KKR vs SRH Live score, IPL 2024: ഐപിഎൽ 17ാം സീസണിലെ മൂന്നാം മത്സരത്തിന്റെ തുടക്കം നാടകീയമായ സംഭവങ്ങളോടെ ആയിരുന്നു. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ ഇംഗ്ലീഷ് ഓപ്പണറായ ഫിൾ സോൾട്ടാണ് ആദ്യം വെടിക്കെട്ട് പൂരത്തിന് തിരി കൊളുത്തിയത്. സൺറൈസേഴ്സിന്റെ പേസറായ മാർക്കോ ജാൻസൺ എറിഞ്ഞ രണ്ടാം ഓവറിലായിരുന്നു സിക്സർ മഴ കണ്ടത്.
ദക്ഷിണാഫ്രിക്കൻ പേസർ എറിഞ്ഞ രണ്ടാം ഓവറിലെ മൂന്നാം പന്തിലാണ് ആദ്യത്തെ സിക്സർ പിറന്നത്. ജാൻസന്റെ പേസ് മുതലെടുത്ത് സ്വീപ്പർ കവറിന് മുകളിലൂടെ പറത്തിയാണ് മത്സരത്തിലെ ആദ്യത്തെ സിക്സർ സ്കോർ ചെയ്തത്. ഈ ഷോട്ടിന്റെ തനിയാവർത്തനമാണ് തൊട്ടടുത്ത പന്തിലും കണ്ടത്. ഫലമോ കൊൽക്കത്തയ്ക്ക് മറ്റൊരു സിക്സർ കൂടി ഓഫ് സൈഡിലൂടെ ലഭിച്ചു. അടുത്ത പന്ത് എക്സ്ട്രാ കവറിന് മുകളിലൂടെ സിക്സറിന് പറത്തി താരം മികച്ച ഫോമിലാണെന്ന് പ്രഖ്യാപിച്ചു.
എന്നാൽ ഓവറില അവസാന പന്തിൽ ഇല്ലാത്ത റണ്ണിനായി ഓടി സുനിൽ നരെയ്ൻ കൊൽക്കത്തയുടെ തകർച്ചയ്ക്ക് തുടക്കമിട്ടു. ഭുവനേശ്വർ കുമാർ എറിഞ്ഞ മൂന്നാമത്തെ ഓവറിൽ നാല് റൺസ് മാത്രമാണ് പിറന്നത്. നാലാമത്തെ ഓവറിൽ നടരാജൻ കൊൽക്കത്തയുടെ സ്ഥിതി വീണ്ടും പരുങ്ങലിലാക്കി.
ഈ ഓവറിൽ അഞ്ച് റൺസ് മാത്രം വിട്ടു കൊടുത്ത് രണ്ട് വിക്കറ്റുകൾ താരം വീഴ്ത്തി. 7 റൺസെടുത്ത വെങ്കിടേഷ് അയ്യരും റണ്ണൊന്നുമെടുക്കാതെ ക്യാപ്റ്റൻ ശ്രേയസ് അയ്യരുമാണ് ഈ ഓവറിൽ പവലിയനിലേക്ക് മടങ്ങിയത്. നടരാജന്റെ 50ാം ഐപിഎൽ വിക്കറ്റായിരുന്നു അയ്യർ.
ഐപിഎല്ലിൽ ഏറ്റവും കൂടുതൽ തവണ ഓപ്പണിങ് സഖ്യത്തെ മാറ്റിപ്പരീക്ഷിക്കുന്ന ടീമാണ് കൊൽക്കത്ത. 9 ഓപ്പണർമാരെ പരീക്ഷിക്ക സൺറൈസേഴ്സ് ഹൈദരാബാദാണ് ഈ പരീക്ഷണത്തിൽ രണ്ടാമത്. കെകെആറിന്റെ 15ാമത്തെ ഓപ്പണറാണ് ഫിൾ സോൾട്ട്. ഗംഭീർ നായകനായിരുന്ന കാലം മുതൽ ഓപ്പണറായിരിക്കുന്ന സുനിൽ നരേയ്ൻ ഇപ്പോഴും ആ സ്ഥാനത്ത് തുടരുന്നുണ്ട്.
Read More
- ഐപിഎൽ മത്സരങ്ങൾ എപ്പോൾ, എവിടെ കാണാം?
- ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞ് എംഎസ് ധോണി
- എല്ലിസ് പെറി, സോഫി മോളിനക്സ്; ഇക്കൊല്ലം ബാംഗ്ലൂരിന് കപ്പ് സമ്മാനിച്ചത് ‘ഓസീസ് ഫയർ പവർ’
- ‘പന്തെറിയുന്ന കൈയ്യിൽ തീപിടിച്ചു’; ക്രിക്കറ്റ് ഉപേക്ഷിക്കാനും ആലോചിച്ചിരുന്നതായി സിറാജ്
- പന്ത് ‘ഫിറ്റാ’; ഐപിഎൽ കളിക്കാൻ പൂർണ്ണസജ്ജൻ; പുറത്തായത് ഈ ഇന്ത്യൻ താരങ്ങൾ