ഇന്ത്യകണ്ട എക്കാലത്തെയും മികച്ച പേസർമാരിൽ ഒരാളാണ് ജസ്പ്രീത് ബുമ്ര. ഏതു ഫോർമ്മാറ്റ് ആയലും സ്ഥിരതയോടെ പന്തെറിയുന്ന ബുമ്ര, രാജ്യത്തിനായി കളിക്കുമ്പോഴും, ഐപിഎൽ കളിക്കുമ്പോഴും ഒരു പോലെ മികച്ച പ്രകടനമാണ് കാഴ്ചവയ്ക്കാറ്. സൂക്ഷ്മമായ പേസ് വ്യതിയാനങ്ങൾക്കൊപ്പം, പുതിയ പന്ത് രണ്ട് രീതിയിലും സ്വിങ്ങ് ചെയ്യാനും, മാരക യോർക്കർ എറിയാനുമുള്ള അദ്ദേഹത്തിൻ്റെ കഴിവ്, ആധുനിക ക്രിക്കറ്റിലെ മികച്ച താരമായി ബുമ്രയെ ഉയർത്തുന്നു.
ചെറിയ റണ്ണ്-അപ്പ് എടുത്ത് തുടർച്ചയായി 140 കിലോമീറ്ററിൽ പന്തെറിയുന്ന താരമാണ് ബുമ്ര. “റൺ അപ്പ് എടുക്കാനുള്ള ഒട്ടത്തിലെ അവസാന രണ്ട് സ്റ്റെപ്പിലാണ് അദ്ദേഹം ക്രീസിലേക്ക് ശക്തി പ്രാപിക്കുന്നത്. അതാണ് പന്തിന്റെ വേഗത വർധിപ്പിക്കുന്നത്,” മുൻ ക്രിക്കറ്റ് താരം ഗ്ലെൻ മഗ്രാത്ത് പറഞ്ഞു.
🇮🇳💙 #CWC23 pic.twitter.com/6qiStKPfHx
— Jasprit Bumrah (@Jaspritbumrah93) October 11, 2023
“ബുംറയെ പോലെയുള്ള ഒരു കളിക്കാരന് തീർച്ചയായും ഒരു ഓഫ് സീസൺ ആവശ്യമാണ്. കാരണം അദ്ദേഹം ഓരോ പന്ത് എറിയാനും ഒത്തിരി കഷ്ടപ്പെടുന്നുണ്ട്. പ്രയത്നങ്ങൾക്ക് ഇടയിൽ ഒരു ഇടവേള ആവശ്യമാണ്. തുടർച്ചയായി കളിക്കുകയാണെങ്കിൽ അദ്ദേഹത്തിന്റെ ബൗളിങ്ങ് ആക്ഷന്റെ സമ്മർദത്തിൽ, മുൻപത്തേതു പോലെ പരിക്കേൽക്കേണ്ടി വരും,” മഗ്രാത്ത് കൂട്ടിച്ചേർത്തു.
My most favourite format with this great bunch 💯
Incredible series win and a very special one for @ashwinravi99 pic.twitter.com/Xyj9DueTrk
— Jasprit Bumrah (@Jaspritbumrah93) March 9, 2024
ഞാൻ ഒരു ക്രിക്കറ്റ് മൈതാനത്ത് കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും വിചിത്രമായ ആക്ഷൻ ബുമ്രയുടേത് ആണെന്ന് ക്രിക്കറ്റ് താരം ആൻഡി റോബർട്ട്സ് ഒരിക്കൽ ഇന്ത്യൻ എക്സ്‌പ്രിസിനോട് പറഞ്ഞിരുന്നു. സ്ട്രെസ് ഫ്രാക്ചറുകൾ പേസർമാരിൽ സാധാരണമാണ്. എന്നാൽ ശാസ്ത്രം ഇത്ര ആധുനികമായിട്ടും ബുമ്രയ്ക്ക് ഇപ്പോഴും ഈ പ്രശ്നം തുടരുന്നു. അദ്ദേഹത്തിന്റെ ജോലിഭാരം ക്രമീകരിക്കുന്നതിലെ പോരായ്മയാണ് ഇതിന് കാരണം, റോബർട്ട്സ് പറഞ്ഞു.
Read More
- എല്ലിസ് പെറി, സോഫി മോളിനക്സ്; ഇക്കൊല്ലം ബാംഗ്ലൂരിന് കപ്പ് സമ്മാനിച്ചത് ‘ഓസീസ് ഫയർ പവർ’
- ‘പന്തെറിയുന്ന കൈയ്യിൽ തീപിടിച്ചു’; ക്രിക്കറ്റ് ഉപേക്ഷിക്കാനും ആലോചിച്ചിരുന്നതായി സിറാജ്
- പന്ത് ‘ഫിറ്റാ’; ഐപിഎൽ കളിക്കാൻ പൂർണ്ണസജ്ജൻ; പുറത്തായത് ഈ ഇന്ത്യൻ താരങ്ങൾ
- ജയ് ജയ് ജെയ്സ്വാൾ; വെടിക്കെട്ട് ബാറ്ററെ തേടിയെത്തി മറ്റൊരു രാജ്യാന്തര ബഹുമതി
- നൂറാം ടെസ്റ്റിൽ റെക്കോർഡുമായി അശ്വിൻ; ഇന്ത്യയ്ക്ക് അവിസ്മരണീയ ജയം