ഈ വർഷത്തെ ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) മത്സരങ്ങൾ ആരംഭിക്കാനിരിക്കെ, ചെന്നൈ സൂപ്പർ കിങ്സ് താരം എംഎസ് ധോണി ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞു. റുതുരാജ് ഗെയ്‌ക്‌വാദാണ് ചെന്നെയുടെ പുതിയ ക്യാപ്റ്റൻ.
OFFICIAL STATEMENT: MS Dhoni hands over captaincy to Ruturaj Gaikwad. #WhistlePodu #Yellove
— Chennai Super Kings (@ChennaiIPL) March 21, 2024
2019 മുതൽ ചെന്നൈ സൂപ്പർ കിങ്സിന്റെ അവിഭാജ്യ ഘടകമാണ് ഗെയ്‌ക്‌വാദ്. ഈ കാലയളവിൽ 52 മത്സരങ്ങൾ കളിച്ചിട്ടുണ്ട്. ജൂലൈയിൽ 43 വയസ് തികയുന്ന ധോണിയുടെ അവസാന ഐപിഎൽ ആയിരിക്കും ഇതെന്ന സൂചനകളും പുറത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് ക്യാപ്റ്റൻ സ്ഥാനത്ത് നിന്നുള്ള അപ്രതീക്ഷിത മാറ്റം.
As we gear up for the season opener, here’s everything that goes behind the labour of Yellove! 📹💛#WhistlePodu #AllThingsYellove 🦁💛
— Chennai Super Kings (@ChennaiIPL) March 21, 2024
സിഎസ്‌കെയെ അഞ്ച് ഐപിഎൽ കിരീടങ്ങളിലേക്ക് നയിച്ച താരമാണ് ധോണി. 2022ലും, സീസൺ ആരംഭിക്കുന്നതിന് ദിവസങ്ങൾക്ക് മുമ്പ്, ധോണി രവീന്ദ്ര ജഡേജയെ ചുമതല ഏൽപ്പിച്ചിരുന്നു. എന്നാൽ സീസണിൻ്റെ മധ്യത്തിൽ ജഡേജ ക്യാപ്റ്റൻ സ്ഥാനം ഒഴിയുകയും ധോണി വീണ്ടും ചുമതലയേൽക്കുകയും ചെയ്തതോടെ ഈ നീക്കം തിരിച്ചടിയായി മാറുകയായിരുന്നു.
സീസണിൻ്റെ തലേന്ന് ക്യാപ്റ്റനെ മാറ്റാനുള്ള നീക്കം അമ്പരപ്പിക്കുമെങ്കിലും, തിരശ്ശീലയ്ക്ക് പിന്നിൽ, സൂപ്പർ കിംഗ്‌സ് ഗെയ്‌ക്‌വാദിനെ ഈ റോളിനായി തയ്യാറാക്കുകയാണെന്ന് വേണം മനസിലാക്കാൻ. 2023 ലെ ഐപിഎല്ലിന് മുന്നോടിയായി, സിഎസ്‌കെ ബെൻ സ്റ്റോക്‌സിനെ ക്യാപ്റ്റൻ ഓപ്‌ഷനായി തിരഞ്ഞെടുത്തെങ്കിലും, ഓൾറൗണ്ട് ഫിറ്റ്‌നസ് പ്രശ്‌നങ്ങളെ തുടർന്ന്, ഗെയ്‌ക്‌വാദിലേക്ക് മാറുകയായിരുന്നു. 27 കാരനായ ഗെയ്‌ക്‌വാദ് ചെന്നൈയുടെ വിശ്വസ്ഥ താരമാണ്.
2019-ൽ സിഎസ്‌കെയിൽ എത്തിയ താരം 2020ലാണ് അരങ്ങേറ്റം കുറിച്ചത്. പിന്നീട് തുടർച്ചയായി മൂന്ന് മത്സരങ്ങളിൽ മൂന്ന് മാൻ ഓഫ് ദ മാച്ച് അവാർഡുകൾ നേടി. 2021ൽ ചെന്നൈ നാലാം കിരീടം നേടിയപ്പോൾ ഓറഞ്ച് ക്യാപ്പിന് ഉടമയായതും ഗെയ്‌ക്‌വാദായിരുന്നു. ഇതിനുശേഷം ചെന്നെ ടീമിലെ സ്ഥിരഅംഗമായി സ്വയം സ്ഥാപിക്കുകയായിരുന്നു ഗെയ്‌ക്‌വാദ്.
മുംബൈ ഇന്ത്യൻസ് താരം രോഹിത് ശർമയും ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് മാറിയിരുന്നു. ഹാർദിക് പാണ്ഡ്യയാണ് മുംബൈയുടെ പുതിയ ക്യാപ്റ്റൻ.
Read More
- എല്ലിസ് പെറി, സോഫി മോളിനക്സ്; ഇക്കൊല്ലം ബാംഗ്ലൂരിന് കപ്പ് സമ്മാനിച്ചത് ‘ഓസീസ് ഫയർ പവർ’
- ‘പന്തെറിയുന്ന കൈയ്യിൽ തീപിടിച്ചു’; ക്രിക്കറ്റ് ഉപേക്ഷിക്കാനും ആലോചിച്ചിരുന്നതായി സിറാജ്
- പന്ത് ‘ഫിറ്റാ’; ഐപിഎൽ കളിക്കാൻ പൂർണ്ണസജ്ജൻ; പുറത്തായത് ഈ ഇന്ത്യൻ താരങ്ങൾ
- ജയ് ജയ് ജെയ്സ്വാൾ; വെടിക്കെട്ട് ബാറ്ററെ തേടിയെത്തി മറ്റൊരു രാജ്യാന്തര ബഹുമതി
- നൂറാം ടെസ്റ്റിൽ റെക്കോർഡുമായി അശ്വിൻ; ഇന്ത്യയ്ക്ക് അവിസ്മരണീയ ജയം