Punjab Kings vs Delhi Capitals IPL 2024 Live Score: ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്സിന്റെ താരങ്ങളാണ് രവീന്ദ്ര ജഡേജയും രചിൻ രവീന്ദ്രയും. ന്യൂസിലൻഡിന്റെ ഓപ്പണറാണ് ഇന്ത്യൻ വംശജനായ രചിൻ. നിലവിൽ ധോണിയുടെ സി.എസ്.കെയുടെ ഓപ്പണറാണ് ഈ യുവതാരം. ഐപിഎൽ ഉദ്ഘാടന മത്സരത്തിനിടെ ജഡേജയും രചിനും ഒന്നിച്ചെടുത്ത ഫോട്ടോയാണ് ആരാധകർക്കിടയിൽ ഇപ്പോൾ വലിയ ചർച്ചയാകുന്നത്.
SIR Ravindra Jadeja appreciation tweet.
0/21 (4.0) with the ball
Might not have got a wicket but was our second best bowler with this tight spell.
25(17)* with the bat
Just when we were under pressure he arrived and played smart cricket to help us chase down the total easily. pic.twitter.com/FFVUpij1H3
— Yash (@CSKYash_) March 23, 2024
പേരുകളുടെ സാമ്യത്തിന് പുറമെ ഇരുവരുടെയും രൂപത്തിലും അവിശ്വസനീയമായ സാമ്യമുണ്ട്. ഫോട്ടോയിൽ ഇരുവരുടേയും ഹെയർ സ്റ്റൈലുകളും ഒരുപോലെയാണ് കാണുന്നത്. ചെന്നൈയുടെ പരിശീലന ജേഴ്സിയിൽ ഇരുവരേയും കണ്ടാൽ സയാമീസ് ഇരട്ടകളെ പോലെയുണ്ടെന്നാണ് ഒരു ആരാധകന്റെ കമന്റ്.
Ravindra with Ravindra. 🤝 pic.twitter.com/xUiFKZP6Pb
— Mufaddal Vohra (@mufaddal_vohra) March 23, 2024
ഇരുവരുടേയും ചുരുണ്ട മുടി കണ്ടാൽ ഒരമ്മ പെറ്റ മക്കളെ പോലെ തോന്നുമെന്ന് മറ്റൊരാൾ കമന്റിട്ടു. എന്നാൽ ഇതിലൊന്നും ഒതുങ്ങുന്നതല്ല ഇരുവരുടേയും സാമ്യമെന്നാണ് മറ്റൊരു ചെന്നൈ ആരാധകന്റെ കണ്ടുപിടുത്തം. മുടി, പേര്, ഇടങ്കയ്യന്മാർ, സ്പിന്നർമാർ, ചെന്നൈ താരങ്ങൾ എന്നീ പ്രത്യേകതകൾ ഇരുവർക്കും ഒരുപോലെയാണെന്ന് മറ്റൊരാളും ചൂണ്ടിക്കാട്ടി.
Rachin Ravindra 37 (15) IPL debut vs RCB.#IPL24 #CSKvRCB pic.twitter.com/tFOHSoMZNd
— 𝑩𝒍𝒂𝒄𝒌𝒄𝒂𝒑𝒔 𝐹𝑎𝑁𝑠 🇳🇿 🇵🇸 (@NZcricketfans) March 23, 2024
ഇതിലും ഒതുങ്ങുന്നില്ല കാര്യങ്ങൾ ഇരുവരും മികവുറ്റ ഓൾറൌണ്ടർമാരാണ്. ബാറ്റ് കൊണ്ടു ബോളു കൊണ്ടും തിളങ്ങാൻ ഇവർക്കാകും. ആർസിബിക്കെതിരായ മത്സരത്തിൽ രണ്ട് തകർപ്പൻ ക്യാച്ചുകളുമായി രചിൻ തിളങ്ങിയിരുന്നു.
Read More
- ഐപിഎൽ മത്സരങ്ങൾ എപ്പോൾ, എവിടെ കാണാം?
- ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞ് എംഎസ് ധോണി
- എല്ലിസ് പെറി, സോഫി മോളിനക്സ്; ഇക്കൊല്ലം ബാംഗ്ലൂരിന് കപ്പ് സമ്മാനിച്ചത് ‘ഓസീസ് ഫയർ പവർ’
- ‘പന്തെറിയുന്ന കൈയ്യിൽ തീപിടിച്ചു’; ക്രിക്കറ്റ് ഉപേക്ഷിക്കാനും ആലോചിച്ചിരുന്നതായി സിറാജ്
- പന്ത് ‘ഫിറ്റാ’; ഐപിഎൽ കളിക്കാൻ പൂർണ്ണസജ്ജൻ; പുറത്തായത് ഈ ഇന്ത്യൻ താരങ്ങൾ