ചെന്നൈ സൂപ്പർ കിങ്സും റോയൽ ചലഞ്ചേഴ്‌സ് ബാംഗളുരും തമ്മിലുള്ള തീപാറും മത്സരങ്ങളോടെയാണ് ഈ സീസണിലെ ഐപിഎൽ മത്സരങ്ങൾ ആരംഭിക്കുന്നത്. സൂപ്പർ താരങ്ങളായ എംഎസ് ധോണിയും, വിരാട് കോഹിലിയും ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞ ശേഷം ആദ്യമായാണ് ഇരു ടീമുകളും പരസ്പരം ഏറ്റുമുട്ടുന്നത്.
The wait is over 🥳
𝙎𝘾𝙃𝙀𝘿𝙐𝙇𝙀 for the first 2⃣1⃣ matches of #TATAIPL 2024 is out!
Which fixture are you looking forward to the most 🤔 pic.twitter.com/HFIyVUZFbo
— IndianPremierLeague (@IPL) February 22, 2024
ചെന്നൈ സൂപ്പർ കിംഗ്‌സും റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും തമ്മിലുള്ള മത്സരം മാർച്ച് 22 വെള്ളിയാഴ്ചയാണ് നടക്കുന്നത്. ചെന്നൈയിലെ എംഎ ചിദംബരം സ്റ്റേഡിയത്തിലാണ് (ചെപ്പോക്ക്) മത്സരം. വെള്ളിയാഴ്ച രാത്രി 8:00 മണിക്കാണ് മത്സരം ആരംഭിക്കുന്നത്.
𝐈𝐭’𝐬 𝐒𝐡𝐨𝐰𝐓𝐢𝐦𝐞!
The #TATAIPL is here and WE are ready to ROCK & ROLL 🎉🥳🥁
Presenting the 9 captains with PBKS being represented by vice-captain Jitesh Sharma. pic.twitter.com/v3fyo95cWI
— IndianPremierLeague (@IPL) March 21, 2024
ഐപിഎൽ മത്സരം എപ്പോൾ, എവിടെ കാണാം?
മത്സരത്തിലെ സംപ്രേഷണാവകാശം സ്റ്റാർ സ്പോർട്സിനാണ് ലഭിച്ചിരിക്കുന്നത്. സ്റ്റാർ സ്പോർട്സ് ചാനലുകളിൽ മത്സരം കാണാനാകും. ഡിസ്നി പ്ലസ് ഹോട്ട് സ്റ്റാറിലും ജിയോ സിനിമാ ആപ്പിലും തത്സമയം സംപ്രേക്ഷണം കാണാം. ഉദ്ഘാടന ദിവസം രാത്രി 8 മണിക്കും, തുടർന്നുള്ള ദിവസങ്ങളിൽ ഉച്ചയ്ക്ക് 3.30നും രാത്രി 7.30നും ആണ് മത്സരങ്ങൾ ലൈവായി കാണാനാകുക. ടോസ് 3 മണിക്കും 7 മണിക്കും ഇടും.
Read More
- ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞ് എംഎസ് ധോണി
- എല്ലിസ് പെറി, സോഫി മോളിനക്സ്; ഇക്കൊല്ലം ബാംഗ്ലൂരിന് കപ്പ് സമ്മാനിച്ചത് ‘ഓസീസ് ഫയർ പവർ’
- ‘പന്തെറിയുന്ന കൈയ്യിൽ തീപിടിച്ചു’; ക്രിക്കറ്റ് ഉപേക്ഷിക്കാനും ആലോചിച്ചിരുന്നതായി സിറാജ്
- പന്ത് ‘ഫിറ്റാ’; ഐപിഎൽ കളിക്കാൻ പൂർണ്ണസജ്ജൻ; പുറത്തായത് ഈ ഇന്ത്യൻ താരങ്ങൾ
- ജയ് ജയ് ജെയ്സ്വാൾ; വെടിക്കെട്ട് ബാറ്ററെ തേടിയെത്തി മറ്റൊരു രാജ്യാന്തര ബഹുമതി
- നൂറാം ടെസ്റ്റിൽ റെക്കോർഡുമായി അശ്വിൻ; ഇന്ത്യയ്ക്ക് അവിസ്മരണീയ ജയം