15 മാസത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം ക്രിക്കറ്റ് മൈതാനത്തേക്ക് തിരിച്ചെത്തിയ ഡൽഹി ക്യാപിറ്റൽസ് നായകൻ റിഷഭ് പന്തിന് ആവേശോജ്ജ്വലമായ സ്വീകരണമൊരുക്കി കാണികൾ. ചണ്ഡീഗഡിലെ മുല്ലൻപൂർ സ്റ്റേഡിയത്തിലാണ് രസകരമായ സംഭവങ്ങൾ അരങ്ങേറിയത്. ദൽഹി ഓപ്പണറായ ഡേവിഡ് വാർണറെ ഹർഷൽ പട്ടേലിന്റെ പന്തിൽ ജിതേഷ് ശർമ്മ ക്യാച്ചെടുത്ത് പുറത്താക്കിയതിന് പിന്നാലെയായിരുന്നു നായകന്റെ മാസ്സ് എൻട്രി.
𝘋𝘪𝘭 𝘴𝘦 𝘢𝘶𝘳 𝘋𝘪𝘭𝘭𝘪 𝘴𝘦, 𝘸𝘦𝘭𝘤𝘰𝘮𝘦 𝘩𝘰𝘮𝘦 𝘙𝘪𝘴𝘩𝘢𝘣𝘩 🫶#YehHaiNayiDilli #ROARFOR2024 #IPL2024 #RishabhPant pic.twitter.com/g9VTMr9xBz
— Delhi Capitals (@DelhiCapitals) March 13, 2024
കളിയുടെ ഒമ്പതാം ഓവറിലാണ് ദൽഹി നായകനായ റിഷഭ് പന്ത് ബാറ്റ് ചെയ്യാനായി കളത്തിലിറങ്ങിയത്. ഹെൽമറ്റ് ധരിച്ച് ബാറ്റും ഗ്ലൌസും കയ്യിൽ പിടിച്ച് പിച്ചിലേക്ക് നടന്നടുക്കുന്ന പന്തിനെ കണ്ട് സ്റ്റേഡിയത്തിലെ മുഴുവൻ കാണികളും എഴുന്നേറ്റ് നിന്ന് കയ്യടികളോടും ആർപ്പുവിളികളോടും കൂടി സ്വാഗതം ചെയ്തു. താരം ക്രിസീലെത്തി നോൺ സ്ട്രൈക്കിങ് എൻഡിൽ എത്തുന്നത് വരെയും കാണികൾ ഇരിപ്പിടങ്ങളിലിരിക്കാതെ നിർത്താതെ കയ്യടിച്ചു.
Seeing an audacious Rishabh Pant back on the field >> #YehHaiNayiDilli #PBKSvDC #IPL2024 pic.twitter.com/LdkWy1lxAt
— Delhi Capitals (@DelhiCapitals) March 23, 2024
കാറപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ദീർഘനാൾ ക്രിക്കറ്റിൽ നിന്ന് മാറിനിൽക്കുകയായിരുന്നു അദ്ദേഹം. പതിവ് പോലെ സൂര്യനെ നോക്കി മനസ്സിൽ എന്തൊക്കെയോ പ്രാർത്ഥിച്ചായിരുന്നു റിഷഭ് പിച്ചിലേക്ക് നടന്നടുത്തത്. വിൻഡീസ് താരം ഷായ് ഹോപ് ആയിരുന്നു ഈ സമയത്ത് ക്രീസിലുണ്ടായിരുന്നത്.
Look who is out in the middle to bat 💙
Follow the match ▶️ https://t.co/ZhjY0W03bC #TATAIPL | #PBKSvDC | @DelhiCapitals | @RishabhPant17 pic.twitter.com/YdRt1lh6be
— IndianPremierLeague (@IPL) March 23, 2024
13 പന്തിൽ നിന്ന് 18 റൺസുമായി മികച്ച ഫോമിൽ ബാറ്റ് ചെയ്ത പന്തിന്റെ ഇന്നിങ്സിന് അധികം ആയുസ്സ് ഉണ്ടായിരുന്നില്ല. രണ്ട് ഫോറുകൾ ഉൾപ്പെടെ പറത്തി മികച്ച ഫോമിലാണെന്ന് സൂചന നൽകിയതിന് പിന്നാലെ ഹർഷൽ പട്ടേലിന്റെ ഒരു സ്ലോ ഡെലിവറിക്ക് മുമ്പിൽ ബെയർസ്റ്റോയ്ക്ക് ഒരു അനായാസമായ ക്യാച്ച് സമ്മാനിച്ചാണ് പന്ത് മടങ്ങിയത്.
Read More
- ഐപിഎൽ മത്സരങ്ങൾ എപ്പോൾ, എവിടെ കാണാം?
- ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞ് എംഎസ് ധോണി
- എല്ലിസ് പെറി, സോഫി മോളിനക്സ്; ഇക്കൊല്ലം ബാംഗ്ലൂരിന് കപ്പ് സമ്മാനിച്ചത് ‘ഓസീസ് ഫയർ പവർ’
- ‘പന്തെറിയുന്ന കൈയ്യിൽ തീപിടിച്ചു’; ക്രിക്കറ്റ് ഉപേക്ഷിക്കാനും ആലോചിച്ചിരുന്നതായി സിറാജ്
- പന്ത് ‘ഫിറ്റാ’; ഐപിഎൽ കളിക്കാൻ പൂർണ്ണസജ്ജൻ; പുറത്തായത് ഈ ഇന്ത്യൻ താരങ്ങൾ