KKR vs SRH Live score, IPL 2024: സിക്സർ മഴയുമായി ആന്ദ്രെ റസ്സൽ തുടങ്ങിവച്ച കരീബിയൻ കൊടുങ്കാറ്റിന്റെ കരുത്തിൽ 17ാമത് ഐപിഎൽ സീസണിലെ ഏറ്റവുമുയർന്ന സ്കോർ അടിച്ചെടുത്ത് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്. ഏഴ് വിക്കറ്റ് നഷ്ടത്തിലാണ് കെകെആർ 208 റൺസ് അടിച്ചെടുത്തത്.
Russell’s Muscles 💪
Andre Russell is hitting it out of park with ease 😮
Watch the match LIVE on @JioCinema and @StarSportsIndia 💻📱
Match Updates ▶️ https://t.co/xjNjyPa8V4 #TATAIPL | #KKRvSRH | @KKRiders pic.twitter.com/Od84aM2rMr
— IndianPremierLeague (@IPL) March 23, 2024
20 പന്തിൽ നിന്ന് അർധസെഞ്ചുറി തികച്ച റസ്സൽ, 25 പന്തിൽ നിന്ന് 64 റൺസുമായി പുറത്താകാതെ നിന്നു. ഏഴ് കൂറ്റൻ സിക്സറുകളും മൂന്ന് തകർപ്പൻ ഫോറുകളും ഉൾപ്പെട്ടതായിരുന്നു വിൻഡീസ് താരത്തിന്റെ ഇന്നിങ്സ്. ഫിലിപ് സോൾട്ടിന്റെ (40 പന്തിൽ 54) കരുത്തിൽ മികച്ച തുടക്കമാണ് കെകെആറിന് ലഭിച്ചത്.
എന്നാൽ, നടരാജനും മായങ്ക് മാർക്കണ്ഡേയും പന്തെറിയാനെത്തിയതോടെ ഒരറ്റത്ത് വിക്കറ്റുകൾ കൊഴിഞ്ഞുകൊണ്ടിരുന്നു. പിന്നീട് വാലറ്റത്ത് രമൺദീപ് സിങ് (17 പന്തിൽ 35) റിങ്കു സിങ് (15 പന്തിൽ 23) എന്നിവരുടെ പിന്തുണയോടെയാണ് റസ്സൽ ആറാടിയത്. രമൺദീപും നാല് സിക്സറുകൾ പറത്തി.
End of Innings ‼️#KKR set a target of 209 courtesy Andre Russell and Rinku Singh 🎯#SRH chase starting 🔜
Follow the match ▶️https://t.co/xjNjyPa8V4 #TATAIPL | #KKRvSRH pic.twitter.com/jCqTTQU5aT
— IndianPremierLeague (@IPL) March 23, 2024
കൊൽക്കത്തയുടെ മത്സരം കാണാൻ ഉടമയായ ഷാരൂഖ് ഖാനും ഈഡൻ ഗാർഡൻസ് സ്റ്റേഡിയത്തിൽ എത്തിയിരുന്നു. ഷാരൂഖിനെ സാക്ഷിയാക്കിയായിരുന്നു റസ്സൽ ബാറ്റിങ്ങ് വെടിക്കെട്ട് പുറത്തെടുത്തത്.
Read More
- ഐപിഎൽ മത്സരങ്ങൾ എപ്പോൾ, എവിടെ കാണാം?
- ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞ് എംഎസ് ധോണി
- എല്ലിസ് പെറി, സോഫി മോളിനക്സ്; ഇക്കൊല്ലം ബാംഗ്ലൂരിന് കപ്പ് സമ്മാനിച്ചത് ‘ഓസീസ് ഫയർ പവർ’
- ‘പന്തെറിയുന്ന കൈയ്യിൽ തീപിടിച്ചു’; ക്രിക്കറ്റ് ഉപേക്ഷിക്കാനും ആലോചിച്ചിരുന്നതായി സിറാജ്
- പന്ത് ‘ഫിറ്റാ’; ഐപിഎൽ കളിക്കാൻ പൂർണ്ണസജ്ജൻ; പുറത്തായത് ഈ ഇന്ത്യൻ താരങ്ങൾ