
മകന്റെ ജനനത്തിന് ശേഷം ആദ്യമായാണ് ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കോഹ്ലി പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ടത്. ഇന്ത്യൻ പ്രീമിയർ ലീഗ് സീസണിന് മുന്നോടിയായുള്ള റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ ക്യാമ്പിൽ ചേരാനായിരുന്നു വിരാട് എത്തിയത്. തിരിച്ചുവരവ് വളരെ സന്തോഷകരമാണെന്നും, ആദ്യം ക്രിക്കറ്റ് കളിച്ച് ഐപിഎൽ തുടങ്ങുകയാണെന്നും, ആർസിബി പങ്കിട്ട വീഡിയോയിൽ കോഹ്‌ലി പറഞ്ഞു.
എല്ലാ തവണയും ഐപിഎൽ മത്സരങ്ങൾക്കായി ബാംഗ്ലൂരിലേക്ക് മടങ്ങി വരുന്നത് ആവേശകരമാണ്. തിരിച്ചുവരുന്നതിൽ ഞാൻ വളരെ സന്തോഷവാനും ആവേശഭരിതനുമാണ്, എല്ലാ ആരാധകരും ആവേശത്തിലും സന്തോഷത്തിലും ആയിരിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു,” വിരാട് കൂട്ടിച്ചേർത്തു.
It’s time for the arrival video you were waiting for! ❤️👑
Virat Kohli returns to his den in Namma Bengaluru, ahead of the #IPL.
Watch what he has to say on @bigbasket_com presents Bold Diaries! Download the Big Basket App now. 📱#PlayBold #ನಮ್ಮRCB #IPL2024 #Homecoming… pic.twitter.com/t3MPYtORAF
— Royal Challengers Bangalore (@RCBTweets) March 18, 2024
രണ്ടാമത്തെ കുഞ്ഞിൻ്റെ ജനനത്തോട് അനുബന്ധിച്ച് രാജ്യത്തിന് പുറത്തുപോയ വിരാട് കോലി ഞായറാഴ്ചയാണ് ഇന്ത്യയിലെത്തിയത്. സന്നാഹ മത്സരങ്ങൾക്കായി ചിന്നസ്വാമി സ്റ്റേഡിയത്തിൽ വിരാട് എത്തിയിരുന്നു. ക്യാപ്റ്റൻ ഫാഫ് ഡു പ്ലസിയും വിരാടിനൊപ്പം പരിശീലനം നടത്തി.
Daddy’s Home and he is ready to reign again! 👑
Virat Kohli checked in to Namma Bengaluru, and we can’t keep calm. Happy #Homecoming, @imVkohli! ❤🔥🏡#PlayBold #ನಮ್ಮRCB #IPL2024 pic.twitter.com/KLWKz788wx
— Royal Challengers Bangalore (@RCBTweets) March 18, 2024
ഇതുവരെ ഐപിഎൽ കിരീടം നേടിയിട്ടില്ലാത്ത ആർസിബി നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പർ കിംഗ്‌സിനെതിരായണ് വെള്ളിയാഴ്ച പോരാട്ടത്തിനിറങ്ങുന്നത്. വനിതാ ടീമും കപ്പടിച്ച സാഹചര്യത്തിൽ കന്നി ഐപിഎൽ കിരീടം അല്ലാതെ മറ്റൊരു ലക്ഷ്യവും ബാംഗ്ലൂരിനില്ല.
Read More
- എല്ലിസ് പെറി, സോഫി മോളിനക്സ്; ഇക്കൊല്ലം ബാംഗ്ലൂരിന് കപ്പ് സമ്മാനിച്ചത് ‘ഓസീസ് ഫയർ പവർ’
- ‘പന്തെറിയുന്ന കൈയ്യിൽ തീപിടിച്ചു’; ക്രിക്കറ്റ് ഉപേക്ഷിക്കാനും ആലോചിച്ചിരുന്നതായി സിറാജ്
- പന്ത് ‘ഫിറ്റാ’; ഐപിഎൽ കളിക്കാൻ പൂർണ്ണസജ്ജൻ; പുറത്തായത് ഈ ഇന്ത്യൻ താരങ്ങൾ
- ജയ് ജയ് ജെയ്സ്വാൾ; വെടിക്കെട്ട് ബാറ്ററെ തേടിയെത്തി മറ്റൊരു രാജ്യാന്തര ബഹുമതി
- നൂറാം ടെസ്റ്റിൽ റെക്കോർഡുമായി അശ്വിൻ; ഇന്ത്യയ്ക്ക് അവിസ്മരണീയ ജയം















