെല്ലാം ഫ്ലൈയിങ് കിസ് സമ്മാനിച്ചാണ് നടി മടങ്ങിയത്.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ക്യാപിറ്റല്‍സിന് നിശ്ചിത 20 ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 174 റണ്‍സ് എടുത്തു. ഇംപാക്ട് പ്ലേയറായി ക്രീസിലെത്തിയ അഭിഷേക് പോറെലിന്റെ രക്ഷാപ്രവര്‍ത്തനമാണ് ക്യാപിറ്റല്‍സിനെ 170 കടത്തിയത്.
A win to start off ✅
Sam Curran & Liam Livingstone guide @PunjabKingsIPL to a 4️⃣ wicket victory over #DC
Scorecard ▶️https://t.co/xjNjyPa8V4 #TATAIPL | #PBKSvDC pic.twitter.com/jIn3qIznf1
— IndianPremierLeague (@IPL) March 23, 2024
പഞ്ചാബ് കിംഗ്‌സിന് വേണ്ടി അര്‍ഷ്ദീപ് സിംഗ്, ഹര്‍ഷല്‍ പട്ടേല്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റുകള്‍ വീഴ്ത്തി.
Read More
- ഐപിഎൽ മത്സരങ്ങൾ എപ്പോൾ, എവിടെ കാണാം?
- ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞ് എംഎസ് ധോണി
- എല്ലിസ് പെറി, സോഫി മോളിനക്സ്; ഇക്കൊല്ലം ബാംഗ്ലൂരിന് കപ്പ് സമ്മാനിച്ചത് ‘ഓസീസ് ഫയർ പവർ’
- ‘പന്തെറിയുന്ന കൈയ്യിൽ തീപിടിച്ചു’; ക്രിക്കറ്റ് ഉപേക്ഷിക്കാനും ആലോചിച്ചിരുന്നതായി സിറാജ്
- പന്ത് ‘ഫിറ്റാ’; ഐപിഎൽ കളിക്കാൻ പൂർണ്ണസജ്ജൻ; പുറത്തായത് ഈ ഇന്ത്യൻ താരങ്ങൾ