ചെന്നൈ: താൻ ക്യാപ്റ്റനായി ചുമതലയേറ്റെടുത്തെങ്കിലും ചെന്നൈ സൂപ്പർ കിങ്സിൽ കാര്യങ്ങളൊന്നും മാറില്ലെന്ന് പുതിയ നായകൻ റുതുരാജ് ഗെയ്ക്വാദ്. “കഴിഞ്ഞ വർഷം തന്നെ മഹി ഭായ് ക്യാപ്റ്റൻസി കൈമാറുമെന്ന സൂചന നൽകിയിരുന്നു. നിങ്ങൾ റെഡിയായിരിക്കൂവെന്നും സർപ്രൈസ് ആവാതിരിക്കാനാണ് ഇപ്പോഴേ സൂചിപ്പിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു,” ഗെയ്ക്‌വാദ് പറഞ്ഞു.
It’s Match Day and You know what to do, Superfans! 🥳
Gear up for the summer with ‘Namma Music!’ 🔥💛#WhistlePodu #Yellove #IPL2024 🦁💛 pic.twitter.com/9BzcpNE4Dz— Chennai Super Kings (@ChennaiIPL) March 22, 2024
“സിഎസ്കെ ക്യാമ്പിലെത്തിയ ശേഷം ചില പ്രാക്ടീസ് മാച്ച് പരിശീലനങ്ങൾ ചെയ്യിപ്പിച്ചിരുന്നു. ഇക്കഴിഞ്ഞ മാർച്ച് നാലിന് ടീമിലെ പുതിയ ചുമതലയേറ്റെടുക്കാൻ കാത്തിരിക്കുകയാണെന്ന് ധോണി ട്വീറ്റ് ചെയ്തിരുന്നു. അടുത്ത ക്യാപ്റ്റൻ നിങ്ങളാണോ എന്ന് ചോദിച്ചു കൊണ്ട് അന്ന് തൊട്ടേ എന്റെ പിന്നാലെ നിരവധി പേർ വന്നിരുന്നു. എനിക്കിത് വലിയൊരു നിയോഗമാണ്. വലിയ മത്സരങ്ങളാണ് മുന്നിലുള്ളത്,” ഗെയ്ക്‌വാദ് വിശദീകരിച്ചു.
The 🔟 Captains are READY! 😎
The Goal is SET 🏆
Let the #TATAIPL 2024 begin 😍 pic.twitter.com/f8cdv5Zfqh
— IndianPremierLeague (@IPL) March 21, 2024
“ക്യാപ്റ്റന്മാരുടെ മീറ്റിങ്ങിനിടെ ഫാഫ് ഡുപ്ലെസിയെ കണ്ടപ്പോൾ ഞാൻ ഉദ്ഘാടന മത്സരത്തിൽ ടോസിനായി ഒരുമിച്ചെത്തുന്ന കാര്യം സംസാരിച്ചിരുന്നു. പഴയ സിഎസ്കെ താരവും ഓപ്പണറുമായിരുന്ന ഫാഫിനൊപ്പം ടോസ് ഇടാൻ ഗ്രൌണ്ടിലെത്തുമെന്ന് ഒരിക്കൽ പോലും കരുതിയിരുന്നില്ല. ഞാൻ ആദ്യത്തെ മാച്ചിനൊരുങ്ങുമ്പോൾ എന്ന പ്രചോദിപ്പിക്കുന്ന കാര്യങ്ങളിലൊന്നാണ് അത്. ഇത്ര വലിയൊരു ഫ്രാഞ്ചൈസിയെ നയിക്കുന്നതും ധോണിയുടെ വിശ്വസ്തനായി ക്യാപ്റ്റൻ സ്ഥാനം ലഭിക്കുന്നതും വലിയ നേട്ടമാണ്. ഐപിഎല്ലിലെ വെല്ലുവിളികളെ നേരിടാൻ തയ്യാറാണ്,” ചെന്നൈ ക്യാപ്ടൻ പറഞ്ഞു.
.@ChennaiIPL fans, meet your new Captain! 😎
The newly appointed #CSK skipper, Ruturaj Gaikwad, shares what this new opportunity means to him 💛 – By @RajalArora#TATAIPL | #CSKvRCB pic.twitter.com/PS1qfGH2n9
— IndianPremierLeague (@IPL) March 22, 2024
“ചെന്നൈയുടെ സ്റ്റൈലിൽ ഒരു കാര്യം പോലും മാറ്റാൻ ഞാൻ ആഗ്രഹിക്കുന്നില്ല. നിരവധി വർഷമായി ധോണി ഭായ് സിഎസ്കെയ്ക്കായി കളിക്കുന്നു. അദ്ദേഹം ഇപ്പോഴും ഫീൽഡിൽ ഉള്ളത് എനിക്ക് വലിയൊരു പിന്തുണയാണ്. അജു ഭായ് (അജിൻക്യ രഹാനെ), ജഡ്ഡു ഭായ് (രവീന്ദ്ര ജഡേജ) എന്നിവരൊക്കെ എന്നെ പിന്തുണയ്ക്കാനുണ്ട്. കളിക്കാർക്ക് അവർക്ക് വേണ്ട സ്വാതന്ത്ര്യം നൽകിയാൽ തന്നെ ബാക്കിയെല്ലാം ശരിയായി കൊള്ളും,’ റുതുരാജ് പറഞ്ഞു.
Read More
- ഐപിഎൽ മത്സരങ്ങൾ എപ്പോൾ, എവിടെ കാണാം?
- ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞ് എംഎസ് ധോണി
- എല്ലിസ് പെറി, സോഫി മോളിനക്സ്; ഇക്കൊല്ലം ബാംഗ്ലൂരിന് കപ്പ് സമ്മാനിച്ചത് ‘ഓസീസ് ഫയർ പവർ’
- ‘പന്തെറിയുന്ന കൈയ്യിൽ തീപിടിച്ചു’; ക്രിക്കറ്റ് ഉപേക്ഷിക്കാനും ആലോചിച്ചിരുന്നതായി സിറാജ്
- പന്ത് ‘ഫിറ്റാ’; ഐപിഎൽ കളിക്കാൻ പൂർണ്ണസജ്ജൻ; പുറത്തായത് ഈ ഇന്ത്യൻ താരങ്ങൾ