
2022ലെ ഐപിഎല്ലിൽ അരങ്ങേറ്റം കുറിച്ച ടീമാണ് ലഖ്നൗ സൂപ്പർ ജയന്റ്സ്. കെ.എൽ. രാഹുലിനെ നായകനാക്കി കളത്തിലിറങ്ങുന്ന ടീം കഴിഞ്ഞ രണ്ട് സീസണിലും സ്ഥിരതയാർന്ന പ്രകടനമാണ് കാഴ്ചവച്ചത്. എങ്കിലും പ്ലേ ഓഫിനപ്പുറം കടക്കാൻ അവർക്ക് കഴിഞ്ഞില്ല. ഇത്തവണ പ്ലേ ഓഫിൽ തട്ടി വീഴുന്ന ആ കടമ്പ ലഖ്നൗ മറികടക്കുമെന്ന് തന്നെ കരുതാം. ഞായറാഴ്ച സഞ്ജു സാംസൺ നയിക്കുന്ന രാജസ്ഥാൻ റോയൽസിനെതിരെയാണ് സൂപ്പർ ജയന്റ്സിന്റെ ആദ്യ പോരാട്ടം.
FIXTURES. ARE. HERE. 🔥
(some of them 😅) pic.twitter.com/3Qw8EFvVEr
— Lucknow Super Giants (@LucknowIPL) February 22, 2024
ടൂർണമെന്റ് തുടങ്ങാൻ മൂന്ന് ദിവസങ്ങൾ മാത്രം ശേഷിക്കെ ഇക്കുറി വലിയ ആശ്വാസ വാർത്തയാണ് ലഖ്നൗ ഇന്നലെ പുറത്തുവിട്ടത്. ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമി (എൻസിഎ) ക്യാപ്ടൻ കെഎൽ രാഹുൽ പരമ്പരയ്ക്ക് പൂർണഫിറ്റ് ആണെന്ന് വിലയിരുത്തിയതായി ക്ലബ്ബ് അറിയിച്ചു. അടുത്ത രണ്ട് ദിവസത്തിനകം നായകൻ ടീമിനൊപ്പം ചേരും. ടൂർണമെന്റിന്റെ ആദ്യ ഘട്ടത്തിൽ വിക്കറ്റ് കീപ്പിങ് ചെയ്യരുതെന്നും എൻസിഎ നിർദ്ദേശിച്ചിട്ടുണ്ട്.
Lights. Ekana. Action 🏏💙 pic.twitter.com/ZnRKJ1EhWH
— Lucknow Super Giants (@LucknowIPL) March 18, 2024
ഏതു ഘട്ടത്തിലും അപ്രതീക്ഷിതമായി തിരിച്ചുവരാനുള്ള കരുത്താണ് ലഖ്നൗവിനെ വ്യത്യസ്തമാക്കുന്നത്. ആദ്യ സീസണിൽ ആദ്യ മത്സരം ലഖ്നൗ തോറ്റുകൊണ്ടാണ് തുടങ്ങിയത്. പക്ഷേ രണ്ടാം മത്സരത്തിൽ ചെന്നൈ ഉയർത്തിയ 211 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന് വിജയിച്ചു. ആരാണ് മത്സരത്തിൽ ലഖ്നൗവിന് രക്ഷയ്ക്കെത്തുന്നതെന്ന് പറയാൻ കഴിയില്ല. ഓരോ നമ്പറിൽ ബാറ്റിങ്ങിനെത്തുന്നതും അപകടകാരികളായ താരങ്ങൾ. അമിത് മിശ്രയുടെ അനുഭവ സമ്പത്തും രവി ബിഷ്ണോയുടെ യുവത്വവും ഒരുപോലെ ഉപയോഗിക്കുന്ന ബൗളിങ് നിര.
Come for the delivery, stay for the smile 🫠💙 pic.twitter.com/ojdNaOLUgH
— Lucknow Super Giants (@LucknowIPL) March 18, 2024
ഇത്തവണയും ശക്തമായ നിരയാണ് യു.പി ടീമിനുള്ളത്. കെ എൽ രാഹുൽ, ക്വിന്റൺ ഡി കോക്ക്, ദേവ്ദത്ത് പടിക്കൽ, ആയുഷ് ബഡോനി, നിക്കോളാസ് പുരാൻ, ദീപക് ഹൂഡ, കെയ്ൽ മയേഴ്സ്, മാർക്കസ് സ്റ്റോയ്ണിസ്.
Ye post 90s kids ke liye ☺️😍 pic.twitter.com/bZxwjYmojP
— Lucknow Super Giants (@LucknowIPL) March 18, 2024
ബാറ്റിങ് നിരയിൽ ആരൊക്കെ വേണമെന്നത് കെ.എൽ. രാഹുൽ തീരുമാനിച്ചാൽ മാത്രം മതി. എല്ലാവരും ഒന്നിനൊന്ന് കരുത്തരാണെന്നതാണ് സത്യം. ബൗളിങ്ങിൽ നവീൻ ഉൾ ഹഖ്, അമിത് മിശ്ര, രവി ബിഷ്ണോയ്, ശിവം മാവി, മൊഹ്സിൻ ഖാൻ, വിൻഡീസിന്റെ സൂപ്പർ താരം ഷമർ ജോസഫ് എന്നിവരാണുള്ളത്.
Read More
- എല്ലിസ് പെറി, സോഫി മോളിനക്സ്; ഇക്കൊല്ലം ബാംഗ്ലൂരിന് കപ്പ് സമ്മാനിച്ചത് ‘ഓസീസ് ഫയർ പവർ’
- ‘പന്തെറിയുന്ന കൈയ്യിൽ തീപിടിച്ചു’; ക്രിക്കറ്റ് ഉപേക്ഷിക്കാനും ആലോചിച്ചിരുന്നതായി സിറാജ്
- പന്ത് ‘ഫിറ്റാ’; ഐപിഎൽ കളിക്കാൻ പൂർണ്ണസജ്ജൻ; പുറത്തായത് ഈ ഇന്ത്യൻ താരങ്ങൾ
- ജയ് ജയ് ജെയ്സ്വാൾ; വെടിക്കെട്ട് ബാറ്ററെ തേടിയെത്തി മറ്റൊരു രാജ്യാന്തര ബഹുമതി
- നൂറാം ടെസ്റ്റിൽ റെക്കോർഡുമായി അശ്വിൻ; ഇന്ത്യയ്ക്ക് അവിസ്മരണീയ ജയം















