തന്നെ ഇനി മുതൽ ‘കിങ് കോഹ്ലി’ എന്ന് വിളിക്കരുതെന്ന അഭ്യർത്ഥനയുമായി സൂപ്പര്‍താരം വിരാട് കോഹ്‌ലി. ചൊവ്വാഴ്ച ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ നടന്ന ആര്‍സിബി അണ്‍ബോക്‌സ് പരിപാടിയിലായിരുന്നു കോഹ്‌ലി ഇത്തരമൊരു ആവശ്യം അറിയിച്ചത്. ‘കിങ്ങിന്’ എന്ത് തോന്നുന്നുവെന്ന അവതാരകനായ നടൻ ഡാനിഷ് സെയ്തിന്റെ ചോദ്യത്തിനായിരുന്നു കോഹ്‌ലിയുടെ മറുപടി.
This picture >>> pic.twitter.com/1lxrXr4kE4
— Billa Bhaiii (@BillaBhaiii) March 20, 2024
“വീണ്ടും മടങ്ങിവരുന്നത് മനോഹരമാണ്. നിങ്ങള്‍ എന്നെ കിങ് എന്ന് വിളിക്കുന്നത് നിര്‍ത്തണം. എല്ലാ വര്‍ഷവും നിങ്ങള്‍ എന്നെ ആ പേര് വിളിക്കുന്നത് എനിക്ക് വളരെ നാണക്കേടാണ്. എന്നെ വിരാട് എന്ന് വിളിച്ചാല്‍ മതിയെന്ന് ഞാന്‍ ക്യാപ്റ്റൻ ഫാഫിനോട് (ഫാഫ് ഡുപ്ലൈസി) പറയുകയായിരുന്നു’ കോഹ്‌ലി ആരാധകരോട് പറഞ്ഞു.
The loud cheer from the crowd for #ViratKohli pic.twitter.com/OT8OIlktGL
— Aryan (@chinchat09) March 20, 2024
സൂപ്പർ താരം വിരാട് കോഹ്ലിയുടെ ആർസിബി ഇനി മുതൽ അറിയപ്പെടുക ‘റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു’ എന്ന പേരിലാകും. കഴിഞ്ഞ സീസൺ വരെ ബാംഗ്ലൂർ എന്ന പേരിൽ അറിയപ്പെട്ടിരുന്ന ആർസിബി അവരുടെ കർണാടകയിലെ ഔദ്യോഗിക ഭരണഭാഷാ പ്രകാരമുള്ള ബെംഗളൂരു എന്ന പേരിലേക്കാണ് മാറിയത്. കഴിഞ്ഞ ദിവസം ബെംഗളൂരുവിന്റെ ഹോം ഗ്രൌണ്ടിൽ നടന്ന ചടങ്ങിലാണ് ഈ പ്രഖ്യാപനം ഉണ്ടായത്.
സോഷ്യൽ മീഡിയയിലൂടെ പേരു മാറ്റം പ്രചരിപ്പിക്കാനായി കന്നഡ സിനിമാ താരങ്ങളായ രശ്മിക മന്ദാന, റിഷഭ് ഷെട്ടി, കിച്ച സുദീപ്, ശിവ് രാജ് കുമാർ എന്നിവരെ വച്ച് വെവ്വേറെ വീഡിയോകളും ക്ലബ്ബ് പുറത്തിറക്കിയിട്ടുണ്ട്. ഈ വീഡിയോകളെല്ലാം ലക്ഷക്കണക്കിന് പേരാണ് ഇതിനോടകം കണ്ടത്.
Read More
- എല്ലിസ് പെറി, സോഫി മോളിനക്സ്; ഇക്കൊല്ലം ബാംഗ്ലൂരിന് കപ്പ് സമ്മാനിച്ചത് ‘ഓസീസ് ഫയർ പവർ’
- ‘പന്തെറിയുന്ന കൈയ്യിൽ തീപിടിച്ചു’; ക്രിക്കറ്റ് ഉപേക്ഷിക്കാനും ആലോചിച്ചിരുന്നതായി സിറാജ്
- പന്ത് ‘ഫിറ്റാ’; ഐപിഎൽ കളിക്കാൻ പൂർണ്ണസജ്ജൻ; പുറത്തായത് ഈ ഇന്ത്യൻ താരങ്ങൾ
- ജയ് ജയ് ജെയ്സ്വാൾ; വെടിക്കെട്ട് ബാറ്ററെ തേടിയെത്തി മറ്റൊരു രാജ്യാന്തര ബഹുമതി
- നൂറാം ടെസ്റ്റിൽ റെക്കോർഡുമായി അശ്വിൻ; ഇന്ത്യയ്ക്ക് അവിസ്മരണീയ ജയം