ഇംപാക്ട് പ്ലേയറായെത്തിയ പഞ്ചാബ് സൂപ്പർ കിങ്സിനെ വിറപ്പിച്ച് ഡൽഹി ക്യാപിറ്റൽസിന്റെ അഭിഷേക് പോറൽ. ഹർഷൽ പട്ടേൽ എറിഞ്ഞ 20ാം ഓവറിൽ 25 റൺസാണ് ഡൽഹി താരം വാരിയത്. അർഷ്ദീപ് സിങ് എറിഞ്ഞ 19ാം ഓവറിൽ വെറും മൂന്ന് റൺസ് മാത്രമാണ് പഞ്ചാബ് വിട്ടുനൽകിയത്. 149/8 എന്ന നിലയിലായിരുന്നു ഡൽഹി അപ്പോൾ.
തുടർന്നാണ് അഭിഷേകിന്റെ ആളിക്കത്തൽ. അതുവരെ എറിഞ്ഞ മൂന്നോവറിൽ 22 റൺസ് മാത്രം വിട്ടുനൽകി രണ്ട് വിക്കറ്റെടുത്ത ഹർഷൽ പട്ടേലിനെയാണ് ക്യാപ്റ്റൻ ശിഖർ ധവാൻ പന്തേൽപ്പിച്ചത്. നീണ്ടു മെലിഞ്ഞ പയ്യൻ രണ്ടാമത്തേയും അഞ്ചാമത്തേയും പന്തുകൾ ബൗണ്ടറി ലൈനിന് മുകളിലൂടെ പറത്തുന്നത് കണ്ട് ഹർഷൽ പട്ടേലിന് പോലും സ്വന്തം കണ്ണുകളെ വിശ്വസിക്കാനായില്ല. ഇതേ ഓവറിൽ മൂന്ന് ബൗണ്ടറികൾ അഭിഷേക് വേറെയും പറത്തിയിരുന്നു.
ഇന്ത്യയുടെ മുൻകാല സ്പെഷ്യലിസ്റ്റ് ഡെത്ത് ബൗളർ എറിഞ്ഞ അവസാന ഓവറിൽ 4, 6, 4, 4, 6, W1 എന്നിങ്ങനെയാണ് റൺസ് പിറന്നത്. ആറ് പന്തും നേരിട്ടത് അഭിഷേക് പോറൽ തന്നെയായിരുന്നു. മൂന്ന് ഫോറുകളും രണ്ട് സിക്സറുകളും ഒരു സിംഗിളുമാണ് ഈ ഓവറിൽ പിറന്നത്. അവസാന പന്തിൽ ഒരു റണ്ണൌട്ടും പിറന്നെങ്കിലും പോറലിന്റെ വെട്ടിക്കെട്ട് ബാറ്റിങ്ങിന്റെ ചന്തം കുറയ്ക്കാനൊന്നും അതിന് സാധിക്കുമായിരുന്നില്ല.
𝐓𝐡𝐞 𝐈𝐦𝐩𝐚𝐜𝐭 👊
Abhishek Porel delivered and provided the late flourish for @DelhiCapitals 👏 👏
Watch the match LIVE on @JioCinema and @StarSportsIndia 💻📱#TATAIPL | #PBKSvDC pic.twitter.com/8awvqO712N
— IndianPremierLeague (@IPL) March 23, 2024
താൻ നേരത്തെ വിചാരിച്ച ഭാഗങ്ങളിലേക്ക് തന്നെ ഷോട്ടുകൾ പായിക്കാൻ തനിക്ക് സാധിച്ചതെന്ന് അഭിഷേക് പോറൽ മത്സര ശേഷം പറഞ്ഞു. ബോളറുടെ പന്തുകളെ നിരീക്ഷിച്ച് ഷോട്ട് സെലക്ട് ചെയ്യാതിരുന്നതാണ് തന്റെ മികവിന് കാരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അവസാന പന്തിൽ ഡബിൾ ഓടിയെടുക്കാൻ ശ്രമിച്ചെങ്കിലും ഒരു റൺസേ ലഭിച്ചുള്ളൂ. കുൽദീപ് യാദവ് റണ്ണൌട്ടായെങ്കിലും ഡൽഹിയുടെ സ്കോർ ബോർഡിൽ അപ്പോഴേക്കും 174 റൺസ് പിറന്നിരുന്നു. ആദ്യ ഇന്നിങ്സിന്റെ ഒടുവിലായി റിക്കി ഭുയിക്ക് പകരമാണ് ഇംപാക്ട് പ്ലേയറായി അഭിഷേക് പോറൽ കളത്തിലെത്തിയത്.
Read More
- ഐപിഎൽ മത്സരങ്ങൾ എപ്പോൾ, എവിടെ കാണാം?
- ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞ് എംഎസ് ധോണി
- എല്ലിസ് പെറി, സോഫി മോളിനക്സ്; ഇക്കൊല്ലം ബാംഗ്ലൂരിന് കപ്പ് സമ്മാനിച്ചത് ‘ഓസീസ് ഫയർ പവർ’
- ‘പന്തെറിയുന്ന കൈയ്യിൽ തീപിടിച്ചു’; ക്രിക്കറ്റ് ഉപേക്ഷിക്കാനും ആലോചിച്ചിരുന്നതായി സിറാജ്
- പന്ത് ‘ഫിറ്റാ’; ഐപിഎൽ കളിക്കാൻ പൂർണ്ണസജ്ജൻ; പുറത്തായത് ഈ ഇന്ത്യൻ താരങ്ങൾ