വരാനിരിക്കുന്ന അന്താരാഷ്ട്ര സൗഹൃദ മത്സരങ്ങളിൽ ഫുട്ബോൾ ഇതിഹാസങ്ങളായ ക്രിസ്റ്റ്യാനോ റൊണാൾഡോയും ലയണൽ മെസ്സിയും കളിക്കില്ല. താരങ്ങൾ കളിക്കില്ലെന്ന് അതാത് ദേശീയ ടീമുകൾ തന്നെയാണ് അറിയിച്ചിരിക്കുന്നത്. ക്യാപ്റ്റനും മുന്നേറ്റനിരയിലെ മിന്നും താരവുമായ ലയണല്‍ മെസ്സി സൗഹൃദ മത്സരങ്ങള്‍ക്ക് ഉണ്ടാകില്ലെന്ന് അര്‍ജന്റീനയുടെ ഔദ്യോഗികമായി സ്ഥിരീകരിച്ചു.
ഹാംസ്ട്രിങ് പരുക്ക് കാരണം ഇന്റര്‍ മയാമിയുടെ അവസാന മത്സരം മെസ്സിക്ക് നഷ്ടമായിരുന്നു. ഇപ്പോള്‍ അമേരിക്കയില്‍ നടക്കാനിരിക്കുന്ന സൗഹൃദ മത്സരങ്ങളില്‍ മെസ്സി ഇല്ലാതെ അര്‍ജന്റീനയ്ക്ക് ഇറങ്ങേണ്ടി വരുമെന്നും ഔദ്യോഗികമായി സ്ഥിരീകരിച്ചിരിക്കുകയാണ് ടീം അധികൃതർ. മാര്‍ച്ച് 23ന് എല്‍ സാല്‍വഡോറിനെതിരെയും 27ന് കോസ്റ്റാറിക്കയ്‌ക്ക് എതിരെയുമാണ് അർജന്റീന മത്സരിക്കാനിറങ്ങുക.
അതേസമയം, സ്വീഡനെതിരായ സൗഹൃദ മത്സരത്തിനുള്ള പോർച്ചുഗൽ ടീമിൽ ഉണ്ടെങ്കിലും 39കാരനായ ക്രിസ്റ്റ്യാനോ റൊണാൾഡോയെ കളിപ്പിക്കില്ലെന്ന് കോച്ച് മാർട്ടിനസ് അറിയിച്ചു. ടീമിലെ സീനിയർ താരങ്ങൾക്കെല്ലാം കോച്ച് വിശ്രമം അനുവദിച്ചിട്ടുണ്ട്. ലീഗ് മത്സരങ്ങളിൽ കളിച്ച് ക്ഷീണിച്ചെത്തുന്ന താരങ്ങൾക്ക് ഒരു മത്സരത്തിൽ നിന്ന് വിശ്രമം അനുവദിക്കുകയാണെന്ന് കോച്ച് അറിയിച്ചു.
ഡീഗോ ഡാലറ്റ്, ജാവോ കാൻസെലോ, ഡാനിലോ പേരേര. ഒറ്റാവിയോ,റുബൻ നെവിസ്, ജാവോ ഫെലിക്സ് എന്നിവർക്കെല്ലാം വിശ്രമം നൽകിയിട്ടുണ്ട്. സൗദി പ്രോ ലീഗ് മത്സരങ്ങൾക്ക് ശേഷം കുടുംബത്തോടൊപ്പം സൗദിയിൽ അവധി ആഘോഷിക്കുകയാണ് റൊണാൾഡോയും കുടുംബവും. സ്വീഡനെതിരായ മത്സരത്തിൽ നിന്ന് വിട്ടുനിൽക്കുന്നതോടെ ഇതിഹാസ താരത്തിന് യൂറോ കപ്പിന് മുന്നോടിയായി കൂടുതൽ വിശ്രമം ലഭിക്കുമെന്നാണ് ടീം മാനേജ്മെന്റ് കരുതുന്നത്.
Read More
- എല്ലിസ് പെറി, സോഫി മോളിനക്സ്; ഇക്കൊല്ലം ബാംഗ്ലൂരിന് കപ്പ് സമ്മാനിച്ചത് ‘ഓസീസ് ഫയർ പവർ’
- ‘പന്തെറിയുന്ന കൈയ്യിൽ തീപിടിച്ചു’; ക്രിക്കറ്റ് ഉപേക്ഷിക്കാനും ആലോചിച്ചിരുന്നതായി സിറാജ്
- പന്ത് ‘ഫിറ്റാ’; ഐപിഎൽ കളിക്കാൻ പൂർണ്ണസജ്ജൻ; പുറത്തായത് ഈ ഇന്ത്യൻ താരങ്ങൾ
- ജയ് ജയ് ജെയ്സ്വാൾ; വെടിക്കെട്ട് ബാറ്ററെ തേടിയെത്തി മറ്റൊരു രാജ്യാന്തര ബഹുമതി
- നൂറാം ടെസ്റ്റിൽ റെക്കോർഡുമായി അശ്വിൻ; ഇന്ത്യയ്ക്ക് അവിസ്മരണീയ ജയം