17ാമത് ഐപിഎൽ സീസണിന് മുന്നോടിയായി റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിന്റെ സൂപ്പർ താരം വിരാട് കോഹ്ലിയെ കാത്തിരിക്കുന്നത് ചില അപൂർവ്വമായ നാഴികക്കല്ലുകളാണ്. ഐപിഎല്ലിൽ ആറ് റൺസ് കൂടി കൂട്ടിച്ചേർത്താൽ ടി20 ക്രിക്കറ്റിൽ 12,000 റൺസ് തികയ്ക്കുന്ന ആദ്യത്തെ ഇന്ത്യൻ താരമെന്ന നേട്ടമാണ് കോഹ്ലിക്ക് സ്വന്തമാകുക.
Virat Kohli needs 6 runs to become the 1st Indian to complete 12,000 runs in T20 cricket. pic.twitter.com/GQvO8bNhh2
— Mufaddal Vohra (@mufaddal_vohra) March 22, 2024
അതേസമയം, ചെന്നൈ സൂപ്പർ കിങ്സിനെതിരെ ഇന്ന് 15 റൺസ് കൂട്ടിച്ചേർക്കാനായാൽ മറ്റൊരു വ്യക്തിഗത നേട്ടം കൂടി വിരാട് കോഹ്ലിയെ കാത്തിരിപ്പുണ്ട്. ധോണിയുടെ ടീമിനെതിരെ 1000 റൺസ് നേട്ടമാണ് അദ്ദേഹത്തെ കാത്തിരിക്കുന്നത്. അങ്ങനെയെങ്കിൽ ഐപിഎല്ലിൽ രണ്ട് ടീമുകൾക്കെതിരെ 1000 റൺസ് തികയ്ക്കുന്ന രണ്ടാമത്തെ താരമെന്ന നേട്ടവും കോഹ്ലിക്ക് സ്വന്തമാകും.
RCB in the Puma photoshoot. pic.twitter.com/C7BIFtbwo6
— Mufaddal Vohra (@mufaddal_vohra) March 22, 2024
മകന്റെ പിറവിയ്ക്ക് പിന്നാലെ മാസങ്ങളോളം അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്നു വിരാട്. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിൽ അദ്ദേഹം കളിച്ചിരുന്നില്ല.
Ellyse Perry talking about Virat Kohli and how important he is for the RCB group. 🐐❤️pic.twitter.com/issgY2Kw8x
— Mufaddal Vohra (@mufaddal_vohra) March 22, 2024
അഞ്ച് ടെസ്റ്റുകളുടെ പരമ്പരയിൽ ഇന്ത്യ 4-1ന്റെ സമ്പൂർണ്ണാധിപത്യം പുലർത്തിയിരുന്നു. വിരാട് ഇല്ലാതെ ടീമിന് ജയിക്കാനാകുമോയെന്ന സംശയം പോലും നിലനിന്നിരുന്നു.
Read More
- ഐപിഎൽ മത്സരങ്ങൾ എപ്പോൾ, എവിടെ കാണാം?
- ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞ് എംഎസ് ധോണി
- എല്ലിസ് പെറി, സോഫി മോളിനക്സ്; ഇക്കൊല്ലം ബാംഗ്ലൂരിന് കപ്പ് സമ്മാനിച്ചത് ‘ഓസീസ് ഫയർ പവർ’
- ‘പന്തെറിയുന്ന കൈയ്യിൽ തീപിടിച്ചു’; ക്രിക്കറ്റ് ഉപേക്ഷിക്കാനും ആലോചിച്ചിരുന്നതായി സിറാജ്
- പന്ത് ‘ഫിറ്റാ’; ഐപിഎൽ കളിക്കാൻ പൂർണ്ണസജ്ജൻ; പുറത്തായത് ഈ ഇന്ത്യൻ താരങ്ങൾ