ഐപിഎല്ലിൽ പുതിയ സീസണിനായി ആവേശത്തോടെ കാത്തിരിക്കുകയാണെന്ന് മലയാളി ക്രിക്കറ്ററും രാജസ്ഥാൻ റോയൽസിന്റെ നായകനുമായ സഞ്ജു സാംസൺ. “രസകരവും നാടകീയവും ആക്ഷനുകൾ നിറഞ്ഞതുമായ മറ്റൊരു സീസൺ അടുത്തെത്തിയിരിക്കുന്നു. ഐപിഎൽ 2024…. ഇനിയും കാത്തിരിക്കാനാവില്ല,” സഞ്ജു ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
ധ്രുവ് ജുറേലും ഹെറ്റ്മെയറും സഞ്ജുവും ചേർന്ന് ഒരു ക്യാച്ചിന് ശ്രമിക്കുന്ന കഴിഞ്ഞ സീസണിലെ രസകരമായൊരു നിമിഷത്തിന്റെ ചിത്രവും ക്യാപ്റ്റൻ പങ്കുവച്ചു. ക്യാപ്റ്റൻ്റെ സോഷ്യൽ മീഡിയ പോസ്റ്റിന് രാജസ്ഥാൻ റോയൽസ് ഒഫീഷ്യൽ പേജിലൂടെ മറുപടി നൽകിയിട്ടുണ്ട്. “ഞങ്ങൾക്കും ഇനിയും കാത്തിരിക്കാനാകില്ല ചേട്ടാ,” എന്നാണ് രാജസ്ഥാൻ സഞ്ജുവിന്റെ പോസ്റ്റ് പങ്കുവച്ച് കൊണ്ട് മറുപടി നൽകിയത്.
കഴിഞ്ഞ സീസണിൽ മികച്ച തുടക്കം ലഭിച്ചിട്ടും പാതിയിൽ പ്രധാന താരങ്ങളുടെ ഫോമില്ലായ്മ ടീമിന് തിരിച്ചടിയായിരുന്നു. 2022ൽ രാജസ്ഥാനെ ഫൈനലിൽ എത്തിക്കാൻ സഞ്ജുവിന് കഴിഞ്ഞിരുന്നു. എന്നാൽ, കഴിഞ്ഞ വർഷം പ്ലേ ഓഫ് കടക്കാൻ രാജസ്ഥാന് കഴിഞ്ഞില്ല.
സഞ്ജുവിന്റേയും ജോസ് ബട്ലറുടേയും ഫോമും പ്രതീക്ഷയ്ക്കൊ ത്ത് ഉയർന്നില്ല. ഇക്കുറി പോരായ്മകളെല്ലാം നികത്താനാണ് രാജസ്ഥാൻ ലക്ഷ്യമിടുന്നത്. സന്തുലിതമായൊരു ടീമാണ് ഇത്തവണ രാജസ്ഥാന്റേത്. ജോസ് ബട്ലർ ഇന്നലെ രാജസ്ഥാൻ ടീമംഗങ്ങൾക്കൊപ്പം ചേർന്നിരുന്നു.
Read More
- എല്ലിസ് പെറി, സോഫി മോളിനക്സ്; ഇക്കൊല്ലം ബാംഗ്ലൂരിന് കപ്പ് സമ്മാനിച്ചത് ‘ഓസീസ് ഫയർ പവർ’
- ‘പന്തെറിയുന്ന കൈയ്യിൽ തീപിടിച്ചു’; ക്രിക്കറ്റ് ഉപേക്ഷിക്കാനും ആലോചിച്ചിരുന്നതായി സിറാജ്
- പന്ത് ‘ഫിറ്റാ’; ഐപിഎൽ കളിക്കാൻ പൂർണ്ണസജ്ജൻ; പുറത്തായത് ഈ ഇന്ത്യൻ താരങ്ങൾ
- ജയ് ജയ് ജെയ്സ്വാൾ; വെടിക്കെട്ട് ബാറ്ററെ തേടിയെത്തി മറ്റൊരു രാജ്യാന്തര ബഹുമതി
- നൂറാം ടെസ്റ്റിൽ റെക്കോർഡുമായി അശ്വിൻ; ഇന്ത്യയ്ക്ക് അവിസ്മരണീയ ജയം